മകന്റെ മെഡിക്കൽ കണ്ടീഷൻ, അവന്റെ പേരിലാണ് ദാമ്പത്യത്തിൽ പ്രശ്നമായതും, ചികിത്സ കൊടുക്കാനാണ് നാട്ടിൽ വന്നത്!

സിന്ധു ക‍ൃഷ്ണയുടെ സഹോദരിയുടെ മകൾ തൻവി സുധീർ ഘോഷ് ആറ് വർഷത്തെ കാനേഡിയൻ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് തിരിച്ച് വന്നതും അതുമായി ബന്ധപ്പെട്ട് അവർ നൽകിയ വിശദീകരണ വീഡിയോയുമാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ ചർച്ച വിഷയം. അപ്പൂപ്പന്റെ മരണത്തോടെ അമ്മൂമ്മ ഒറ്റപ്പെട്ടുവെന്നും വിഷാദത്തിലേക്ക് വരെ പോയിയെന്നും അറിഞ്ഞതുകൊണ്ടാണ് താൻ നാട്ടിലേക്ക് വന്നത് എന്നാണ് തൻവി പറഞ്ഞത്.

സിന്ധു ​ഗുണ്ടകളെ വിട്ടോ?, ആരെയാണ് ഭയക്കുന്നത്?; അവർക്ക് ഏറ്റവും പ്രിയം എന്നെ, എന്തുണ്ടെങ്കിലും എനിക്കാണ്; തൻവി
സിന്ധു ​ഗുണ്ടകളെ വിട്ടോ?, ആരെയാണ് ഭയക്കുന്നത്?; അവർക്ക് ഏറ്റവും പ്രിയം എന്നെ, എന്തുണ്ടെങ്കിലും എനിക്കാണ്; തൻവി

താൻ നാട്ടിലേക്ക് വന്നതിന് മറ്റൊരു കാരണം കൂടി ഉള്ളതായി തൻവി പറഞ്ഞു. അത് എന്താണെന്ന് പുതിയ വീഡിയോയിൽ അവർ വെളിപ്പെ‌ടുത്തി. മകന് ചില ആരോ​ഗ്യപ്രശ്നങ്ങളുണ്ടെന്നും അതിന്റെ ചികിത്സ കാനഡയിൽ സാധ്യമാകില്ലെന്ന് മനസിലായതുകൊണ്ട് കൂടിയാണ് നാട്ടിലേക്ക് വന്നതെന്നും തൻവി പറയുന്നു.

Tanvi Sudheer Ghosh

ഞാൻ നാട്ടിലേക്ക് വന്നതിന്റെ രണ്ടാമത്തെ കാരണം എന്റെ മൂത്ത മകൻ ലിയാന് കുറച്ച് പ്രശ്നങ്ങളുള്ളതുകൊണ്ടാണ്. അവന്റെ പേരിലാണ് പണ്ട് ഞാനും യോജിയും തമ്മിൽ പ്രശ്നമായതും. കുറച്ച് മെഡിക്കൽ പ്രശ്നങ്ങൾ മോനുണ്ട്. അവന് വേണ്ടി കൂടിയാണ് ഞാനും യോജിയും വീണ്ടും ഒരുമിച്ചത്. അവന്റെ കാര്യങ്ങൾ ഒറ്റയ്ക്ക് നോക്കുക എന്നത് എനിക്ക് ബുദ്ധിമുട്ടായി തുടങ്ങി. കാനഡയിൽ ഹെൽത്ത് കെയർ ഫ്രീയാണ്.

പക്ഷെ എല്ലാത്തിനും ചികിത്സ ലഭിക്കണമെങ്കിൽ ഒരുപാട് കാലം കാത്തിരിക്കണം. അവന്റെ രണ്ട്, മൂന്ന് ട്രീറ്റ്മെന്റിന് വേണ്ടി ഞങ്ങൾ വെയിറ്റിങ് ലിസ്റ്റിൽ നിന്ന് തുടങ്ങിയിട്ട് പതിനെട്ട് മാസത്തോളമായി. ലിയാന് വേണ്ടി ഞാൻ കയറി ഇറങ്ങാത്ത സ്ഥലങ്ങളില്ല. അവന് ആവശ്യമുള്ള ട്രീറ്റ്മെന്റ് കൊടുക്കാൻ വേണ്ടി കൂടിയാണ് ഞാൻ നാട്ടിലേക്ക് വന്നത്.

ഇതൊന്നും ബാധിക്കാത്ത അത്രയും ഉയരത്തിലാണിന്ന്; വിവാദങ്ങൾക്കിടെ ​​ദിയ കൃഷ്ണയുടെ പ്രതികരണം
ഇതൊന്നും ബാധിക്കാത്ത അത്രയും ഉയരത്തിലാണിന്ന്; വിവാദങ്ങൾക്കിടെ ​​ദിയ കൃഷ്ണയുടെ പ്രതികരണം

ലിയാന് സിടി സ്കാനും എംആർഐ സ്കാനുമൊക്കെ കൊടുത്തിട്ട് രണ്ട് വർഷത്തോളമാകാറായി. ഇതുവരെ അവർ വിളിച്ചിട്ടില്ല. കാനഡ വിട്ട് പോന്നപ്പോൾ എനിക്കുണ്ടായ ഏറ്റവും വലിയ വിഷമം ഡെബിയെ വിട്ട് വന്നുവെന്നതാണ്. അവരെപ്പോലെ നല്ലൊരു സ്ത്രീയെ ഞാൻ എന്റെ ലൈഫിൽ കണ്ടിട്ടില്ല. അവരാണ് പറഞ്ഞത് നാട്ടിൽ പോയി മോനെ ചികിത്സിക്കൂവെന്നത്.

ലിയാന് വേണ്ടി ഞാൻ ഓടാത്ത സ്ഥലമില്ല. അവന് വേണ്ടിയാണ് രണ്ട്, മൂന്ന് സ്ഥലത്ത് ഒരേ സമയം ഞാൻ ജോലി ചെയ്തത്. മോൾക്ക് അഞ്ച് ​​ദിവസം മാത്രം പ്രായമുള്ളപ്പോൾ പനി വന്നു. ആശുപത്രിയിൽ കൊണ്ടുപോയിയെങ്കിലും അവർ പരിശോധിക്കുക പോലും ചെയ്യാതെ വീട്ടിലേക്ക് പറഞ്ഞ് അയച്ചു. കുഞ്ഞിന് 42 ഡി​ഗ്രി പനി അന്ന് ഉണ്ടായിരുന്നു. ഇനി വേണം ലിയാന്റെ ട്രീറ്റ്മെന്റ് കൃത്യമായി ചെയ്യാൻ.

Tanvi Sudheer Ghosh

ലിയാനെ ഇവിടുത്തെ സ്കൂളിൽ ചേർത്തു. മക്കൾ രണ്ടുപേരും കാനേ‍ഡിയൻ സിറ്റിസൺസാണ്. ലിയാന്റെ കനേഡിയൻ ലൈഫ് നശിപ്പിച്ച് നാട്ടിലേക്ക് പറിച്ച് നട്ടതല്ല. അവന് നല്ല ചികിത്സ കൊടുക്കാൻ വേണ്ടിയാണ് നാട്ടിലേക്ക് കൊണ്ടുവന്നത് എന്നും തൻവി പറഞ്ഞു. തൻവിയുടേയും ഭർത്താവ് യോജിയുടേയും പ്രണയ വിവാഹമായിരുന്നു.

വിവാഹിതയാകുമ്പോൾ തൻവി ഇരുപത് പിന്നിട്ടതേയുണ്ടായിരുന്നുള്ളു. കുറച്ച് കാലം യോജിക്കൊപ്പം കഴിഞ്ഞശേഷം പഠനത്തിനായി തൻവി കാനഡയിലേക്ക് പോയി. അതിനടിയൽ മൂത്തമകൻ ലിയാനെ ​ഗർഭിണിയായി. പ്രസവം അടുത്തപ്പോൾ ഭർത്താവിന് കാനഡയിൽ എത്തിച്ചേരാൻ കഴിഞ്ഞില്ല. അതുകൊണ്ട് തന്നെ തൻവിയാണ് മകന്റെ കാര്യങ്ങളെല്ലാം ഒറ്റയ്ക്ക് നോക്കിയത്. അവിടം മുതലാണ് ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ തുടങ്ങിയത്.

അമ്മൂമ്മയെ പോലെ മറ്റൊരാളും ആ വീട്ടിൽ..., ഇവർക്കെല്ലാം അപ്പച്ചി വെച്ച് വിളമ്പണം? കെകെ കുടുംബത്തിന് വിമർശനം
അമ്മൂമ്മയെ പോലെ മറ്റൊരാളും ആ വീട്ടിൽ..., ഇവർക്കെല്ലാം അപ്പച്ചി വെച്ച് വിളമ്പണം? കെകെ കുടുംബത്തിന് വിമർശനം

ശേഷം ഇരുവരും വേർപിരിയുകയും ‍ഡിവോഴ്സിനുള്ള കാര്യങ്ങൾ ചെയ്യുകയും ചെയ്തിരുന്നു. പക്ഷെ പിന്നീട് ഇരുവരും മകന് വേണ്ടി തീരുമാനം മാറ്റുകയും ഒന്നിക്കുകയുമായിരുന്നു. ഒരു മകൾ രണ്ട് മാസം മുമ്പാണ് ഇരുവർക്കും ജനിച്ചത്. തൻവിയുടെ അമ്മ സിമി ബാം​ഗ്ലൂരിലാണ് താമസം.

Read more about: ahaana krishna diya krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X