എന്റെ മകളാണെന്ന് പറയരുത്! പട്ടിയെപ്പോലെയാണ് നോക്കിയത്! അമ്മ ചെയ്തതിനെക്കുറിച്ച് തന്‍വി

എന്റെ അമ്മ എന്നെ നോക്കിയിട്ടില്ല. അഹാന വ്‌ളോഗില്‍ എന്റെ അമ്മയെക്കുറിച്ച് പൊക്കിപ്പറയുന്നത് കേട്ടു. അവരോട് അങ്ങനെയാണ് പെരുമാറിയത്. ബിക്കോസ് അവര്‍ ഫെയ്മസാണ്. കുഞ്ഞിലേ മുതലേ നമ്മള്‍ എവിടെയെങ്കിലും പോയിട്ടുണ്ടെങ്കില്‍ അമ്മുവിനെ മാത്രമേ ഫേവര്‍ ചെയ്യത്തുള്ളൂ. എന്നെ പട്ടിയെപ്പോലെയാണ് നോക്കിയത്. എല്ലായിടത്തും എന്നെയും കൊണ്ടുപോ എന്ന് പറഞ്ഞ് കരഞ്ഞ കുട്ടിയാണ് ഞാന്‍. എന്നോട് പെരുമാറുന്നത് പോലെയല്ല ബാക്കിയുള്ളവരോട് പെരുമാറുന്നത്. എത്രയോ പേര് കല്യാണം കഴിഞ്ഞിട്ടും മക്കളെ നോക്കുന്നുണ്ട്. സ്‌റ്റെപ്പ് കൊച്ചാണെങ്കിലും നോക്കേണ്ടതല്ലേ. ആരെങ്കിലും ചോദിക്കുകയാണെങ്കില്‍ എന്റെ ചേച്ചിയുടെ മകളാണെന്ന് പറയണേ, എന്റെ മോളാണെന്നും പറഞ്ഞേക്കല്ലേ എന്ന് ബാംഗ്ലൂരില്‍ പോയപ്പോള്‍ എന്നോട് പറഞ്ഞിട്ടുണ്ട്. ആര്‍ക്കും അറിയത്തില്ല, ഞാന്‍ സെക്കന്‍ഡ് മാര്യേജാണെന്ന്. ഇങ്ങനെയൊക്കെ സ്വന്തം മകളുടെ മുഖത്ത് നോക്കി പറഞ്ഞ സ്ത്രീയാണ്.

അവിടെയും ചാറ്റിന്റെ തെളിവുകള്‍ എന്റെ കൈയ്യിലുണ്ട്. ഡെലിവറി കഴിഞ്ഞ് ഈ വീട്ടില്‍ വന്ന് നിന്നാല്‍ നീ നശിച്ച് പോവും. ഈ ശപിച്ച വീട്ടില്‍ നിന്നാല്‍ നാശമായിരിക്കും. നിനക്കൊന്നും കിട്ടാന്‍ പാടില്ല. എന്റെ കല്യാണം പോലും അവരല്ല നടത്തിയത്. എന്റെ സ്വര്‍ണമെല്ലാം അമ്മയാണ് വിറ്റത്. എന്റെ പേരിലുണ്ടായിരുന്ന ആറ് ലക്ഷം രൂപയില്‍ പകുതിയും എടുത്തോണ്ട് പോയി. എന്തിനാണ് ഞാനത് അമ്മൂമ്മയെക്കൊണ്ട് കൊടുപ്പിച്ചത് എന്നെനിക്കറിയില്ല. ഓസിയുടെ കല്യാണത്തിന് വന്നപ്പോള്‍ ഒരു സ്വര്‍ണം പോലും എനിക്ക് ഇടാനില്ലായിരുന്നു. ഈ കമ്മല്‍ കണ്ടോ, ഇതൊന്നും സ്വര്‍ണമല്ല. കാത് അടയാതിരിക്കാനായി ഡൂക്കിലി കമ്മല്‍ ഇട്ടതാണ്. കാനഡയില്‍ പോയ ടൈമില്‍ കമ്മലൊന്നും മേടിക്കാനുള്ള സമയമോ, സാഹചര്യമോ ഇല്ലായിരുന്നു.

Tanvi Sudheer Ghosh talks about her mother
Photo Credit: Tanvi Sudheer Ghosh / Facebook

എന്റെ അമ്മയെ അത്രയും പൊക്കിപ്പറഞ്ഞതിന് എനിക്ക് പറയാമല്ലോ. എല്ലാ മെസേജും, ചാറ്റും എന്റെ കൈയ്യിലുമുണ്ട്. അതൊന്നും പബ്ലിക്കലി ഇടാന്‍ എനിക്ക് താല്‍പര്യമില്ല. കുഞ്ഞായിരുന്നപ്പോള്‍ ഒരു ഡയപ്പര്‍ പോലും മാറ്റിത്തന്നിട്ടില്ല അമ്മ. ആശുപത്രിയിലും, സ്‌കൂളിലുമെല്ലാം കൊണ്ടുപോയത് അപ്പൂപ്പനും അമ്മൂമ്മയുമാണ്. അവരോടാണ് എനിക്ക് അറ്റാച്ച്‌മെന്റ്. അച്ഛനെ എനിക്ക് ഭയങ്കര ഇഷ്ടമായിരുന്നു. രണ്ട് വര്‍ഷമേ കൂടെ നില്‍ക്കാന്‍ പറ്റിയുള്ളൂ. അച്ഛന് പകരം ഞാന്‍ മരിച്ചാല്‍ മതി എന്ന് വരെ വിചാരിച്ചിട്ടുണ്ട്. ആറാം ക്ലാസിലൊക്കെ പഠിക്കുന്ന സമയത്ത് അങ്ങനെ ചിന്തിച്ചുപോയിട്ടുണ്ട്. രണ്ട് വീട്ടുകാര്‍ക്കും ഞാന്‍ ഭാരമായിരുന്നുവെന്ന് വരെ തോന്നിയിട്ടുണ്ട്. അപ്പൂപ്പനും അമ്മൂമ്മയുമാണ് അന്ന് എന്നെ കൂടെ നിര്‍ത്തി നോക്കിയത്.

അമ്മൂമ്മയുടെ കാര്യത്തെക്കുറിച്ച് മാത്രമാണ് ഞാന്‍ വീഡിയോയില്‍ പറഞ്ഞത്. അപ്പൂപ്പനെ നോക്കിയതും, എല്ലാ കാര്യങ്ങളും ചെയ്തതും സിന്ധു അമ്മയും മക്കളുമാണ്. അമ്മൂമ്മയുടെ കാര്യങ്ങള്‍ കുറേ നോക്കിയിരുന്നു. പിന്നെ അവര്‍ അടിച്ച് പിരിഞ്ഞു. അതില്‍ എന്നെ എന്തിനാണ് വലിച്ചിഴയ്ക്കുന്നത്. അമ്മൂമ്മ എന്നെ കത്തി എടുത്ത് കുത്തിയാലും എനിക്ക് അവരെ നോക്കിയേ പറ്റൂ. അത്രയും കടപ്പാടുണ്ട്. എനിക്ക് അവരെ നോക്കാതിരിക്കാന്‍ വയ്യ. വിചാരിച്ചതിലും നേരത്തെയാണ് ഞാന്‍ നാട്ടില്‍ വന്നത്. ജൂലൈയില്‍ വരാമെന്നൊക്കെയായിരുന്നു കരുതിയത്.

Read more about: latest televisoin news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X