പൊന്നുപോലെയാണ് എന്നെ നോക്കിയത്! അടുക്കളയില്‍ പോലും കയറ്റത്തില്ല! അഹാനയ്ക്ക് മറുപടിയുമായി തന്‍വി
കാനഡയില്‍ നിന്നും നാട്ടിലേക്കെത്തിയിരിക്കുകയാണ് തന്‍വിയും കുടുംബവും. അമ്മൂമ്മയെ നോക്കാനും, കൂടെ നില്‍ക്കാനും വേണ്ടിയാണ് വന്നതെന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്. ലിയാന് കുറച്ച് പ്രശ്‌നങ്ങളുണ്ടെന്നും, അതിന്റെ ട്രീറ്റ്‌മെന്റിന് വേണ്ടിയാണ് ഈ വരവ് എന്നായിരുന്നു പിന്നീട് പറഞ്ഞത്. അമ്മൂമ്മയെ ആരും നോക്കാനില്ലെന്ന പരാമര്‍ശം വിവാദമായിരുന്നു. സിന്ധു കൃഷ്ണയെ രൂക്ഷമായി വിമര്‍ശിച്ചുള്ള കമന്റുകള്‍ വന്നതോടെയാണ് അഹാന കാര്യങ്ങള്‍ വിശദീകരിച്ചത്. അമ്മൂമ്മ പ്രശ്‌നക്കാരിയാണെന്നും, അവരോടൊപ്പം ആര്‍ക്കും ഒത്തുപോവാന്‍ പറ്റില്ലെന്നായിരുന്നു അഹാന പറഞ്ഞത്. ജൂണില്‍ നാട്ടിലേക്ക് വരുമെന്ന് തന്‍വി നേരത്തെ പറഞ്ഞിരുന്നതാണെന്ന് അഹാന വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ കൂടുതല്‍ വിശദീകരണങ്ങളുമായെത്തിയിരിക്കുകയാണ് തന്‍വി.
നാട്ടിലേക്ക് വരാനായി സാധനങ്ങള്‍ പാക്ക് ചെയ്യുമ്പോഴായിരുന്നു അമ്മൂമ്മ വിളിച്ചത്. പാക്കിനിടയില്‍ ഇതും കാണിക്കാം എന്ന് കരുതിയാണ് വീഡിയോ എടുത്തത്. എപ്പോഴും പറയുന്നത് വിഷമം പോലെ പറഞ്ഞിരുന്നു. അപ്പൂപ്പന്‍ പോയതുകൊണ്ട് കൂട്ടിനാരുമില്ല എന്നാണ് അമ്മൂമ്മ പറഞ്ഞത്. അമ്മൂമ്മയ്ക്ക് ഒസിഡി പ്രശ്‌നം ഉള്ളതിനാല്‍ സിന്ധു അമ്മയുടെ വീട്ടിലൊക്കെ കൊണ്ടുനിര്‍ത്താന്‍ ബുദ്ധിമുട്ടാണ്. അമ്മൂമ്മയുടേതായ രീതിയിലാണ് കാര്യങ്ങളെല്ലാം ചെയ്യുന്നത്. അമ്മു പറഞ്ഞ ആ കാര്യം സത്യമാണ്. പണ്ടുതൊട്ടേ അമ്മൂമ്മയ്ക്ക് ഈ പ്രശ്‌നമുണ്ട്. ഞാന്‍ ജനിച്ച് വീണതേ അമ്മൂമ്മയുടെ അടുത്താണ്. അതുകൊണ്ട് എനിക്കത്ര പ്രശ്‌നമില്ല. ഒരു കെയര്‍ ഹോമില്‍ വര്‍ക്ക് ചെയ്തത് കൊണ്ട് ഇതൊന്നും എനിക്കൊരു വിഷയമേ ആയി തോന്നുന്നില്ല.

കൂടെ അപ്പൂപ്പനില്ലാത്തതിന്റെ വിഷമം അമ്മൂമ്മ പറയുന്നതാണ് ഞാന്‍ ഉദ്ദേശിച്ചത്. ആ വീഡിയോയില്‍ സിന്ധു അമ്മയുടെ ഫാമിലിയെക്കുറിച്ചോ, കസിന്‍സിനെയോ ഞാന്‍ ഒന്നും പറഞ്ഞിട്ടില്ല. അത് കഥ കറക്കി, അവരെ മൊത്തെ നെഗറ്റീവാക്കി. ഇവിടെ ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ടായിരുന്നു. നൂറ് കാര്യങ്ങള്‍ ചെയ്യുന്നതിനിടയിലാണ് വീഡിയോ എടുക്കുന്നത്. അതുകൊണ്ട് വരുന്ന കമന്റുകള്‍ക്ക് എനിക്ക് കൃത്യമായ മറുപടി കൊടുക്കാന്‍ പറ്റുന്നില്ലായിരുന്നു. ഞാന്‍ അവരെ ആരേയും കുറ്റപ്പെടുത്തിയിട്ടില്ല. അപ്പൂപ്പന്‍ മരിച്ചതിന് ശേഷം വരുന്ന ഒരു വീഡിയോയിലും അമ്മൂമ്മയെ കാണാത്തതിനെക്കുറിച്ച്് ആളുകള്‍ അവരോട് നേരത്തെ മുതലേ ചോദിക്കുന്നുണ്ടായിരുന്നു.
ആരുമില്ലെന്നുള്ള വിഷമം പറഞ്ഞ് അമ്മൂമ്മ എന്നെ ടെന്‍ഷനാക്കി. സ്‌കാനിംഗ് റിപ്പോര്‍ട്ടൊക്കെ അയച്ച് എന്നെ വിഷമിപ്പിക്കുമായിരുന്നു. പ്രഗ്നന്‍സി ടൈമിലേ എനിക്കിത് വലിയ വിഷമമായിരുന്നു. എന്നെ നോക്കി വളര്‍ത്തിയത് അപ്പൂപ്പനും അമ്മൂമ്മയുമാണ്. അമ്മൂമ്മയും സിന്ധു അമ്മയുടെ ഫാമിലിയും തമ്മില്‍ ഭയങ്കര പ്രശ്‌നത്തിലാണ്. അതില്‍ എനിക്കൊന്നും ചെയ്യാന്‍ പറ്റത്തില്ല. അപ്പൂപ്പന്‍ മരിക്കുന്നത് വരെ അമ്മൂമ്മയോട് എനിക്കത്ര സിംപതി ഇല്ലായിരുന്നു. ചുമ്മാതിരി അമ്മൂമ്മ, ഞാനും യോജിയും ഒരുമിച്ചതല്ലേയുള്ളൂ. എന്തിനാ കിടന്ന് എപ്പോഴും വിളിച്ചുകൊണ്ടിരിക്കുന്നത് എന്ന് ചോദിക്കുമായിരുന്നു. നമ്മളെന്തെങ്കിലും ബിസിനസ് നോക്കട്ടെ. അല്ലെങ്കില്‍ നമുക്ക് അവിടെ ഒരു ഹോംനഴ്‌സിനെ സെറ്റ് ചെയ്യാം. വൃത്തിയാക്കാന്‍ ആളെ വെക്കാം എന്ന് പറഞ്ഞിരുന്നു. അമ്മൂമ്മയ്ക്ക് അതൊക്കെ ബുദ്ധിമുട്ടാണ്.
വീട് തൂക്കുന്നതും, പാത്രം കഴുകുന്നതും, ഫുഡുണ്ടാക്കുന്നതുമെല്ലാം അമ്മൂമ്മയായിരുന്നു. എന്നെ കിച്ചണില്‍ പോലും കയറ്റത്തില്ലായിരുന്നു. എനിക്ക് ഫുഡുണ്ടാക്കാന്‍ അറിയില്ല. വ്‌ളോഗില്‍ നിങ്ങള്‍ കണ്ടുകാണും യോജിയാണ് കുക്ക് ചെയ്യാറുള്ളത്. അതുപോലെ, പൊന്നുപോലെയാണ് അമ്മൂമ്മ എന്നോ നോക്കിയത്. മറ്റാരേയും അങ്ങനെ നോക്കിയിട്ടില്ല. അമ്മൂമ്മയുടെ ഗോള്‍ഡൊക്കെ വിറ്റതിന് ശേഷമാണ് അപ്പൂപ്പന്‍ ദുബായിലേക്കൊക്കെ പോയത്. മൊട്ടുസൂചി പോലും സേവ് ചെയ്ത് വെച്ചാണ് സമ്പാദിച്ചത്. കുറേ സാധനങ്ങള്‍ കൂട്ടി വെക്കുന്ന ശീലമുണ്ട്. ഞാന്‍ എന്ത് പറഞ്ഞാലും അമ്മൂമ്മയ്ക്ക് ഓക്കെയാണ്.
അമ്മൂമ്മയും സിന്ധു അമ്മയും, അമ്മുവുമാണ് പ്രശ്‌നം. വേറാരുമായിട്ട് അമ്മയ്ക്ക് പ്രശ്‌നമില്ല. ഞാന്‍ ഇവിടെയില്ലായിരുന്നു. ഞാനും അമ്മൂമ്മയുമായോ, സിന്ധു അമ്മയും, ഫാമിലിയുമായോ ഒരു പ്രശ്‌നവുമില്ല. ഇവരുടെ ഇടയില്‍ പെട്ടുപോയതാണ് ഞാന്‍. എന്നെ നാട്ടിലേക്ക് വരുത്താന്‍ വേണ്ടിയാണ് അമ്മൂമ്മ ആരുമില്ല, ഞാനൊറ്റയ്ക്കാണ് എന്ന് പറഞ്ഞത്. അതാണ് ഞാന്‍ പറഞ്ഞത്. അവരൊന്നും അമ്മൂമ്മയെ നോക്കാറില്ല. അപ്പൂപ്പനെയായിരുന്നു അവര്‍ക്കെല്ലാം ഇഷ്ടം. കൊച്ചുമക്കളില്‍ എന്നെ മാത്രം നോക്കുന്നു എന്നായിരുന്നു അവരുടെ പരാതി.


Click it and Unblock the Notifications