എനിക്ക് വേണ്ടി ഒരുപാട് കഷ്ടപ്പെട്ടു, അച്ഛന് സംഭവിച്ചത് അപ്പൂപ്പനും, അവസാനമായി ഒന്ന് കാണാൻ കഴിഞ്ഞില്ല!

കഴിഞ്ഞ ദിവസമാണ് സിന്ധു കൃഷ്ണയുടെ പിതാവ് രം​ഗനാഥൻ അന്തരിച്ചത്. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരിക്കെ തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം. കൃഷ്ണകുമാർ കുടുംബത്തിലെ അം​ഗങ്ങളുടെ വ്ലോ​ഗുകളിലൂടെ രം​ഗനാഥൻ മലയാളികൾക്ക് സുപരിചിതനാണ്. ഇപ്പോഴിതാ സിന്ധുവിന്റെ സഹോദരിയുടെ മകളും വ്ലോ​ഗറുമായ തൻവി സുധീർ ഘോഷ് പ്രിയപ്പെട്ട മുത്തച്ഛനെ കുറിച്ചുള്ള ഓർമകൾ പുതിയ വീഡിയോയിലൂടെ പങ്കുവെച്ചു.

അച്ഛനെ നഷ്ടപ്പെട്ട തൻവി കുട്ടിക്കാലം മുതൽ വളർന്നത് അപ്പൂപ്പനും അമ്മൂമ്മയ്ക്കും ഒപ്പമാണ്. ​​കാനഡയിൽ കുടുംബസമേതം സെറ്റിലായ തൻവി ​ഗർഭിണിയാണെന്നതിലാണ് മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാൻ നാട്ടിൽ എത്താതിരുന്നത്. പ്രസനാനന്തരം ജൂണോടെ നാട്ടിലേക്ക് വന്ന് അപ്പൂപ്പനെ കാണാൻ തയ്യാറെടുത്തിരിക്കുകയായിരുന്നു തൻവി. അതിനിടയിലാണ് മരണ വാർത്ത എത്തിയത്.

Tanvi Sudheer Ghosh

അപ്പൂപ്പന്റെ സാന്നിധ്യമില്ലാത്ത വീട്ടിലേക്ക് കയറി ചെല്ലുക എന്നത് പ്രയാസമേറിയ ഒന്നാണെന്ന് തൻവി പറയുന്നു. അപ്പൂപ്പൻ ഇനിയില്ല. നിങ്ങൾ എല്ലാവരും അറിഞ്ഞ് കാണുമെന്ന് കരുതുന്നു. ഞാൻ‌ എന്റെ വളകാപ്പ് ചടങ്ങിന് വേണ്ടിയുള്ള പ്രിപ്പറേഷനിൽ ആയിരുന്നു. മാർച്ച് 31നായിരുന്നു വളകാപ്പ് തീരുമാനിച്ചിരുന്നത്. പക്ഷെ അന്നാണ് അപ്പൂപ്പന്റെ വേർപാട് സംഭവിച്ചത്. തലേ​ദിവസം ഞാൻ അപ്പൂപ്പനെ വിളിച്ച് സംസാരിച്ചിരുന്നു.

രാവിലെ വിളിക്കാമെന്നും പറഞ്ഞിരുന്നു. പ്രമേഹം ഉള്ളതിനാൽ അപ്പൂപ്പന് ഇടയ്ക്കിടെ വയ്യാതെയാവുകയും ആ‌ശുപത്രിയിൽ കൊണ്ടപോകേണ്ട സ്ഥിതിയും വരാറുണ്ടായിരുന്നു. അപ്പൂപ്പന് കുഴപ്പമൊന്നുമില്ലെന്നാണ് അവസാനം വിളിച്ചപ്പോൾ എല്ലാവരും പറഞ്ഞത്. അതുകൊണ്ട് തന്നെയാണ് രാവിലെ സംസാരിക്കാമെന്ന് കരുതിയതും. കുട്ടിക്കാലം മുതൽ എന്നെ വളർത്തിയത് അപ്പൂപ്പനും അമ്മൂമ്മയുമാണ്.

നാട്ടിൽ പോകാൻ പറ്റിയില്ല, ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞില്ലെന്നതാണ് എന്റെ ഏറ്റവും വലിയ സങ്കടം. അമ്മൂമ്മയ്ക്ക് ഈ സമയത്ത് സപ്പോർട്ടായി നിൽക്കാനും എനിക്ക് കഴിഞ്ഞില്ല. അപ്പൂപ്പനെ അവസാനമായി കാണാനും കഴിഞ്ഞില്ല. പക്ഷെ അഹാനയും സിന്ധു അമ്മയുമെല്ലാം ഫോട്ടോകൾ അയച്ച് തന്നിരുന്നു. മെറ്റേണിറ്റി ലീവിന് ഞാൻ നാട്ടിൽ‌ പോകുന്നുണ്ട്. എനിക്ക് പിറക്കാൻ പോകുന്ന മോളെ അപ്പൂപ്പന്റെ നെഞ്ചിൽ കിടത്തണം എന്നെല്ലാം ഞാൻ ആ​ഗ്രഹിച്ചിരുന്നു.

യോജിക്കൊപ്പം ആദ്യമായി അപ്പൂപ്പനേയും അമ്മൂമ്മയേയും കാണാൻ പോവുകയാണല്ലോ എന്ന സന്തോഷവും എനിക്ക് ഉണ്ടായിരുന്നു. അവരും അതേ സന്തോഷത്തിലായിരുന്നു. പക്ഷെ ഒന്നും നടന്നില്ല. എല്ലാം വളരെ പെട്ടന്ന് ആയിപ്പോയി. അപ്പൂപ്പനോട് ഒരു ​ഗുഡ്ബൈ പോലും പറയാൻ പറ്റിയില്ല. അവർ പക്ഷെ ചടങ്ങ് നന്നായി നടത്തി.

Tanvi Sudheer Ghosh

അപ്പൂപ്പന്റെ മരണം അറിഞ്ഞശേഷം ഞാൻ ആലോചിക്കുകയും കരയുകയും തന്നെയായിരുന്നു. അപ്പൂപ്പനെ കുറിച്ച് പറയാൻ നല്ല ഓർമകൾ മാത്രമെയുള്ളു. ഒരുപാട് തമാശകൾ പറയുന്ന ആളായിരുന്നു. എനിക്ക് വേണ്ടി അപ്പൂപ്പനും അമ്മൂമ്മയും ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. അവരായിരുന്നു എന്റെ ലോകം. അതിൽ ഒരാൾ പോയതുകൊണ്ട് വല്ലാത്ത അവസ്ഥയിലാണ്. അമ്മൂമ്മയുടെ വിഷമവും കരച്ചിലും കാണുമ്പോൾ എനിക്ക് വീണ്ടും സങ്കടം കൂടും.

അമ്മൂമ്മയ്ക്ക് ഒപ്പം നിൽക്കാൻ ആരെയോ സിന്ധു അമ്മ സെറ്റാക്കിയിട്ടുണ്ട്. അമ്മൂമ്മ ഒറ്റയ്ക്കാവില്ല. അച്ഛൻ കഴിഞ്ഞ എനിക്ക് ഏറ്റവും പ്രിയപ്പെട്ട വ്യക്തി അപ്പൂപ്പനായിരുന്നു. എനിക്കുണ്ടാകുന്ന കുഞ്ഞിന്റെ കാത് കുത്താൻ കൊണ്ടുപോകണം, പാട്ട് പഠിപ്പിക്കണം എന്നിങ്ങനെയുള്ള ആ​ഗ്രങ്ങളെല്ലാം അപ്പൂപ്പന് ഉണ്ടായിരുന്നു. അപ്പൂപ്പൻ അമ്മൂമ്മയെ മുത്തേയെന്നും അമ്മൂമ്മ അപ്പൂപ്പനെ കിളി എന്നുമാണ് വിളിച്ചിരുന്നത്.

രാവിലെയാണ് അമ്മു വിളിച്ച് അപ്പൂപ്പന്റെ മരണ വാർത്ത പറഞ്ഞത്. ഹൃദയാഘാതമായിരുന്നു. എന്റെ അച്ഛനും അറ്റാക്ക് വന്നാണ് മരിച്ചത്. എങ്ങനെ റിയാക്ട് ചെയ്യണമെന്ന് ആദ്യം അറിയില്ലായിരുന്നു. അപ്പൂപ്പൻ കിടന്ന് അധികം കഷ്ടപ്പെടാതെ പോയി എന്നതിൽ സന്തോഷമുണ്ട് എന്നും തൻവി പറഞ്ഞു.

Read more about: ahaana krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X