അണ്ണാ വാഴ്ക്കൈ കെടുത്തിട്ടിയേ ഡീ..., ഹോം ബ്രേക്കർ, സ്വന്തം മക്കളെക്കാൾ വലുതാണോ?; തൃഷയ്ക്കെതിരെ വിജയ് ആരാധകർ!
വെറും ഒരു ഗോസിപ്പ് മാത്രമായിരിക്കുമെന്ന് ആശ്വസിച്ച് ഇരിക്കുന്നതിന് ഇടയിലാണ് വിജയ് ആരാധകർക്ക് മേൽ നടന്റെ ഭാര്യ സംഗീത സ്വർണലിംഗത്തിന്റെ വിവാഹമോചന ഹർജി ഇടിത്തീ പോലെ പതിച്ചത്. കഴിഞ്ഞ ദിവസമാണ് ചെങ്കൽപെട്ട് കുടുംബ കോടതിയിൽ സംഗീത ഹർജി ഫയൽ ചെയ്തത്. വളരെ ഗൗരവമേറിയ ആരോപണങ്ങളാണ് വിജയ്ക്ക് എതിരെ സംഗീത ഉയർത്തിയിരിക്കുന്നത്. അവിഹിതം, മാനസിക പീഡനം, നാണക്കേട്, വഞ്ചന എന്നിവയാണ് അവയിൽ പ്രധാനപ്പെട്ടവ.
പ്രമുഖ നടിയുമായി തന്റെ ഭർത്താവിനുള്ള വഴിവിട്ട ബന്ധം സംഗീത അഞ്ച് വർഷം മുമ്പ് തിരിച്ചറിഞ്ഞിരുന്നു. അന്ന് അത് ചോദ്യം ചെയ്തപ്പോൾ എല്ലാം അവസാനിപ്പിക്കുകയാണെന്ന് വിജയ് സംഗീതയ്ക്ക് ഉറപ്പ് നൽകി. പക്ഷെ പിന്നീട് ആ ബന്ധം തുടർന്നു. ഇതോടെയാണ് വിജയ്-സംഗീത ബന്ധത്തിൽ വലിയ വിള്ളലുകൾ വീണത്.

വിജയിക്ക് രഹസ്യ ബന്ധമുള്ള നടി തൃഷ കൃഷ്ണനാണെന്നാണ് പ്രചരിക്കുന്നത്. ആളുകളുടേയും ആരാധകരുടേയും ഈ സംശയം ഊട്ടി ഉറപ്പിക്കുന്ന പ്രവൃത്തികൾ രണ്ട് പേരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുമുണ്ട്. വിവാഹമോചനം ആവശ്യപ്പെട്ട് സംഗീത നിയമപരമായ നീക്കങ്ങൾ ആരംഭിച്ചുവെന്ന വാർത്ത വന്നതിന് പിന്നാലെ തൃഷയുടെ കമന്റ് ബോക്സ് വിജയ് ആരാധകരുടെ ഹേറ്റ് കൊണ്ട് നിറയുകയാണ്.
അപമാനിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന രീതിയിലാണ് ഏറെയും കമന്റുകൾ. അണ്ണാ വാഴ്ക്കൈ കെടുത്തിട്ടിയേ ഡീ എന്നാണ് വിജയ് ആരാധകർ നടിയുടെ കമന്റ് ബോക്സിൽ കുറിച്ചത്. ഇലക്ഷൻ അടുത്തതിനാൽ വ്യക്തി ജീവിതത്തിലെ പ്രശ്നങ്ങൾ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമോയെന്ന ഭയം ടിവികെ പാർട്ടി പ്രവർത്തകർക്കുണ്ട്.
ഇക്കഴിഞ്ഞ ജൂൺ 22ന് വിജയിയുടെ പിറന്നാൾ ദിനത്തിൽ ബെസ്റ്റസ്റ്റ് എന്ന തലക്കെട്ടോടെ നടന് പിറന്നാൾ ആശംസിച്ച് തൃഷ എത്തിയിരുന്നു. 2021 മുതലാണ് വിജയ്-തൃഷ സൗഹൃദം കൂടുതൽ ശക്തമായത്. അതിനുശേഷം വിജയിയുടെ എല്ലാ പിറന്നാളിനും ആശംസ പോസ്റ്റുകളുമായി തൃഷ എത്താറുണ്ട്. ജനസമ്മതനായ നടൻ, രാഷ്ട്രീയ പ്രവർത്തകൻ എന്ന ഇമേജ് വിജയിക്കുണ്ട്.
അത് ഇത്തരം ഫോട്ടോകളും പോസ്റ്റുകളും ഷെയർ ചെയ്ത് ഇല്ലാതാക്കരുതെന്ന് നിരന്തരം തൃഷയോട് ടിവികെ പ്രവർത്തകർ ആവശ്യപ്പെടാറുണ്ട്. ശോഭനമായ രാഷ്ട്രീയ ഭാവിയുള്ള മനുഷ്യന്റെ ജീവിതം തകർക്കരുതെന്നും ചിലർ കുറിച്ചു. വിജയ്ക്ക് ഒപ്പമുള്ള നടിയുടെ ചിത്രങ്ങള്‍ക്ക് താഴെയും കമന്റുകൾ നിറയുന്നുണ്ട്. അപ്പോ ഇത് ലവ് താനേ, അപ്പോ പുരിയിലെ ഇപ്പോ പുരിയിത്, ജസ്റ്റിസ് ഫോർ സംഗീത.

സംഗീതയുടെ കാലിലെ പൊടിയായിരിക്കാൻ പോലും അർഹതയില്ലാത്ത സ്ത്രീയാണ് തൃഷ, മറ്റൊരാളുടെ കുടുംബം തകർത്താണോ സ്വന്തം ജീവിതം കെട്ടിപടുക്കുന്നത്?, സ്വന്തം മക്കളെക്കാൾ വലുതാണോ വിജയ്ക്ക് തൃഷ എന്ന രീതിയിലും നിരവധി കമന്റുകളുണ്ട്. ഒരു കുടുംബം ഇല്ലാതാക്കിയതിന് അഭിനന്ദനങ്ങള്‍ എന്നുള്‍പ്പെടെ കടുത്ത രീതിയിലുള്ള പ്രതികരണങ്ങളും സോഷ്യല്‍ പേജുകളില്‍ കാണാം.
ഹോം ബ്രേക്കർ എന്നത് അടക്കമുള്ള പുതിയ പേരുകളും തൃഷയ്ക്ക് വിജയ് ആരാധകർ ചാർത്തി നൽകിയിട്ടുണ്ട്. അതേസമയം തൃഷയെ മാത്രം കുറ്റപ്പെടുത്തുന്നതിന് എതിരേയും ചിലർ രംഗത്ത്. ഭാര്യയും മക്കളും ഉണ്ടായിരിക്കെ മറ്റൊരു സ്ത്രീയെ തേടിപ്പോയ വിജയിയാണ് തൃഷയെക്കാൾ വലിയ കുറ്റക്കാരൻ എന്നാണ് ചിലർ കുറിച്ചത്. വിജയിയുടെ ഭാഗത്ത് നിന്ന് ഇത്തരമൊരു പ്രവൃത്തി സിനിമാപ്രേമികൾ ആരും തന്നെ പ്രതീക്ഷിച്ചിരുന്നില്ല.
കൊടി സിനിമയുടെ ക്ലൈമാക്സ് പോലെ വിജയിയുടെ ജീവിതം മാറാതിരിക്കട്ടെയെന്നും ചിലർ കുറിച്ചു. സംഗീതയ്ക്ക് ഒപ്പമാണ് വിജയിയുടെ രണ്ട് മക്കളും. മാതാപിതാക്കൾ മാത്രമാണ് കഴിഞ്ഞ കുറച്ച് വർഷങ്ങളായി വിജയ്ക്കൊപ്പമുള്ളത്.


Click it and Unblock the Notifications

















