നിനക്കെന്തിന് മക്കള്‍! അന്ന് തുടങ്ങിയതാണ് കുടി! വിവാഹ ശേഷം നഴ്സിനെപ്പോലെ! ഭർത്താവിനെക്കുറിച്ച് സുമ ജയറാം
ജീവിത വിശേഷങ്ങളെല്ലാം സുമ ജയറാം വ്‌ളോഗിലൂടെ പങ്കുവെക്കാറുണ്ട്. ഭര്‍ത്താവ് ലല്ലുഷ് തിരികെ എത്തിയതിനെക്കുറിച്ച് പറഞ്ഞുള്ള വീഡിയോ കഴിഞ്ഞ ദിവസം വൈറലായിരുന്നു, ഒരു വര്‍ഷത്തിന് ശേഷമായിരുന്നു അദ്ദേഹം തിരിച്ചെത്തിയത്. ബിസിനസ് കാര്യങ്ങളുമായി ബന്ധപ്പെട്ടായിരുന്നു മാറി നിന്നതെന്നും അവര്‍ പറഞ്ഞിരുന്നു. പപ്പ വന്നതില്‍ ജോജിയും ആന്റണിയും വലിയ സന്തോഷത്തിലാണ്. അവര്‍ ആദ്യമായാണ് പപ്പയുടെ റൂമിലേക്ക് കയറുന്നതെന്നും സുമ ജയറാം പറഞ്ഞിരുന്നു. ഇപ്പോഴിതാ ലല്ലുഷിനൊപ്പമായി പുതിയ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുകയാണ് അവര്‍.
അദ്ദേഹം കുറച്ചുനാള്‍ തമിഴ്‌നാട്ടിലും, പിന്നീട് കുമളിയിലുമായിരുന്നു. അദ്ദേഹം എന്റെ പുതിയ വണ്ടിയില്‍ കയറുന്നത് ആദ്യമായാണ്. ജോജിയും, ആന്റണിയും വലിയതായി, പൊക്കം വച്ചു എന്നും ലല്ലുഷ് പറഞ്ഞിരുന്നു. പപ്പ ഭയങ്കര ഹൈയ്റ്റും, വെയ്റ്റുമാണ്. മമ്മ ബേബിയാണ്, ഹൈയ്റ്റില്ല എന്നുമാണ് മക്കള്‍ എന്നോട് പറഞ്ഞത്. ബേബീസിനെ ആദ്യം കണ്ടപ്പോള്‍ അവര്‍ക്ക് പൊക്കമുണ്ടാവും എന്നായിരുന്നു ലല്ലുഷ് പറഞ്ഞത്. പപ്പ വരുന്നു എന്ന് കേട്ടപ്പോഴേ മക്കള്‍ ഭയങ്കര എക്‌സൈറ്റഡായിരുന്നു. ഒരു വയസ് കൂടെ കൂടിയല്ലോ, അവര്‍ക്ക് അതിന്റേതായ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. തിരിച്ച് വന്ന പപ്പയെ അവര്‍ ജൈയന്റായാണ് കണ്ടിരിക്കുന്നത്.

പഴയ ലല്ലിപുട്ടിലെ കഥയില്ലേ, അതുപോലെയാണ് ജോജി പപ്പയെ നോക്കുന്നത്. കുറേനേരം അദ്ദേഹത്തെ ഇങ്ങനെ നോക്കിയിരുന്നിട്ട് പപ്പ ഭയങ്കര വെയ്റ്റാണ്, മമ്മ സ്‌മോളാണ് ജോജി എന്നോട് പറഞ്ഞത്. ഒരു വര്‍ഷം കാണാതെയിരുന്നത് ഞങ്ങളുടെ ജീവിതത്തില്‍ വലിയ വിഷയമാണ്. അദ്ദേഹം പോവുന്നതിന് മുന്‍പ് ഞാനൊരു ഇന്റര്‍വ്യൂ കൊടുത്തിരുന്നു. അദ്ദേഹത്തിന്റെ കാര്യം ചോദിച്ചപ്പോള്‍ മദ്യപാനത്തിന്റെ കാര്യത്തെക്കുറിച്ച് ഞാന്‍ പറഞ്ഞിരുന്നു. അങ്ങനെ പറഞ്ഞത് ശരിയായില്ല, എല്ലാ ആണുങ്ങളും കുടിക്കുന്നതല്ലേ, എന്താണ് പ്രശ്‌നം എന്നൊക്കെ ചോദിച്ച് ആളുകള്‍ എന്നെ വിളിച്ച് സംസാരിച്ചിരുന്നു.
എന്തിനാണ് സോഷ്യല്‍മീഡിയയില്‍ വന്ന് പറയുന്നത്. റീച്ച് കിട്ടാനല്ലേ എന്ന് വിമര്‍ശിച്ചവരുമുണ്ടായിരുന്നു. റീച്ചിനോ, വരുമാനത്തിനോ വേണ്ടിയല്ല പറഞ്ഞത്. എന്റെ കുട്ടികള്‍ വലുതാവുമ്പോള്‍ കാണാനായാണ് ഞാന്‍ വീഡിയോ ചെയ്യുന്നത്. ഞാന്‍ പറയുന്ന കാര്യങ്ങള്‍ അവരുടെ മനസിലുണ്ടാവണം. അദ്ദേഹം പോയ സമയത്ത് പല കാര്യങ്ങളിലും വിളിച്ചിരുന്നു. നാലാം ബര്‍ത്ത് ഡേ സെലിബ്രേഷന് വിളിച്ചിരുന്നു. അദ്ദേഹം വന്നില്ല. അത് പിള്ളേര്‍ക്ക് നല്ല വിഷമമായിരുന്നു. ബിസിനസിനായി പോയതല്ലേ, തിരക്കായിരിക്കുമെന്ന് പറഞ്ഞ് ഞാന്‍ സ്വയം ആശ്വസിക്കുകയായിരുന്നു. വേറെന്ത് ചെയ്യാനാണ്.
ഒരുപാട് പ്രശ്‌നങ്ങളുടെ ഇടയിലാണ് ഞാന്‍ റീല്‍സ് എടുക്കുന്നതും, വീഡിയോ പോസ്റ്റ് ചെയ്യുന്നതുമൊക്കെ. എന്റെയൊരു സമാധാനത്തിന് വേണ്ടിയാണ്. കെട്ടിയോനെയും ഓടിച്ച് ഇവള്‍ക്ക് വേറെ പണിയില്ലേ എന്നൊരു സംസാരം ഞങ്ങളുടെ നാട്ടിലുണ്ടായിരുന്നു. അദ്ദേഹത്തെ വിളിച്ചും ഇതേക്കുറിച്ച് പറഞ്ഞിരുന്നു. മദ്യപാനത്തെക്കുറിച്ച് എന്തിനാണ് സോഷ്യല്‍മീഡിയയില്‍ പറഞ്ഞതെന്ന് ചോദ്യങ്ങള്‍.അദ്ദേഹം തിരികെ വന്നതില്‍ സന്തോഷമാണ്. അത്യാവശ്യം ബിയര്‍ കഴിച്ചിരുന്നു, അതില്‍ നിന്നാണ് കുടിച്ച് തുടങ്ങിയത്. പിന്നീട് വന്ന പ്രശ്‌നങ്ങള്‍. കുടിച്ച് കഴിഞ്ഞാല്‍ പറയുന്നതെന്താണെന്ന് പുള്ളിക്ക് പോലും അറിയില്ല. മക്കള്‍ക്ക് മൂന്ന് മാസമായിരുന്നു അന്ന്.
കുഞ്ഞുങ്ങളുണ്ടാവുന്നതിന് മുന്നെ ഒരു ദിവസം രാത്രി മൂത്ത സിസ്റ്ററിന്റെ ഭര്‍ത്താവ് വിളിച്ചിരുന്നു. അപ്പോഴേ ലല്ലുവിന്റെ മുഖം മാറി. നിനക്കെന്തിനാണ് മക്കള്‍ എന്നൊക്കെ ചോദിച്ച് വഴക്കായിരുന്നു. ഫോണില്‍ വലിയ യുദ്ധമായിരുന്നു. ആ സംസാരം കഴിഞ്ഞ് മണിക്കൂറുകളോളം അദ്ദേഹം കുടിക്കുകയായിരുന്നു. അന്ന് തുടങ്ങിയതാണ് പ്രശ്‌നങ്ങള്‍. മാനസികമായി അദ്ദേഹം വീക്കായിപ്പോയത് അതോടെയായിരുന്നു. ഈയൊരു വര്‍ഷം ഞാന്‍ എത്രമാത്രം ടെന്‍ഷനിലൂടെയാണ് കടന്നുവന്നത്. നടന്ന കാര്യങ്ങളെക്കുറിച്ചൊന്നും എനിക്ക് പറയാനാവില്ല. സമാധാനത്തിന് വേണ്ടിയാണ് കല്യാണം കഴിച്ചത്. കല്യാണ ശേഷം ഞാനൊരു നഴ്‌സായാണ് ജീവിക്കുന്നത്. ചിലരുടെ തലയില്‍ അങ്ങനെയായിരിക്കും എന്നുമായിരുന്നു സുമ ജയറാം പറഞ്ഞത്.


Click it and Unblock the Notifications
















