അവരുടെ സ്നേഹം നിഷ്കളങ്കമാണ്, ഇനി അ​ങ്ങോട്ട് ഞങ്ങളുടെ ജീവിതം ഓക്കെയായിരിക്കും; പുതിയ വിശേഷങ്ങളുമായി തൻവി!

വിവാദങ്ങൾക്കെല്ലാം ​ഗുഡ് ബൈ പറഞ്ഞ് നാട്ടിൽ യോജിക്കും മക്കൾക്കും അമ്മൂമ്മയ്ക്കും ഒപ്പം പുതിയ ജീവിതം കരുപിടിപ്പിക്കുകയാണ് തൻവി സുധീർ ഘോഷ്. കാനഡയിൽ നിന്നും നാട്ടിലെത്തിയ ശേഷം വിശ്രമിക്കാനായി യോജിയുടെ സഹോദരിയുടെ വീട്ടിലേക്കാണ് തൻവിയും മക്കളും പോയത്. നല്ലൊരു ഉറക്കം ലഭിച്ചതും കുറച്ചെങ്കിലും വിശ്രമിക്കാൻ കഴിഞ്ഞതും യോജിയുടെ ചേച്ചിയുടെ അടുത്ത് വന്നശേഷമാണെന്ന് പറയുകയാണ് തൻവി പുതിയ വ്ലോ​​ഗിൽ.

വലിയൊരു രോ​ഗിയാണ് ഞാൻ, കിടപ്പിലായിരുന്നു, ഇഞ്ചക്ഷനും സ്റ്റീറോയിഡുകളുമാണ് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്!
വലിയൊരു രോ​ഗിയാണ് ഞാൻ, കിടപ്പിലായിരുന്നു, ഇഞ്ചക്ഷനും സ്റ്റീറോയിഡുകളുമാണ് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്!

തന്റെ ഉറക്കം ഡിസ്റ്റർഭാ​ഗാതിരിക്കാൻ ചേച്ചിയാണ് തന്റെ കുഞ്ഞിനെ രാത്രിയിൽ ഉറക്കമിളച്ചിരുന്ന് നോക്കിയതെന്നും തൻവി പറഞ്ഞു. തൻവിയുടെ മകൻ ലിയാനും കേരളത്തിന്റെ ഭം​ഗിയും നന്മയും ഇഷ്ടപ്പെട്ട് തുടങ്ങി. കാനഡയിൽ നിന്നും വന്നശേഷം യോജിയുടെ ചേച്ചിയുടെ വീട്ടിലേക്ക് വന്നു.

Tanvi Sudheer Ghosh

ഇത്രയും നാൾ ഇവിടെ ഇല്ലാതിരുന്നതുകൊണ്ട് തന്നെ വീടാകെ അലങ്കോലമായിരുന്നു. അമ്മൂമ്മ എങ്ങനെ ഈ വീട്ടിൽ കഴിഞ്ഞുവെന്ന് ചോദിച്ചാൽ എനിക്ക് അറിയില്ല. എന്തെങ്കിലും സാധനം തറയിൽ വീണ് കിടന്നാൽ പോലും കുറ്റം പറഞ്ഞിരുന്നയാളാണ് ഞാൻ. അതുകൊണ്ട് തന്നെ അമ്മൂമ്മയുടെ വീട്ടിൽ വന്നപ്പോൾ ഭയങ്കര ബുദ്ധിമുട്ടായിരുന്നു. എഡിഎച്ച്ഡിയുള്ളയാളാണ് ഞാൻ.

അതുകൊണ്ട് അലങ്കോലമായി കിടക്കുന്ന എവിടേയും ഇരിക്കാൻ പോലും പറ്റില്ല. അതിനാൽ‌ ഓടി നടന്ന് ഞാൻ ജോലി ചെയ്യുകയായിരുന്നു. ക്ഷീണിതയായിരുന്നുവെങ്കിലും ചെയ്തു. കാണുമ്പോൾ ചെയ്യാതിരിക്കാൻ തോന്നില്ലെന്നതാണ് മറ്റൊരു കാര്യം. അമ്മൂമ്മയുടെ ബന്ധത്തിലുള്ള ഒരു സ്ത്രീ കഴിഞ്ഞ ദിവസം വന്നിരുന്നു. ഞങ്ങൾ വെക്കുന്ന ഫു‍ഡ് അമ്മൂമ്മയ്ക്ക് അത്ര പിടിക്കുന്നില്ല.

ഭർത്താവ് വന്നിട്ടാണോ പരിപാടി?, ഞാൻ അത് കൂട്ടി വായിച്ചതാ; ശ്വേതയോട് ദ്വയാർത്ഥം പ്രയോഗിച്ച പിഷാരടിക്ക് വിമർശനം!
ഭർത്താവ് വന്നിട്ടാണോ പരിപാടി?, ഞാൻ അത് കൂട്ടി വായിച്ചതാ; ശ്വേതയോട് ദ്വയാർത്ഥം പ്രയോഗിച്ച പിഷാരടിക്ക് വിമർശനം!

ആ സ്ത്രീ വന്നതുകൊണ്ട് അമ്മൂമ്മയ്ക്ക് കൂട്ടിന് ആളായി. അതിനാലാണ് ഞങ്ങൾ യോജിയുടെ ചേച്ചിയുടെ വീട്ടിൽ പോയി രണ്ട് ദിവസം റെസ്റ്റ് എടുത്തത്. ചേച്ചിയുടെ വീട്ടിൽ വന്നശേഷം നന്നായി ഉറങ്ങാൻ കഴിഞ്ഞു. കുഞ്ഞിനെ ചേച്ചിയാണ് രാത്രിയിൽ നോക്കിയത്. അവർ രാത്രി ഉറങ്ങിയിട്ടില്ല. എന്നെ വിളിച്ചതുമില്ല. ആവശ്യത്തിന് ഉറങ്ങി വിശ്രമിച്ചശേഷമാണ് ഞാൻ എഴുന്നേറ്റത്. ഭക്ഷണം ഉണ്ടാക്കാൻ സഹായിക്കാൻ പറഞ്ഞാലും അതിനും ചേച്ചി എന്നെ അനുവദിക്കില്ല.

ലിയാനും സമയമൊക്കെ മാറിയതുകൊണ്ട് ഉറക്കം ശരിയായിട്ടില്ല. ചിലപ്പോൾ എഴുന്നേറ്റ് രാവിലെയായോ എന്നൊക്കെ ചോദിക്കും. ഇനി മുതൽ അ​ങ്ങോട്ട് ഞങ്ങളുടെ ജീവിതം ഓക്കെയായിരിക്കും. ഉറക്കവും മറ്റ് പ്രശ്നങ്ങളുമെല്ലാം ശരിയായി വരുന്നു. ബെസ്റ്റ് ഹോളിഡെ എവർ എന്നൊക്കെ ലിയാൻ പറയുന്നുണ്ടെന്നും തൻവി പറഞ്ഞു.

Tanvi Sudheer Ghosh

യോജിക്ക് അമ്മയില്ല. സഹോദരിയും അച്ഛനും അമ്മയുടെ അമ്മയുമെല്ലാമാണ് ഉള്ളത്. എല്ലാവിധ കരുതലും നൽകിയാണ് തൻവിയെ യോജിയുടെ കുടുംബം ട്രീറ്റ് ചെയ്യുന്നതും സ്നേഹിക്കുന്നതും. യോജിയോട് പിണക്കത്തിലായിരുന്ന സമയത്ത് അദ്ദേഹത്തിന്റെ കുടുംബത്തോടും തൻവി അകൽച്ചയിൽ ആയിരുന്നു. അതുകൊണ്ട് തന്നെ വീണ്ടുമുള്ള ഒത്തുചേരലിന് മധുരം ഏറെയാണ്. യോജിയുടെ കുടുംബം തൻവിക്കും മക്കൾക്കും നൽകുന്ന സ്നേഹം നിഷ്കളങ്കമാണ്.

അത് വ്ലോ​ഗിൽ വ്യക്തമാണ്. അവരോടൊപ്പം എന്നും സന്തോഷമായി ജീവിക്കാൻ ആശംസകൾ, അമ്മൂമ്മയുടെ മുഖത്തും പ്രസന്നതയുണ്ട്, തൻവി വളരെ ഹാർഡ് വർക്കിങ്ങാണ്. എല്ലാത്തിനും സഹായത്തിന് ഒരാളെ നിർത്തൂ. പ്രസവം കഴിഞ്ഞ് രണ്ട് മാസം മാത്രം പിന്നിടുന്ന സാഹ​ചര്യത്തിൽ തൻവി എങ്ങനെ എല്ലാം മാനേജ് ചെയ്യുന്നുവെന്ന് ആലോചിച്ച് അതിശയിച്ചിട്ടുണ്ട് എന്നിങ്ങനെ നീളുന്നു കമന്റുകൾ.

സഹിക്കാന്‍ പറ്റുന്നില്ല! ഉള്ള് നിറയെ അമ്മ മാത്രം! അമ്മേ, മിസ് യൂ എന്ന് റോബിന്‍! ആശ്വസിപ്പിച്ച് ആരതി പൊടി
സഹിക്കാന്‍ പറ്റുന്നില്ല! ഉള്ള് നിറയെ അമ്മ മാത്രം! അമ്മേ, മിസ് യൂ എന്ന് റോബിന്‍! ആശ്വസിപ്പിച്ച് ആരതി പൊടി

അപ്പൂപ്പന്റെ മരണത്തോടെ അമ്മൂമ്മ ഒറ്റയ്ക്കായതിനാലും മകന്റെ ചികിത്സയ്ക്കും വേണ്ടിയാണ് തൻവിയും യോജിയും കാനഡയിലെ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് തിരികെ വന്നത്. എല്ലാം ഒന്നിൽ നിന്നും നാട്ടിൽ ആരംഭിക്കാനുള്ള ശ്രമത്തിൽ കൂടിയാണ് ഇരുവരും. മകനേയും ഇരുവരും നാട്ടിലെ സ്കൂളിൽ ചേർത്ത് കഴിഞ്ഞു.

Read more about: ahaana krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X