സുരേഷ് ​ഗോ​പിയുടെ മകന്റെ വർ​ഗ ശത്രുവായി മാറി ഞാൻ, സുരേഷ് ​ഗോപി എന്തും വിളിച്ച് കൂവുന്നു: ശാന്തിവിള ദിനേശ്

അഭിപ്രായങ്ങൾ തുറന്നടിക്കുന്ന വ്യക്തിയാണ് സംവിധായകൻ ശാന്തിവിള ദിനേശ്. നടനും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ​ഗോപിക്കെതിരെ പല തവണ ശാന്തിവിള ദിനേശ് സംസാരിച്ചിട്ടുണ്ട്. സൂപ്പർതാരങ്ങളായ മമ്മൂട്ടിയെയും മോഹൻലാലിനെയും വിമർശിക്കാറുണ്ടെങ്കിലും ഇവരെ ഇടയ്ക്ക് പ്രശംസിക്കാറുമുണ്ട്. എന്നാൽ സുരേഷ് ​ഗോപിക്ക് വിമർശനങ്ങളും കുറ്റപ്പെടുത്തലും മാത്രമേ ശാന്തിവിള ദിനേശിൽ നിന്ന് ലഭിക്കാറുള്ളൂ.

ഇപ്പോഴിതാ സുരേഷ് ​ഗോപിയെയും മകൻ മാധവ് സുരേഷിനെയും കുറിച്ച് ശാന്തിവിള ദിനേശ് തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. കഴിഞ്ഞ കുറേ കാലമായി സുരേഷ് ​ഗോപി ചിന്തിക്കുന്നതും പ്രവർത്തിക്കുന്നതും വങ്കത്തരങ്ങളുമാണ്. എന്തായാലും ഞാനദ്ദേഹത്തിന്റെ ശത്രുവാണ്. അപ്പോൾ ഉള്ളത് ഉള്ളത് പോലെ പറയാമല്ലോ. അയാളുടെ മക്കളുടെയും ശത്രുവാണ് ഞാൻ. പ്രത്യേകിച്ചും രണ്ടാമത്തെ മകന്റെ വർ​ഗ ശത്രുവാണ്.

Suresh Gopi

അത് ഞാൻ കാര്യമാക്കുന്നില്ല. അദ്ദേഹം പറയുന്നതൊന്ന്, കേൾക്കുന്നത് മറ്റൊന്നായിപ്പോകും. തലയിൽ ആൾതാമസം ഇല്ലാത്തവർ എന്തിനും ഏതിനും കയ്യടിക്കാനുള്ളപ്പോൾ ആർക്കും എന്തും വിളിച്ച് കൂവാം. ആ നിലവാരത്തിലേക്കാണ് ഇപ്പോൾ സുരേഷ് ​ഗോപി പോകുന്നത്. സുരേഷ് ​ഗോപി പറയുന്നതിന്റെ അർത്ഥം ഇവർക്കറിയില്ലെന്നും ശാന്തിവിള ദിനേശ് തുറന്നടിച്ചു.

Read more about: suresh gopi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X