25 ലക്ഷം വെച്ച് എന്തിനാണ് കുഞ്ഞുങ്ങളെ ഉണ്ടാക്കിയത്! ഒരമ്മയും ചോദിക്കാത്തത് ലല്ലുഷിനോട് അമ്മ ചോദിച്ചു

മകന്‍ വയ്യാതെ കിടക്കുമ്പോഴും പവര്‍ ഓഫ് അറ്റോര്‍ണിയെക്കുറിച്ചാണ് അമ്മായിഅമ്മ ചോദിച്ചതെന്ന് സുമ ജയറാം നേരത്തെ വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ പുതിയ വ്‌ളോഗിലൂടെയായി ഇതേക്കുറിച്ച് കൂടുതല്‍ വിശദീകരിച്ചിരിക്കുകയാണ്. 25 ലക്ഷം മുടക്കി നീ എന്തിനാ കുട്ടികളെ ഉണ്ടാക്കാന്‍ പോയതെന്ന് അവര്‍ ലല്ലുഷിനോട് ചോദിച്ചിരുന്നു. കാണുമ്പോഴെല്ലാം ഇത്തരം ചോദ്യങ്ങളാണ് ചോദിക്കുന്നത്. എന്നെക്കുറിച്ചുള്ള കാര്യം പറഞ്ഞ് മകനെ ചൂടുപിടിപ്പിക്കും, എന്നിട്ട് വഴക്കുണ്ടാക്കും. അങ്ങനെ കുറേ സംഭവങ്ങള്‍ ഞങ്ങളുടെ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട്. വീഴ്ചയിലുണ്ടായ പരിക്കുകളെ തുടര്‍ന്ന് ആശുപത്രിയിലാണ് ലല്ലുഷ്്. മക്കളുടെ കാര്യങ്ങളൊക്കെ നോക്കി, അവരെ സ്‌കൂളില്‍ വിട്ടതിന് ശേഷമാണ് സുമ ആശുപത്രിയിലേക്ക് പോവാറുള്ളത്. വ്‌ളോഗിലൂടെയായി കാര്യങ്ങള്‍ പങ്കുവെക്കുന്നുണ്ട്.

നേരത്തെയും പവര്‍ ഓഫ് അറ്റോര്‍ണി തന്റെ പേരിലേക്ക് മാറ്റാനായി ലല്ലുഷിന്റെ മമ്മി ശ്രമിച്ചിരുന്നു. ഞങ്ങള്‍ അന്ന് വേളാങ്കണ്ണിയിലേക്ക് പോവുകയായിരുന്നു. സഹോദരിയുടെ ഭര്‍ത്താവും അന്ന് മമ്മിയുടെ കൂടെയുണ്ടായിരുന്നു. അനിയന്റെ കല്യാണം കഴിഞ്ഞിട്ടില്ല അന്ന്. വക്കീല്‍ വീട്ടില്‍ വന്നാണ് എല്ലാം എഴുതിയത്. അവര്‍ മൂന്നുപേരും ഒപ്പിട്ടിരുന്നു. എന്ത് പേപ്പറാണെങ്കിലും വായിച്ച് നോക്കിയിട്ട് വേണം ഒപ്പിടാന്‍ എന്ന് ലല്ലുഷിനോട് പറഞ്ഞതാണ്. ആ ട്രിപ്പിനിടയിലും ഇതേക്കുറിച്ചുള്ള ചിന്ത എന്റെ മനസിലുണ്ടായിരുന്നു. എന്റെ ഭര്‍ത്താവ് സമ്മതിക്കുന്നില്ല ലല്ലു, അതിനാല്‍ ഞാന്‍ ഒപ്പിട്ടില്ല. വായിച്ച് നോക്കിയിട്ടാണോ ലല്ലു ഒപ്പിട്ടത് എന്ന് ചേച്ചി ചോദിച്ചിരുന്നു.

Suma Jayaram  about her mother in law
Photo Credit: Suma Jayaram / Facebook

അതിലെന്താണ് എഴുതിയിരിക്കുന്നതെന്താണെന്നറിയാമോ. നമ്മുടെ എല്ലാ സ്വത്തുക്കളുടെയും പവര്‍ ഓഫ് അറ്റോര്‍ണി മമ്മിയിലേക്ക് മാറ്റുകയാണെന്നാണ് അതില്‍ എഴുതിയിട്ടുള്ളത്. അതിനൊരിക്കലും എന്റെ കെട്ടിയോന്‍ സമ്മതിക്കില്ല. നാളെ മമ്മിയുടെ കൈയ്യില്‍ നിന്നും അത് വേറെയാരെങ്കിലും എഴുതി വാങ്ങിയാലോ എന്നാണ് അദ്ദേഹം ചോദിക്കുന്നത് എന്നായിരുന്നു ചേച്ചി പറഞ്ഞത്. ഈ വോയ്‌സ് മെസേജ് ഞാനും കേട്ടിരുന്നു. ഞങ്ങള്‍ തിരിച്ചുവന്ന് രണ്ടാഴ്ചയ്ക്ക് ശേഷം ചങ്ങനാശേരിയിലേക്ക് പോയിരുന്നു. അപ്പോഴാണ് മമ്മിയോട് ലല്ലു ആ പേപ്പര്‍ ചോദിച്ചത്. ഞാന്‍ ഇത് എറണാകുളത്തേക്ക് കൊണ്ടുപോവുകയാണ്. വായിച്ച് മനസിലാക്കട്ടെ എന്നും പറഞ്ഞിരുന്നു.

ആ സമയത്ത് അനിയന്‍ വീട്ടിലുണ്ടായിരുന്നില്ല. എറണാകുളത്തേക്കുള്ള യാത്രയ്ക്കിടയിലാണ് ഞാന്‍ അത് വിശദമായി വായിച്ചത്. അതില്‍ ഒരു കോപ്പി ഞാന്‍ എടുത്ത് സൂക്ഷിച്ചുവെച്ചു. ബാക്കി രണ്ടെണ്ണം ഞങ്ങളുടെ റൂമിലെ ടേബിളിന് ഇടയിലെ ഗ്യാപ്പില്‍ ഇട്ട് കത്തിച്ച് കളഞ്ഞു. ഇപ്പോള്‍ അനിയന്‍ ഇതും ചോദിച്ച് വരും. ഞാന്‍ കീറിക്കളഞ്ഞ് എന്ന് പറഞ്ഞേക്കണം എന്നും പറഞ്ഞു. അയ്യോ സുമി എന്തിനാ അത് കത്തിച്ച് കളഞ്ഞത്, കത്തിക്കാതെ ഇവിടെ വെക്കത്തില്ലായിരുന്നോ, കൊടുക്കാതിരുന്നാല്‍ പോരേ എന്ന് ലല്ലു എന്നോട് ചോദിച്ചിരുന്നു. ഏതെങ്കിലും ടൈമില്‍ ലല്ലു അത് എടുത്ത് കൊടുക്കുമെന്ന് എനിക്കറിയാം. കത്തിച്ചത് കൊണ്ട് അങ്ങനെ കൊടുക്കാന്‍ പറ്റത്തില്ലല്ലോ. കല്യാണം കഴിക്കാത്ത അനിയന്‍ വന്ന് ചോദിച്ചിരുന്നു. അത് ഇപ്പോള്‍ കീറിക്കളഞ്ഞതേയുള്ളൂ എന്ന് പറഞ്ഞു.

അന്ന് അത് ചീറ്റിപ്പോയി. ഇപ്പോള്‍ വീണ്ടും പവര്‍ ഓഫ് അറ്റോര്‍ണി. നിങ്ങളെന്തിനാണ് മകനെ കല്യാണം കഴിപ്പിച്ചത്. ആ റൂമില്‍ ഇദ്ദേഹം വെറുതെ ഇരിക്കുകയായിരുന്നില്ലേ, എന്തിനാണ് കല്യാണം കഴിപ്പിക്കാന്‍ പോയത്. എന്നോട് നിങ്ങള്‍ക്കെന്തിനാണിത്ര ദേഷ്യം. ഞാന്‍ നിങ്ങളുടെ കൈയ്യില്‍ നിന്നും വല്ലതും വാങ്ങിയോ. എന്തിനാ മോന്‍ പിള്ളേരുണ്ടാക്കാന്‍ പോയത്. 25 ലക്ഷം മുടക്കി എന്തിനാണ് കുഞ്ഞുങ്ങളെ ഉണ്ടാക്കിയത് എന്നൊക്കെയാണ് ലല്ലുഷിന്റെ മമ്മി ചോദിച്ചത്. എന്തിനാ ഉണ്ടാക്കിയത് എന്ന് ഒരു മകനോട് അമ്മ ചോദിക്കണമെങ്കില്‍, ഇങ്ങനെയൊരു സ്ത്രീയെ ഞാന്‍ ജീവിതത്തില്‍ ഇതുവരെ കണ്ടിട്ടില്ല എന്നുമായിരുന്നു സുമ ജയറാം പറഞ്ഞത്.

Read more about: suma jayram
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X