കാണാതെയാണോ പൃഥ്വിയെ ഇഷ്ടപ്പെട്ടത്! പരിഹാസത്തിന് അതേ നാണയത്തില്‍ മറുപടി! സുപ്രിയ അന്ന് പറഞ്ഞത്?
മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള താരദമ്പതികളാണ് പൃഥ്വിരാജും സുപ്രിയയും. മാധ്യമപ്രവര്‍ത്തകയായിരുന്ന സുപ്രിയ ഇപ്പോള്‍ പ്രൊഡക്ഷന്‍ കമ്പനിയുടെ കാര്യങ്ങളുമായി സജീവമാണ്. വിവാഹ ശേഷമായി ജോലിയില്‍ നിന്നും ബ്രേക്കെടുത്തിരുന്നു. തുടക്കത്തില്‍ ജോലിയും കൂടെ കൊണ്ടുപോയെങ്കിലും യാത്രകളൊക്കെയായി മാനേജ് ചെയ്യാന്‍ പറ്റുന്നുണ്ടായിരുന്നില്ല. മകളുടെ വരവോടെയായിരുന്നു കൂടുതല്‍ എന്‍ഗേജ്ഡായത്. പോസ്റ്റ്പാര്‍ട്ടം ഡിപ്രഷനെ അതിജീവിച്ചതിനെക്കുറിച്ചുള്ള തുറന്നുപറച്ചില്‍ നേരത്തെ വൈറലായിരുന്നു. സിനിമയില്‍ സാന്നിധ്യം അറിയിച്ച കാലം മുതല്‍ പൃഥ്വി ഗോസിപ്പ് കോളങ്ങളിലും ഇടം നേടിയിരുന്നു. നായികമാരുമായി ചേര്‍ത്തായിരുന്നു അന്നത്തെ കഥകളെല്ലാം. ആരെയായിരിക്കും അദ്ദേഹം വിവാഹം ചെയ്യുന്നതെന്നായിരുന്നു ആരാധികമാരും ഉറ്റുനോക്കിയത്. സ്‌ക്രീനിലെ കെമിസ്ട്രി ജീവിതത്തിലേക്കും പകര്‍ത്തുമോയെന്നായിരുന്നു ചോദ്യങ്ങളെല്ലാം.
പെട്ടെന്നൊരു സുപ്രഭാതത്തിലായിരുന്നു സുപ്രിയ മേനോന്റെ വരവ്. തന്റെ മനസ് കീഴടക്കിയ പെണ്‍കുട്ടിയെക്കുറിച്ച് അഭിമുഖങ്ങളിലെല്ലാം അന്ന് വാചാലനായിരുന്നു പൃഥ്വി. മാധ്യമപ്രവര്‍ത്തകയായിരുന്നു അന്ന് സുപ്രിയ. സൗത്തിന്ത്യന്‍ സിനിമകളെക്കുറിച്ച് സ്റ്റോറി ചെയ്യുന്നതിനിടയിലായിരുന്നു പൃഥ്വിയെ പരിചയപ്പെടുന്നത്. ഇദ്ദേഹവുമായി സംസാരിച്ചാല്‍ സ്റ്റോറിക്ക് വേണ്ട കാര്യങ്ങള്‍ ലഭിക്കുമെന്ന് പറഞ്ഞ് ഒരു സുഹൃത്തായിരുന്നു അന്ന് നമ്പര്‍ കൊടുത്തത്. ഇംഗ്ലീഷ് അനായാസേന സംസാരിക്കുന്ന ആളാണെന്നും അന്ന് പൃഥ്വിയെക്കുറിച്ച് പറഞ്ഞിരുന്നു. അങ്ങനെയായിരുന്നു സുപ്രിയ പൃഥ്വിയെ വിളിച്ച് സംസാരിച്ചത്. യാത്രകളെക്കുറിച്ചും, പ്രിയപ്പെട്ട സിനിമകളെക്കുറിച്ചും, പുസ്തകങ്ങളെക്കുറിച്ചുമൊക്കെ സംസാരിച്ച് അടുത്ത സുഹൃത്തുക്കളായി മാറുകയായിരുന്നു ഇരുവരും.

ഇന്ദ്രജിത്തിന്റേത് പ്രണയ വിവാഹമായിരുന്നു. ഇരുകുടുംബങ്ങളും ചേര്‍ന്നായിരുന്നു വിവാഹം നടത്തിയത്. സമയമാവുമ്പോള്‍ പൃഥ്വിയും തനിക്കുള്ള ആളെ തിരഞ്ഞെടുത്തോളും എന്നായിരുന്നു മല്ലികയുടെ നയം. സുപ്രിയയുമായി പ്രണയത്തിലായതിന് ശേഷം അമ്മയോട് പൃഥ്വി ഇതേക്കുറിച്ച് പറഞ്ഞിരുന്നു. അമ്മയെ കാണാനായി സുപ്രിയ എത്തുകയും ചെയ്തിരുന്നു. അധികം സംസാരിക്കാത്ത, കൃത്യമായ നിലപാടുകളുള്ള സുപ്രിയയെ അമ്മയ്ക്കും ഇഷ്ടമായി. പാലക്കാട്ടെ തറവാട്ട് വീട്ടില്‍ വെച്ച് വിവാഹം നടത്തണമെന്നായിരുന്നു സുപ്രിയയുടെ കുടുംബത്തിന്റെ നിലപാട്. വിവാഹം പാലക്കാട് നടത്തിയതിന് പിന്നാലെ, തിരുവനന്തപുരത്ത് ഗംഭീര വിരുന്നും നടത്തിയിരുന്നു. സുപ്രിയ വന്നതോടെ പൃഥ്വിയുടെ ലൈഫിന് അടക്കവും ഒതുക്കവും വന്നു. ഫിനാന്‍ഷ്യല്‍ കാര്യങ്ങളിലും കൃത്യമായ പ്ലാനിംഗുണ്ടായെന്നും മല്ലിക സുകുമാരന്‍ പറഞ്ഞിരുന്നു.
പൃഥ്വിയും സുപ്രിയയും ഒന്നിച്ച് നല്‍കിയൊരു അഭിമുഖ വീഡിയോ വീണ്ടും വൈറലായിക്കൊണ്ടിരിക്കുകയാണിപ്പോള്‍. കാണാതെയാണോ പൃഥ്വിയെ പ്രണയിച്ചതെന്നായിരുന്നു ജോണ്‍ ബ്രിട്ടാസ് സുപ്രിയയോട് ചോദിച്ചത്. കാണാതെ ഇഷ്ടപ്പെട്ടു എന്നല്ല, സംസാരിച്ചത് ആദ്യം കാണാതെയായിരുന്നു. ഇന്ററാക്ഷന് വിളിച്ചപ്പോഴും, ഇന്റര്‍വ്യൂ എടുത്തപ്പോഴും ഞാന്‍ കണ്ടിരുന്നില്ല. അദ്ദേഹത്തെക്കുറിച്ചോ, സിനിമകളെക്കുറിച്ചോ, എനിക്ക് വലിയ ധാരണയില്ലെന്നായിരുന്നു സുപ്രിയ പറഞ്ഞത്.
എനിക്കൊരു പ്രണയമുണ്ടെങ്കില്‍ ഞാനത് സ്വകാര്യമായി വെക്കും. ഞാനത് വളരെ മുന്‍പേ പറഞ്ഞ കാര്യമാണ്. എന്റെ പ്രണയം, ലവ് അഫയര്‍ എന്ന് പറയുന്നത്, എന്റെ തീവ്രമായ സ്വകാര്യതയില്‍ ഞാന്‍ സൂക്ഷിക്കാന്‍ ആഗ്രഹിക്കുന്ന എന്റെ പേഴ്‌സണല്‍ ഇഷ്യൂവാണ്. അത് ഒരു മീഡിയ ഇവന്റായി ആഘോഷിക്കുന്നതില്‍ എനിക്കൊട്ടും താല്‍പര്യമില്ല എന്നായിരുന്നു പൃഥ്വിരാജ് പറഞ്ഞത്. പേഴ്‌സണല്‍ ലൈഫ് തികച്ചും പേഴ്‌സണലായി വെക്കുന്നവരാണ് ഇരുവരും. അപൂര്‍വ്വമായി മാത്രമാണ് അത്തരം ചോദ്യങ്ങളില്‍ പ്രതികരിക്കുന്നത്. മകളായ അലംകൃതയുടെ കാര്യങ്ങളെക്കുറിച്ചും അധികം സംസാരിക്കാറില്ല. സോഷ്യല്‍മീഡിയയില്‍ മകള്‍ക്ക് അക്കൗണ്ടില്ല. സെലിബ്രിറ്റി കിഡ് ആയല്ല മകളെ വളര്‍ത്തുന്നത്. സാധാരണക്കാരിയായി അവള്‍ വളരട്ടെയെന്നും ഇരുവരും പറഞ്ഞിരുന്നു.


Click it and Unblock the Notifications
















