എല്ലാ സുഖങ്ങളും അനുഭവിച്ച് വളർന്നു, വൻ കടബാധ്യതയിലേക്ക് കുടുംബം കൂപ്പുകുത്തി, അമ്മയ്ക്ക് വേണ്ടി സൂര്യ ചെയ്തത്!

ഫസ്റ്റ് ഡെ ഫസ്റ്റ് ഷോ കാണാൻ കാത്തിരുന്നവരെയെല്ലാം നിരാശരാക്കികൊണ്ടാണ് സൂര്യ ചിത്രം കറുപ്പിന്റെ റിലീസ് റദ്ദാക്കിയത്. വ്യാഴാഴ്ച രാവിലെ ഒമ്പത് മണിക്ക് ആരംഭിക്കേണ്ട പ്രദർശനങ്ങളാണ് സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് അവസാന നിമിഷം ഒഴിവാക്കിയത്. സിനിമയുടെ റിലീസ് തടസപ്പെട്ടതോടെ വീണ്ടും നടൻ സൂര്യയുടെ സിനിമാ ജീവിതവും വ്യക്തി ജീവിതവുമെല്ലാം സോഷ്യൽമീഡിയയിൽ വീണ്ടും ചർച്ചയായി.

ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷം! ഞങ്ങൾക്കൊരു ആൺകുഞ്ഞ് പിറന്നു! സന്തോഷം പങ്കിട്ട് ധന്യ
ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷം! ഞങ്ങൾക്കൊരു ആൺകുഞ്ഞ് പിറന്നു! സന്തോഷം പങ്കിട്ട് ധന്യ

ഈ സാഹചര്യത്തിൽ ജെറി പൂവക്കാല നടനെ കുറിച്ച് എഴുതിയ കുറിപ്പാണ് ശ്ര​ദ്ധ നേടുന്നത്. ആ കുറിപ്പ് ഇങ്ങനെയാണ്.. സൂര്യ എന്ന ആൾ വെറും ഒരു നടനല്ല. ഈ 15 വർഷം കൊണ്ട് ആയിരക്കണക്കിന് വിദ്യാർത്ഥികളെയാണ് സ്വന്തം ചിലവിൽ പഠിപ്പിച്ചത്. അതിൽ 51 ഡോക്ടറുമാരുണ്ട്. 800 എഞ്ചിനീയർമാരുണ്ട്. എല്ലാവരും നിർധന കുടുംബത്തിലെ കുട്ടികൾ.

Suriya

ഇത് സൂര്യ ചെയ്യുവാൻ ഒരു കാരണമുണ്ട്. ബുദ്ധിമുട്ടിൽ കൂടി പോയവനെ മറ്റുള്ളവരുടെ ബുദ്ധിമുട്ട് മനസിലാക്കുവാൻ കഴിയുകയുള്ളൂ. ജീവിതത്തിൽ എല്ലാ സുഖങ്ങളും അനുഭവിച്ചിട്ട് പെട്ടന്ന് വൻ കടബാധ്യതയിലേക്ക് പോയ കുടുംബമാണ് സൂര്യയുടേത്. നടന് ഇങ്ങനെ ഒരു പശ്ചാത്തലം ഉണ്ടെന്ന് ആരും വിശ്വസിക്കുക പോലുമില്ല. കഠിനമായ സാഹചര്യത്തിൽ കൂടി കടന്നുപോയിട്ടുണ്ട് താരം.

അച്ഛൻ അറിയാതെ അമ്മ എടുത്ത 25000 രൂപ കടം വീട്ടാൻ മാസം 1200 രൂപക്ക് തുണിക്കടയിൽ ജോലിക്ക് കയറിയാണ് സൂര്യ തൻ്റെ ജോലി ആരംഭിച്ചത്. വസ്ത്ര വ്യവസായത്തിലെ തൻ്റെ ആദ്യ നാളുകളെ അനുസ്മരിച്ചുകൊണ്ട് സൂര്യ കഴിഞ്ഞ ദിവസം നടത്തിയ ഒരു അഭിമുഖത്തിൽ സംസാരിച്ചിരുന്നു. ആദ്യത്തെ 15 ദിവസത്തേക്ക് ട്രെയിനിയായി അദ്ദേഹം നേടിയത് വെറും 750 രൂപ.

സ്പോർട്സ് ഡ്രാമ പ്രേമികൾക്ക് ആവേശം; മാത്യു തോമസും ബേസിലും ഒന്നിക്കുന്ന 'കപ്പ്' ഒടിടിയിൽ റിലീസായി!
സ്പോർട്സ് ഡ്രാമ പ്രേമികൾക്ക് ആവേശം; മാത്യു തോമസും ബേസിലും ഒന്നിക്കുന്ന 'കപ്പ്' ഒടിടിയിൽ റിലീസായി!

ഒടുവിൽ ഏകദേശം മൂന്ന് വർഷത്തിനുശേഷം പ്രതിമാസ ശമ്പളം 8000 രൂപയിലെത്തി. ഞാനൊരു നടൻ്റെ മകനാണെന്ന് അവർക്കറിയില്ലായിരുന്നു. അന്ന് 1200 രൂപയായിരുന്നു എൻ്റെ മാസശമ്പളം. ഞാൻ ഏകദേശം മൂന്ന് വർഷത്തോളം ജോലി ചെയ്തു. ഈ സമയം എൻ്റെ ശമ്പളം 8000 രൂപയായി ഉയർത്തി. കുടുംബത്തിൻ്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ അമ്മ വെളിപ്പെടുത്തിയ ഒരു സുപ്രധാന നിമിഷമാണ് ഞാൻ ജോലി ചെയ്യണമെന്ന് തീരുമാനിച്ചത്.

അമ്മ പറഞ്ഞു മോനെ അച്ഛൻ അറിയാതെ ഞാൻ 25000 രൂപ കടം വാങ്ങിയിട്ടുണ്ട്. നിങ്ങളുടെ പിതാവിന് അറിയില്ല. ഞെട്ടിയുണർന്ന അദ്ദേഹം അവരുടെ സമ്പാദ്യത്തെക്കുറിച്ച് ചോദിച്ചു. അവരുടെ ബാങ്ക് ബാലൻസ് വട്ട പൂജ്യമായിരുന്നു. അമ്മ ആ തുക അടക്കാൻ പാടുപെടുന്നത് കണ്ടപ്പോൾ അത് എന്നെ വല്ലാതെ ബാധിച്ചു.

Suriya sivakumar

ഞാൻ എന്താണ് ചെയ്യുന്നത്? തന്റെ അച്ഛൻ ജോലിയിൽ ഒരിക്കലും പ്രതിഫലം ചോദിക്കുന്നില്ല. നിർമ്മാതാക്കൾ പ്രതിഫലം നൽകുന്നതുവരെ അദ്ദേഹം കാത്തിരുന്നു. സൂര്യ മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നു. പക്ഷെ കുറെ കാലം കഴിഞ്ഞപ്പോൾ എന്റെ അവസ്ഥയ്ക്ക് വ്യത്യാസം വന്നു. ചില വഴികൾ തുറന്നു.

പലരും അടക്കുവാൻ ശ്രമിച്ചെങ്കിലും അവർക്ക് അത് അടക്കുവാൻ കഴിഞ്ഞില്ല. പ്രിയപ്പെട്ടവരെ നമ്മൾ വളരെ കഷ്ടപ്പെട്ട് നിൽക്കുമ്പോൾ സർവശക്തൻ നമ്മുടെ മുമ്പിൽ ചില വഴി തുറക്കും. ദൈവം ഒരു വഴി തുറന്നാൽ ഈ നാട്ടിലെ മനുഷ്യൻമാർ എത്ര അടക്കാൻ നോക്കിയാലും ബന്ധുക്കൾ പാരവെച്ചാലും സ്വന്തക്കാർ മുടക്കാൻ ശ്രമിച്ചാലും അവരുടെ മുമ്പിലൂടെ രാജവീഥി വെട്ടി തുറക്കും.

ടൊവിനോയും ബേസിലും ഒന്നിച്ചപ്പോൾ ബോക്സോഫീസിൽ തീപ്പൊരി! അതിരടി ആദ്യദിനം നേടിയത് ഞെട്ടിക്കുന്ന തുക!
ടൊവിനോയും ബേസിലും ഒന്നിച്ചപ്പോൾ ബോക്സോഫീസിൽ തീപ്പൊരി! അതിരടി ആദ്യദിനം നേടിയത് ഞെട്ടിക്കുന്ന തുക!

പിന്നെ നമ്മൾ അനുഭവിച്ച കഷ്ടങ്ങളൊക്കെ സ്വപ്നമായിരുന്നോയെന്ന് പോലും നമ്മൾ ചിന്തിക്കത്തക്ക വിധത്തിൽ നമ്മുടെ കാര്യങ്ങളെ മാറ്റി മറിക്കും സർവശക്തൻ എന്നായിരുന്നു കുറിപ്പ്. ഇന്ന് തെന്നിന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ ആരാധകരുള്ള നടനാണ് സൂര്യ. ഭാര്യ ജ്യോതികയും അഭിനയത്തിൽ സജീവമാണ്.

Read more about: suriya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X