ഇങ്ങനെയുമുണ്ടോ ദമ്പതികൾ? അന്ന് അത്ഭുതം തോന്നി, ജ്യോതിക എന്താണ് പറയാൻ ശ്രമിച്ചതെന്ന് മനസിലാകുന്നു; കുറിപ്പ്

തമിഴ്‌നാട്ടിലെ പോളിങ് ബൂത്തുകളിൽ നിന്നുള്ള വാർത്തകളും കാഴ്ചകളും കൊണ്ട് സോഷ്യൽമീഡിയയും മാധ്യമങ്ങളും രാവിലെ മുതൽ നിറഞ്ഞിരിക്കുന്നു. എല്ലാവിധ തിരക്കുകളും മാറ്റിവെച്ച് സെലിബ്രിറ്റികൾ അടക്കം സമ്മതിദാന അവകാശം നിർവഹിക്കാനായി അവനവന് നിശ്ചയിച്ച പോളിങ് ബൂത്തിലേക്ക് എത്തി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകൾ പ്രകാരം വോട്ടെടുപ്പ് അവസാനിച്ചപ്പോൾ തമിഴ്‌നാട്ടിൽ 84.6% പോളിങ് രേഖപ്പെടുത്തി.

എത്ര ശ്രമിച്ചാലും സത്യത്തെ മറയ്ക്കാനോ തടയാനോ കഴിയില്ല... ഒടുവിൽ അത് പുറത്തുവരും! വിവാദങ്ങൾ‌ക്കിടെ ഫിറോസ് ഖാൻ!
എത്ര ശ്രമിച്ചാലും സത്യത്തെ മറയ്ക്കാനോ തടയാനോ കഴിയില്ല... ഒടുവിൽ അത് പുറത്തുവരും! വിവാദങ്ങൾ‌ക്കിടെ ഫിറോസ് ഖാൻ!

മുൻകാല പോളിങ് റെക്കോർഡുകൾ തമിഴ്നാട് മക്കൾ പൊളിച്ച് എഴുതിയെന്ന് നിസംശയം പറയാം. മുംബൈയിൽ നിന്നും നടൻ സൂര്യയും ഭാര്യ ജ്യോതികയും വോട്ട് രേഖപ്പെടുത്താൻ എത്തിയിരുന്നു. ചെന്നൈ ടി ന​ഗറിലായിരുന്നു ഇരുവരുടേയും പോളിങ് ബൂത്ത്. ഊഴം കാത്ത് നിൽക്കുന്ന താരദമ്പതികളുടെ വീഡിയോ വൈറലായിരുന്നു.

Suriya Jyothika

ബാക്ക് ടീ ഷർട്ടും വൈറ്റ് ട്രൗസർ പാന്റ്സും ധരിച്ച് കൂളിങ് ​ഗ്ലാസും വെച്ച് സ്റ്റൈലിഷ് ലുക്കിലാണ് സൂര്യ എത്തിയത്. മനോഹ​രമായ പേസ്റ്റൽ കളർ സൽവാറായിരുന്നു ജ്യോതികയുടെ വേഷം. കോളിവുഡിലെ മാതൃക ദമ്പതികളെന്നാണ് ഇരുവരും അറിയപ്പെടുന്നത്. സിനിമാ സെറ്റിൽ വെച്ച് പരിചയപ്പെട്ട് പ്രണയത്തിലായതാണ് ഇരുവരും. വീട്ടുകാർ എതിർത്തിട്ടും പിന്മാറാതെ സൂര്യ സ്വന്തമാക്കിയതാണ് ജ്യോതികയെ.

ഭർത്താവിനെ കുറിച്ചും അദ്ദേഹം നൽകുന്ന കരുതലിനേയും സ്നേഹത്തെയും കുറിച്ചും എപ്പോഴും ജ്യോതിക വാചാലയാകാറുണ്ട്. പുതിയ വീഡിയോ കണ്ടാൽ ഇപ്പോഴും ഇരുവരും ഡേറ്റിങ്ങിലാണെന്നെ തോന്നൂവെന്നാണ് ആരാധകർ കമന്റായി കുറിച്ചത്. സൂര്യ-ജ്യോതിക റിലേഷൻഷിപ്പിനെ കുറിച്ച് സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെട്ടൊരു കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

പടം ഇറങ്ങിയാൽ കാണാൻ മലയാളികൾ വേണം, പക്ഷെ മലയാളികളോട് വേർതിരിവ്; ദുൽഖർ സൽമാന് വിമർശനം
പടം ഇറങ്ങിയാൽ കാണാൻ മലയാളികൾ വേണം, പക്ഷെ മലയാളികളോട് വേർതിരിവ്; ദുൽഖർ സൽമാന് വിമർശനം

ഭർത്താവിനെ പറ്റി ജ്യോതിക വാചാലയാകുന്നത് കാണുമ്പോൾ മുമ്പ് അത്ഭുതം തോന്നിയിരുന്നുവെന്നും നടി എന്താണ് പറയാൻ‌ ഉദ്ദേശിച്ചതെന്ന് ഇപ്പോഴാണ് മനസിലാകുന്നതെന്ന് കുറിപ്പിൽ പറയുന്നു. സൂര്യ എന്ന ഭർത്താവിനെ പറ്റി ഒരു പരാതിയുമില്ലാത്ത ഭാര്യയാണത്രേ ജ്യോതിക. പണ്ടേതോ ഒരു അഭിമുഖത്തിനിടയിലായിരുന്നു ജ്യോതിക അങ്ങനൊരു സ്റ്റേറ്റ്മെന്റ് പറഞ്ഞത്.

സൂര്യയില്‍ ഏറ്റവും ഇഷ്ടപ്പെടുന്ന കാര്യം സൂര്യ തനിക്ക് നല്‍കുന്ന ബഹുമാനവും സ്‌പേസുമാണെന്നാണ് ജ്യോതിക അന്ന് പറഞ്ഞത്. തനിക്ക് തന്റേതായ സ്‌പേസ് നല്‍കുന്ന ഭാര്യ-സ്ത്രീ-അമ്മ എന്നീ നിലകളിലൊക്കെ തന്നെ ബഹുമാനിക്കുന്ന സൂര്യയെന്ന ഭർത്താവിനെ പറ്റി ജ്യോതികയങ്ങനെ വാചാലയായപ്പോൾ അന്നെനിക്ക് അത്ഭുതം തോന്നിയിരുന്നു. ഇങ്ങനെയുമുണ്ടാകുമോ ദമ്പതികൾ എന്നതായിരുന്നു ആദ്യത്തെ അത്ഭുതം.

Suriya Jyothika

ഭർത്താവിനെ പറ്റി ഒരു പരാതിയുമില്ലാത്ത ഭാര്യ.... സംഗതി ശരിക്കും അത്ഭുതം തന്നെയായിരുന്നു. ഇവിടെ പ്രേമത്തിലും ദാമ്പത്യത്തിലുമൊക്കെ അടിയും വഴക്കുമായി പോകുന്ന മനുഷ്യർക്കിടയിലാണ് ഒരു ഭാര്യ ഇത്രയേറെ ബഹുമാനത്തിൽ തന്റെ ഭർത്താവിനെ പറ്റി ഈ വിധേന പറയുന്നത്. ഇന്ന് ഇരുവരുടെ പുതിയ ഒരു റീൽ കണ്ടു. They are still dating എന്നാണ് ആ റീൽ കണ്ടപ്പോൾ ഒറ്റയടിക്ക് പറയാൻ തോന്നിയത്.

സത്യത്തിൽ വളരെയധികം ഹെൽത്തിയായ ഒരു ദാമ്പത്യത്തിന്റെ ഡെഫിനിഷനും അത് തന്നെയാകാം. വിവാഹം കഴിഞ്ഞ് വർഷങ്ങൾ കഴിഞ്ഞാലും ഡേറ്റിങ് പോലെയിരിക്കുന്നത്. സത്യത്തിൽ അതിങ്ങനെ ചിന്തിച്ചപ്പോഴാണ് ജ്യോതികയുടെ ആ പഴയ ഇന്റർവ്യൂ ഒന്നൂടെ ഓർമ്മ വന്നത്. സൂര്യ എന്ന ഭർത്താവിനെ പറ്റി ഒരു പരാതിയുമില്ലാത്ത ഭാര്യയായ ജ്യോതികയുടെ ഇന്റർവ്യൂ. ഇപ്പോൾ തോനുന്നു ഒരു പെർഫെക്ട് ഭർത്താവിനെ കിട്ടി എന്നതിനപ്പുറത്തേക്ക് ഒരു സെയ്ഫായ സ്പേസ് കിട്ടി എന്നുള്ളതാണ് ജ്യോതിക വാസ്തവത്തിൽ അന്ന് പറയാൻ ശ്രമിച്ചതെന്ന്.

'എപ്സ്റ്റൈൻ ഫയൽസ് പോലെ കുട്ടി ഫയൽസ്, നാല് വർഷമായി പ്രണയം'; ഫിറോസ്-സജ്ന ബന്ധം തകർത്തത് റസൂൽ പൂക്കുട്ടി?
'എപ്സ്റ്റൈൻ ഫയൽസ് പോലെ കുട്ടി ഫയൽസ്, നാല് വർഷമായി പ്രണയം'; ഫിറോസ്-സജ്ന ബന്ധം തകർത്തത് റസൂൽ പൂക്കുട്ടി?

അതായത് ഭയക്കാതെ മുൻവിധി നേരിടാതെ അവഗണിക്കപ്പെടാതെ നിൽക്കുന്ന ഒരിടത്തെ കുറിച്ചാണ് ജ്യോതിക അന്ന് പറഞ്ഞതെന്ന്. അങ്ങനെ ഉള്ളവർക്കല്ലേ still dating ആവൂ. സത്യത്തിൽ ഇപ്പോൾ മാനിഫെസ്റ്റ് ചെയ്യുന്നത് ഇതുപോലൊരു പ്രേമം കിട്ടാനാണ്. അല്ല ഇത് പോലൊരു മാന്യമായ പ്രേമാനുഭവം കിട്ടാനാണ് എന്നായിരുന്നു കുറിപ്പ്.

Read more about: suriya jyothika
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X