തന്‍വിയില്ലാതെ മോളെയും കൊണ്ട് ആശുപത്രിയില്‍! അഞ്ചാം ദിവസം നടന്നത്! തുറന്നുപറഞ്ഞ് യോജി
സിന്ധു കൃഷ്ണയുടെ സഹോദരിയുടെ മകളായ തന്‍വി പ്രേക്ഷകര്‍ക്ക് പരിചിതയാണ്. വ്‌ളോഗുമായി സജീവമാണ് തന്‍വി. അടുത്തിടെയായിരുന്നു തന്‍വിക്കും യോജിക്കും രണ്ടാമത്തെ കുഞ്ഞ് ജനിച്ചത്. വിവാഹമോചനം വരെ എത്തിയ ബന്ധം തിരിച്ചുപിടിച്ചതിനെക്കുറിച്ച് തന്‍വി തുറന്നുപറഞ്ഞിരുന്നു. പോസ്റ്റ്പാര്‍ട്ടം സ്റ്റേജില്‍ നല്ല സപ്പോര്‍ട്ടാണ് യോജി. ആദ്യത്തെ പ്രാവശ്യം കൂടെയില്ലായിരുന്നു. അന്നൊരുപാട് പ്രശ്‌നങ്ങളായിരുന്നു. അതെല്ലാം ഞങ്ങളായിട്ട് തന്നെ പരിഹരിച്ചു. കുഞ്ഞിന്റെ കാര്യങ്ങളെല്ലാം ഞങ്ങളൊന്നിച്ചാണ് ചെയ്യുന്നത്. കറങ്ങി നടക്കാനും, മേക്കപ്പിടാനും, സെല്‍ഫ് കെയറിനുമെല്ലാം സമയം കിട്ടുന്നുണ്ട്്. പുതിയ വ്‌ളോഗിലൂടെയായിരുന്നു ഇരുവരും ഇപ്പോഴത്തെ വിശേഷങ്ങള്‍ പങ്കുവെച്ചത്.
ആശുപത്രിയില്‍ നിന്നും വന്ന് അഞ്ചാം ദിവസമായപ്പോള്‍ മോള്‍ക്കൊരു പനി വന്നിരുന്നു. ഞങ്ങള്‍ക്ക് നല്ല ടെന്‍ഷനായിരുന്നു. ഇവിടത്തെ ആശുപത്രിയെക്കുറിച്ച് പിന്നെ പറയേണ്ടതില്ലല്ലോ. ലിയാനാണെങ്കില്‍ രാത്രിയില്‍ ഉറക്കം ഞെട്ടിയാല്‍ എന്നെ കണ്ടില്ലെങ്കില്‍ ആകെ പ്രശ്‌നമാണ്. എമര്‍ജന്‍സിയായി മോളെ ആശുപത്രിയിലേക്ക് കൊണ്ടുപോയത് യോജിയാണ്. വെറും അഞ്ച് ദിവസം പ്രായമായ കുഞ്ഞിനെ. നീ അവനൊപ്പം ഉറങ്ങാന്‍ കിടന്നോ, ഞാന്‍ മോളെയും കൊണ്ട് പോയ്‌ക്കോളാം എന്നായിരുന്നു യോജി പറഞ്ഞത്. ഉറങ്ങാനൊന്നും പറ്റിയില്ല, നല്ല ടെന്‍ഷനായിരുന്നു. എന്തോ സീരിയസായി തോന്നി. അങ്ങനെയാണ് ഡയപ്പര്‍ ബാഗൊക്കെ റെഡിയാക്കി, പാലൊക്കെ എടുത്ത് ആശുപത്രിയിലേക്ക് പോയത്. വെളുപ്പിനെയാണ് തിരിച്ചുവന്നത്. അഞ്ച് ദിവസമല്ലേ ആയുള്ളൂ, അമ്മയെന്തിയേ എന്ന് എല്ലാവരും ചോദിച്ചിരുന്നു. ഒരു മോന്‍ കൂടിയുണ്ട്, അവന് അഞ്ച് വയസായതേയുള്ളൂ. അമ്മയെ കാണാതിരിക്കാനാവില്ല, അവന്‍ കരയും. അത് കേട്ടപ്പോള്‍ അവര്‍ക്കെല്ലാം അത്ഭുതമായിരുന്നു.

അതുപോലെ എല്ലാം തന്‍വി തന്നെ ചെയ്യണമെന്നില്ല ഇവിടെ. കുഞ്ഞിന്റെ വെയ്‌റ്റൊക്കെ നോക്കാനുണ്ടായിരുന്നു. അന്നും ഞാനാണ് കൊണ്ടുപോയത്. അവിടെ അധികനേരമൊന്നും ഇരിക്കാനില്ലായിരുന്നു. ഹൈയ്റ്റും, വെയ്റ്റും നോക്കി. എല്ലാം ഓക്കെയാണെന്ന് പറഞ്ഞു. അതോടെ ഞങ്ങളിങ്ങ് തിരിച്ചുപോന്നു. ഹോര്‍മോണ്‍ ചെയ്ഞ്ച് കാരണം പെട്ടെന്ന് മൂഡ് സ്വിംഗ്‌സ് വരുമായിരുന്നു. ഇടയ്ക്ക് ഞാന്‍ പറയില്ല സങ്കടം വരുമ്പോള്‍. പക്ഷേ, യോജി എന്റെ മുഖംനോക്കി കണ്ടുപിടിക്കുമായിരുന്നു. നീ ഓക്കെയല്ലേ എന്ന് ചോദിക്കും. എന്താണെന്ന് പറഞ്ഞില്ലെങ്കിലും വന്ന് കെട്ടിപ്പിടിച്ച് കൂടെയിരിക്കും. ലിയാന്‍ ഒരു ദിവസം വീട് മുഴുവന്‍ വൃത്തികേടാക്കി. ഞാന്‍ നിന്റെ ജോലിക്കാരിയല്ല ഇങ്ങനെ പുറകെ നടന്ന് ഇതൊക്കെ ചെയ്യാന്‍ എന്ന് പറഞ്ഞപ്പോള്‍ നീ എന്റെ സര്‍വന്റാണെന്നായിരുന്നു മറുപടി. എന്റെ ഭാര്യയോട്, നിന്റെ അമ്മയോട് ഇങ്ങനെയൊന്നും സംസാരിക്കാന്‍ പാടില്ലെന്ന് പറഞ്ഞിരുന്നു യോജി. പിന്നെ ലിയാനെക്കൊണ്ട് തന്നെ ഞങ്ങള്‍ എല്ലാം വൃത്തിയാക്കിച്ചു.
ഞാന്‍ ചെയ്യാനിരുന്നതായിരുന്നു. പക്ഷേ, അവന്റെ വാക്കുകള്‍ വല്ലാണ്ട് ഫീലായി. യൂട്യൂബൊക്കെ കണ്ട് അവനെന്തെങ്കിലും പറഞ്ഞാല്‍ ഞങ്ങള്‍ റിയാക്റ്റ് ചെയ്യും. അവന്‍ എന്നെ പറയുമ്പോള്‍ യോജി സപ്പോര്‍ട്ട്് ചെയ്യും. അതൊരു വലിയ ആശ്വാസമാണ്. ഇപ്പോള്‍ അവനെ യൂട്യൂബ് കാണിക്കുന്നില്ല. നിന്റെ ടോയ്‌സൊക്കെ നീ തന്നെ എടുത്ത് വെക്കണം, അല്ലെങ്കില്‍ കളയും എന്ന് പറഞ്ഞിരുന്നു. അതുകൊണ്ട് അവനെല്ലാം എടുത്ത് വെക്കുന്നുണ്ട്. അതുപോലെ ഇളയ കുട്ടി വന്നുവെന്ന് കരുതി മൂത്ത ആളെ അവഗണിക്കാനാവില്ലല്ലോ. നമ്മള്‍ പറയുന്ന കാര്യങ്ങളൊന്നും ഇളയ കുട്ടി ഓര്‍ത്തിരിക്കാനിടയില്ല. പക്ഷേ, മൂത്ത ആള്‍ എല്ലാം ഓര്‍ത്തുവെക്കും. കഴിഞ്ഞ കാര്യങ്ങളൊക്കെ ലിയാന്‍ ഓര്‍ത്തുവെക്കും. അവനോട് പറഞ്ഞ കാര്യങ്ങള്‍ ചെയ്യണം, അല്ലെങ്കില്‍ പറയരുത്. അവന്‍ ഓര്‍ത്തുവെച്ച് ചോദിക്കും.
ഇവിടെ എല്ലാത്തിനും ഫസ്റ്റ് പ്രൈയോറിറ്റി ലിയാന് തന്നെയാണ്. വയ്യെങ്കിലും അവന്റെ കൂടെ തന്നെ കളിക്കും ഞങ്ങള്‍. അവന്റെ കാര്യങ്ങളെല്ലാം കൃത്യമായി തന്നെ നടക്കുന്നുണ്ട്. ഞങ്ങളൊന്നിച്ച് അവനെ പുറത്ത് കൊണ്ടുപോവാന്‍ പറ്റുന്നില്ല. ഇടയ്ക്ക് ആരെങ്കിലുമൊരാള്‍ പുറത്തുപോവും. മോളെ മാനേജ് ചെയ്യാന്‍ എളുപ്പമാണ്. അത്ര പ്രശ്‌നമില്ല. പാല് കുടിച്ച് അവളങ്ങ് ഉറങ്ങിക്കോളും. ലിയാന്‍ കുഞ്ഞായിരുന്നപ്പോള്‍ പുറത്തൊക്കെ കൊണ്ടുപോവാന്‍ എനിക്ക് പേടിയായിരുന്നു. മോളെ കൊണ്ട് ഒരു പ്രശ്‌നവുമില്ല. ഡയപ്പറൊന്നും ഇടാന്‍ യോജിക്ക് അറിയില്ലായിരുന്നു. ഇപ്പോള്‍ എല്ലാം പഠിച്ചു. ഉടുപ്പ് ഇടീക്കുമ്പോളാണ് ആകെ കണ്‍ഫ്യൂഷന്‍ വരുന്നതെന്നുമായിരുന്നു യോജി പറഞ്ഞത്.


Click it and Unblock the Notifications