സഹസംവിധായകനെ ശകാരിച്ച ദേഷ്യം ഇപ്പോഴും നയൻതാരയോട്? എല്ലാവരെയും പുകഴ്ത്തി പക്ഷെ നടിയെക്കുറിച്ച് പറഞ്ഞത്
നയൻതാരയുടെ ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് മൂക്കുത്തി അമ്മൻ 2. നൂറ് കോടി ബഡ്ജറ്റിൽ സുന്ദർ സി സംവിധാനം ചെയ്യുന്ന സിനിമ. ആർജെ ബാലാജി സംവിധാനം ചെയ്ത ചിത്രത്തിന്റെ ആദ്യ ഭാഗം വലിയ വിജയം നേടിയതാണ്. നയൻതാര തന്നെയായിരുന്നു നായിക. 2025 മാർച്ച് മാസത്തിലാണ് മൂക്കുത്തി അമ്മൻ 2 വിന്റെ പൂജ ചടങ്ങ് നടന്നത്. പിന്നാലെ ഷൂട്ട് നടന്നു. 2025 ഡിസംബർ മാസത്തിൽ ഷൂട്ടിംഗ് പൂർത്തിയായി. എന്നാൽ ഇതിനിടെ പല അഭ്യൂഹങ്ങളും പുറത്ത് വന്നു. നയൻതാരയും ചിത്രത്തിന്റെ അണിയറ പ്രവർത്തകരും തമ്മിൽ ചില പ്രശ്നങ്ങൾ ഉണ്ടായെന്നും നയൻതാരയ്ക്ക് പകരം തമന്നയെ നായികയാക്കാൻ സുന്ദർ സി ആലോചിക്കുന്നെന്നും അഭ്യൂഹങ്ങൾ വന്നു.
കോസ്റ്റ്യൂമുമായി ബന്ധപ്പെട്ട പ്രശ്നമാണ് എല്ലാത്തിനും കാരണമായതെന്നാണ് തമിഴ് ഫിലിം ജേർണലിസ്റ്റുകൾ വാദിച്ചിരുന്നു. കോസ്റ്റ്യൂമിന്റെ പേരിൽ നയൻതാര അസിസ്റ്റന്റ് ഡയരക്ടറെ ശകാരിച്ചെന്നായിരുന്നു ഇവരുടെ വാദം. സുന്ദർ സിക്ക് ഇത് കടുത്ത നീരസമുണ്ടാക്കിയെന്നും അഭ്യൂഹങ്ങൾ വന്നു. എന്നാൽ നയൻതാരയെ വെച്ച് തന്നെ ഷൂട്ട് പുരോഗമിച്ചു. അഭ്യൂഹങ്ങളെ സുന്ദർ സിയുടെ ഭാര്യ നടി ഖുശ്ബു സുന്ദർ സി നിഷേധിച്ചു.

എന്നാൽ കഴിഞ്ഞ ദിവസം സുന്ദർ സി മീഡിയകൾക്ക് മുമ്പിൽ സംസാരിച്ചപ്പോൾ നടത്തിയ പരാമർശം നയൻതാരയോടുള്ള അനിഷ്ടം വ്യക്തമാക്കുന്നതെന്ന അഭിപ്രായങ്ങൾ വരുന്നുണ്ട്. തനിക്കൊപ്പം പ്രവർത്തിച്ച പല നായിക നടിമാരെയും സുന്ദർ സി പ്രശംസിച്ചു. എന്നാൽ നയൻതാരയെ ഒഴിവാക്കി. ഇതേക്കുറിച്ച് പ്രസ്മീറ്റിൽ ചോദ്യവും വന്നു. സുന്ദർ സിക്ക് ഇഷ്ടപ്പെട്ട നായിക നടി ആരാണെന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു സംവിധായകൻ.
ആദ്യം എന്റെ ഭാര്യ ഖുശ്ബുവിന്റെ പേര് പറയും. അവളുടെ കളർ സെലക്ഷൻ നല്ലതാണ്. മറ്റൊരു നടി രംഭയാണ്. രംഭ ഒരു ബോൺബ്യൂട്ടി അല്ല. പക്ഷെ അവൾ ഗ്രൂം ചെയ്തു. ഹെയർസ്റ്റെെലും കോസ്റ്റ്യൂം സെലക്ഷനുമെല്ലാം. തൃഷയെയും ഇഷ്ടമാണ്. നല്ല ഫിസിക് ആണ്. നീണ്ട് മെലിഞ്ഞിട്ട്. ഇപ്പോൾ ഞാൻ വർക്ക് ചെയ്ത നായികമാരിൽ തമന്നയും. നല്ല ഡ്രസ്, മേക്കപ്പ് സെൻസുണ്ട്. ഇന്ത്യയിലെ ഫാഷൻ ഐക്കണായെന്നും സുന്ദർ സി പറഞ്ഞു. മൂക്കുത്തി അമ്മൻ 2 വിലെ നായിക നയൻതാരയെക്കുറിച്ച് ഒന്നും പറഞ്ഞില്ലല്ലോയെന്ന് റിപ്പോർട്ടർ ചോദിച്ചു. മുക്കുത്തി അമ്മനിൽ നയൻതാരയ്ക്ക് ദേവീ വേഷമാണ്. കോസ്റ്റ്യൂമിനെക്കുറിച്ച് പറയാനില്ലല്ലോ എന്നാണ് സുന്ദർ സി നൽകിയ മറുപടി.


Click it and Unblock the Notifications
















