ഇവരെയേ കിട്ടിയുള്ളോ! കല്യാണത്തിന് പിന്നാലെ വിമര്‍ശനം! പൃഥ്വി നേരിട്ട ചോദ്യങ്ങളെക്കുറിച്ച് സുപ്രിയ മേനോൻ
പൃഥ്വിരാജിനെ പോലെ തന്നെ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാണ് സുപ്രിയ മേനോനും. പ്രണയ വിവാഹത്തിലൂടെയായിരുന്നു ഇരുവരും ഒന്നിച്ചത്. പ്രണയവിവാഹത്തെക്കുറിച്ചും, വിവാഹ ശേഷമുള്ള ജീവിതത്തെക്കുറിച്ചുമെല്ലാം ഇരുവരും സംസാരിക്കാറുണ്ട്. സുപ്രിയ വന്നതോടെയാണ് പൃഥ്വിയുടെ ലൈഫ് സ്റ്റൈല്‍ മാറിയത്. രാജുവിന് പറ്റിയ പെണ്‍കുട്ടിയെ തന്നെയാണ് കിട്ടിയതെന്നും മല്ലിക സുകുമാരനും സാക്ഷ്യപ്പെടുത്തിയിരുന്നു. ഇവരുടെ മകളായ അലംകൃത മേനോനും പ്രേക്ഷകര്‍ക്ക് പരിചിതയാണ്. മകളുടെ പ്രൈവസി മാനിക്കുന്നതിനാല്‍ അപൂര്‍വ്വമായി മാത്രമേ ഇരുവരും ചിത്രങ്ങള്‍ പങ്കുവെക്കാറുള്ളൂ.
മുംബൈയിലെ പ്രമുഖ സ്‌കുളിലാണ് അലംകൃത പഠിക്കുന്നത്. അടുത്തിടെയായിരുന്നു ഇവര്‍ മുംബൈയിലേക്ക് താമസം മാറ്റിയത്. എന്റെ ബോസിനോട് ആദ്യം തന്നെ വിവാഹത്തെക്കുറിച്ച് സംസാരിച്ചിരുന്നു. വിവാഹത്തെക്കുറിച്ച് വാചാലയായുള്ള സുപ്രിയ മേനോന്റെഅഭിമുഖം വീണ്ടും ചര്‍ച്ചയായിരിക്കുകയാണ് ഇപ്പോള്‍. എനിക്ക് കുറച്ച് സമയം വേണം. പെട്ടെന്ന് പോയി കല്യാണം കഴിച്ചിട്ട് വരാനാവില്ല. അപ്പോള്‍ എനിക്കൊരു ആറ് മാസം ലീവ് തരുമോയെന്ന് ചോദിച്ചിരുന്നു. എന്താണ് പുതിയതായി സംഭവിക്കാന്‍ പോവുന്നതെന്ന ആകാംക്ഷയുണ്ടായിരുന്നു. പൃഥ്വിരാജിന്റെ കൂടെ ലൈഫ് തുടങ്ങുകയാണ്. എങ്ങനെയായിരിക്കും എന്നുള്ള ചിന്തകളൊക്കെയുണ്ടായിരുന്നു. ഒന്നിച്ചങ്ങനെ ഇരിക്കാനൊന്നും പറ്റാത്തത് കൊണ്ട് പ്ലാനിംഗൊന്നും ഇല്ലായിരുന്നു.

നാല് വര്‍ഷമായിട്ട് ഞങ്ങള്‍ ഫ്രണ്ട്‌സായിരുന്നു. എല്ലാത്തിനെയും കുറിച്ച് സംസാരിക്കാറുള്ളതാണ്. ഒരേ ബുക്ക് വായിച്ച് ഞങ്ങള്‍ അതേക്കുറിച്ച് ചര്‍ച്ച ചെയ്യും. പൃഥ്വി ഈ സിനിമ ചെയ്യുന്നുണ്ടോ, സ്‌ക്രിപ്റ്റ് എന്താണ് എന്നൊന്നും ഞാന്‍ ചോദിച്ചിട്ടില്ല. അതൊന്നുമായിരുന്നില്ല ഞങ്ങളുടെ സംസാരവിഷയം. ജോലി രാജി വെക്കുന്നതിനെക്കുറിച്ച് നേരത്തെ തീരുമാനിച്ചതായിരുന്നു. ആറ് മാസം ലീവ് തരാമെന്നാണ് ബോസ് എന്നോട് പറഞ്ഞത്. അതൊരു ഹണിമൂണ്‍ പോലെയാണ് ഞങ്ങള്‍ക്ക് തോന്നിയത്. പക്ഷേ, കല്യാണവുമായി ബന്ധപ്പെട്ട് ഒത്തിരി വിവാദങ്ങളൊക്കെ നടക്കുന്നുണ്ടായിരുന്നു.
എന്നെ കല്യാണം കഴിച്ചതില്‍ കുറേപേര്‍ക്ക് പ്രശ്‌നങ്ങഴുണ്ടായിരുന്നു. നെഗറ്റീവ് കമന്റുകളുണ്ടായിരുന്നു. അതൊക്കെ സോഷ്യല്‍മീഡിയയില്‍ അരങ്ങേറുന്നുണ്ടായിരുന്നു. ആറ് മാസം കഴിഞ്ഞപ്പോള്‍ എനിക്കൊന്നും ചെയ്യാനുണ്ടായിരുന്നില്ല ഇവിടെ. അങ്ങനെയാണ് ജോലി സ്ഥലത്തേക്ക് തിരികെ പോയത്. അതിന് ശേഷം മാസത്തിലൊരു തവണയൊക്കെയായിരുന്നു കാണുന്നത്. ഞാനായിരുന്നു ട്രാവല്‍ ചെയ്തിരുന്നത്. കോട്ടയത്തൊക്കെയായിരുന്നു ഷൂട്ട്. കൊച്ചിയില്‍ ഇറങ്ങി പിന്നെയും ട്രാവല്‍ ചെയ്യണമായിരുന്നു. അതുപോലെ ഇതൊക്കെ വീക്കെന്‍ഡില്‍ തീര്‍ക്കുകയും വേണം. കുറേക്കാലം അങ്ങനെയായിരുന്നു.
രാജു നില്‍ക്കുന്ന ഹോട്ടലില്‍ തന്നെ ഞാനും താമസിക്കും. വീട് എന്നൊരു കോണ്‍സപ്റ്റുണ്ടായിരുന്നില്ല. അതിനൊരു സ്റ്റബിലിറ്റിയുണ്ടായിരുന്നില്ല. അങ്ങനെയാണ് ഞാന്‍ ബോസിനോട് രാജി വെക്കുന്നതിനെക്കുറിച്ച് പറഞ്ഞത്. ചില ടൈമില്‍ നമ്മള്‍ കരിയറില്‍ ഫോക്കസ് ചെയ്യണം. മറ്റ് ചിലപ്പോള്‍ ഫാമിലിക്ക് പ്രൈയോറിറ്റി കൊടുക്കേണ്ടി വരും. ഇപ്പോള്‍ അങ്ങനെയായിരിക്കും നിനക്ക് ഇപ്പോള്‍ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. എപ്പോള്‍ വേണമെങ്കിലും തിരിട്ട് പ്രൊഫഷനിലേക്ക് വരണം എന്ന് തീരുമാനിച്ചാണ് രാജി വെച്ചത്.പൃഥ്വിക്ക് അന്ന് മുംബൈയിലേക്ക് ഷിഫ്റ്റ് ചെയ്യാന്‍ പറ്റിയ സാഹചര്യമല്ലായിരുന്നു. അങ്ങനെയായിരുന്നുവെങ്കില്‍ എനിക്ക് വേണ്ടി അദ്ദേഹം വന്നേനെ.
അങ്ങനെയാണ് ഞാന്‍ ആ തീരുമാനം എടുത്തത്. അല്ലായിരുന്നുവെങ്കില്‍ മാസത്തിലൊരിക്കല്‍ കാണുന്ന ഗേള്‍ ഫ്രണ്ടായേനെ ഞാന്‍. ഇനി പുതിയതായി എന്താണ് ചെയ്യാന്‍ പോവുന്നതെന്നുള്ള ആകാംക്ഷയൊക്കെയായിരുന്നു അന്ന് മനസിലുണ്ടായിരുന്നത്.ജേണലിസ്റ്റായാണ് എന്നെ എല്ലാവരും അറിയുന്നത്. ജേണലിസ്റ്റിനെയല്ലേ കല്യാണം കഴിച്ചതെന്നായിരുന്നു രാജുവിനോടും ചോദിച്ചിരുന്നത്. ജോലി വിടാനുള്ള തീരുമാനം എനിക്കും ബുദ്ധിമുട്ടായിരുന്നു.കുടുംബവും എന്റെ തീരുമാനത്തെ പിന്തുണച്ചിരുന്നു. അതുകൊണ്ട് കാര്യമായ പ്രശ്‌നങ്ങളില്ലാതെ ആ സാഹചര്യം മാനേജ് ചെയ്യാന്‍ കഴിഞ്ഞു എന്നുമായിരുന്നു മുന്‍പൊരു അഭിമുഖത്തില്‍ സുപ്രിയ മേനോന്‍ പറഞ്ഞത്.


Click it and Unblock the Notifications