അഹാന ബുദ്ധിമതി! തനിനിറം പുറത്തായപ്പോള്‍ കോംപ്രമൈസ്! തന്‍വി വീഡിയോ ഡിലീറ്റ് ചെയ്തതിന് പിന്നില്‍
നാളുകള്‍ക്ക് ശേഷമായി ഇന്ത്യയിലേക്ക് തിരിച്ചെത്തിയതാണ് തന്‍വി സുധീര്‍ഘോഷ്. ജൂലൈയില്‍ വരാനായിരുന്നു ആദ്യം പ്ലാന്‍ ചെയ്തത്. അമ്മൂമ്മ നിരന്തരമായി വിളിച്ച് വരാന്‍ ആവശ്യപ്പെട്ടതോടെയാണ് ഞങ്ങള്‍ നേരത്തെ എത്തിയതെന്ന് തന്‍വി പറഞ്ഞിരുന്നു. അമ്മൂമ്മയുടെ പരിഭവം പറച്ചില്‍ വീഡിയോയിലൂടെ കാണിക്കുകയും ചെയ്തിരുന്നു. അപ്പൂപ്പന്‍പോയതോടെ ഒറ്റയ്ക്കായെന്നും, ആരും വിളിക്കുകയോ, കാണാനോ വരുന്നില്ലെന്നും അമ്മൂമ്മ പറഞ്ഞിരുന്നു. സിന്ധു കൃഷ്ണയും മക്കളും അപ്പൂപ്പനെ നോക്കിയത് പോലെ അമ്മൂമ്മയെ നോക്കാത്തതെന്തായിരുന്നു ചോദ്യങ്ങള്‍. വ്‌ളോഗിലൊന്നും അമ്മയെ കാണാത്തത് നേരത്തെ തന്നെ ചര്‍ച്ചയായ കാര്യമായിരുന്നു.
സിന്ധുവിനെതിരെ വിമര്‍ശനങ്ങള്‍ കടുത്തതോടെയായിരുന്നു വ്‌ളോഗിലൂടെയായി അഹാന മറുപടിയുമായെത്തിയത്. ഈ വിഷയത്തില്‍ പ്രതികരിക്കേണ്ടെന്ന് എല്ലാവരും പറഞ്ഞതാണ്. പക്ഷേ, എന്റെ അമ്മയെ മോശം പറയുന്നത് കേട്ടിരിക്കാനാവില്ല. അതുകൊണ്ടാണ് വീഡിയോയുമായി വന്നതെന്നായിരുന്നു അഹാന പറഞ്ഞത്. അമ്മൂമ്മ വല്ലാത്തൊരു സ്ത്രീയാണ്. അവരെ ആര്‍ക്കും സഹിക്കാനാവില്ല. ഒസിഡി പ്രശ്‌നങ്ങളുണ്ട്. അവിടെ ആരും വരുന്നതും, നില്‍ക്കുന്നതുമൊന്നും ഇഷ്ടമല്ല. ഹോംനഴ്‌സുമാരായാലും, ഹെല്‍പ്പിന് വരുന്നവരായാലും അവരോടെല്ലാം വഴക്കുണ്ടാക്കും. കഷ്ടപ്പെട്ടാണ് ഓരോരുത്തരെ സെറ്റാക്കുന്നത്. അവിടെ എത്തി അധികം വൈകാതെ പോവുകയാണെന്ന് പറഞ്ഞ് അവര്‍ വിളിക്കും. അമ്മൂമ്മയുടെ വായില്‍ നിന്നും വരുന്ന കാര്യങ്ങളും നമുക്കങ്ങനെ കേട്ട് നില്‍ക്കാന്‍ പറ്റാത്തതാണ്.

അമ്മൂമ്മയുടെ പ്രശ്‌നങ്ങളൊക്കെ തന്‍വിക്കും അറിയാം. ഞങ്ങളുടെ ഫാമിലി ഗ്രൂപ്പില്‍ തന്‍വിയും അംഗമാണ്. അമ്മൂമ്മ നിരന്തരം വിളിച്ച് ശല്യപ്പെടുത്തുന്നു എന്നൊക്കെ തന്‍വിയും പറയാറുള്ളതാണ്. അന്ന് ഓസിയുടെ കല്യാണത്തിന് വന്ന് പോയപ്പോള്‍ തന്നെ ജൂണില്‍ തിരിച്ച് വരുമെന്ന് പറഞ്ഞതാണ്. ഇപ്പോള്‍ നോക്കുമ്പോള്‍ അമ്മൂമ്മയെ കാണാനും, കൂടെ നില്‍ക്കാനുമായി വന്നതാണെന്നൊക്കെയാണ് പറയുന്നത്. അമ്മയും അച്ഛനും കൂടെയില്ലാത്ത മകള്‍ എന്നൊക്കെ പറയുമ്പോള്‍ കൂടുതല്‍ സെന്റിമെന്‍സ് കിട്ടുമെന്ന് കരുതിയാണെന്ന് തോന്നുന്നു. ഓസിയും അശ്വിനുമാണ് തന്‍വിക്ക് യൂട്യൂബ് ചാനലിന്റെ കാര്യങ്ങളെല്ലാം പറഞ്ഞ് കൊടുത്തത്.
ഞങ്ങളിലൂടെയാണ് അവളെയും ആളുകള്‍ അറിഞ്ഞ് തുടങ്ങിയത്. അവളെന്തിനാണ് ഞങ്ങളെ ഇട്ട് കൊടുക്കുന്ന രീതിയില്‍ വീഡിയോ ചെയ്തതെന്നറിയില്ലെന്നും അഹാന പറഞ്ഞിരുന്നു.ഈ വീഡിയോ വൈറലായതിന് പിന്നാലെയായിരുന്നു അമ്മൂമ്മയുടെ പ്രതികരണവും ചേര്‍ത്ത് തന്‍വി പുതിയ വീഡിയോ പങ്കുവെച്ചത്. സിന്ധുവും, സിമിയും, മക്കളുമൊക്കെ തന്നോട് ചെയ്തതിനെക്കുറിച്ച് തുറന്ന് പറയുകയായിരുന്നു അമ്മൂമ്മ. വളരെ മോശമായാണ് അഹാന തന്നോട് പെരുമാറിയിരുന്നതെന്നും അവര്‍ പറഞ്ഞിരുന്നു. വീഡിയോ പോസ്റ്റ് ചെയ്ത് അധികം കഴിയും മുന്നേ തന്‍വി അത് റിമൂവ് ചെയ്യുകയായിരുന്നു. നേരത്തെ പോസ്റ്റ് ചെയ്ത വീഡിയോ അഹാനയും പിന്‍വലിച്ചിരിക്കുകയാണ്. ഇരുവരും അതിന് പിന്നിലെ കാരണവും വിശദീകരിച്ചിട്ടുണ്ട്.
ഫാമിലിയുമായി സംസാരിക്കാമെന്നും തെറ്റിദ്ധാരണ തിരുത്താമെന്നും തീരുമാനിച്ചു. അതുകൊണ്ട്് ഞാനും അഹാനയും വീഡിയോ ചാനലില്‍നിന്നും പിന്‍വലിക്കുകയാണെന്നായിരുന്നു തന്‍വി കുറിച്ചത്. അഹാന ഇത്രയും പ്രതീക്ഷിച്ച് കാണില്ല. കുടുംബത്തിലെ എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നത് അവളാണ്. അഹാന അയച്ച മെസേജ് അമ്മൂമ്മ കാണിച്ചതാണെന്ന് തോന്നുന്നു പ്രശ്‌നമായത്. അഹാനയുടെ വീഡിയോ ഇപ്പോഴും കാണാനാവുന്നുണ്ട്. തന്‍വിയുടേത് കാണുന്നില്ല. കോംപ്രമൈസ് ടോക്കിന് പോവുമ്പോള്‍ അവര്‍ എല്ലാം റെക്കോര്‍ഡ് ചെയ്യും, തന്‍വി സൂക്ഷിക്കണം. അവരുടെ മുഖംമൂടി അഴിഞ്ഞ് വീഴുമെന്ന് തോന്നിയപ്പോഴാണ് ഇത് വന്നത്. അമ്മൂമ്മയ്ക്ക് അയച്ച മെസേജ് ഡിലീറ്റ് ചെയ്തത് തന്നെ വലിയ തെളിവാണ്. നിരവധി പേരായിരുന്നു പോസ്റ്റിന് താഴെയായി പ്രതികരണങ്ങള്‍ രേഖപ്പെടുത്തിയത്.


Click it and Unblock the Notifications