ഷൈന്‍ ടോം പച്ചയായ മനുഷ്യന്‍! ബ്രേക്കപ്പിന്റെ കാരണം പറഞ്ഞ് തനൂജ! ഇനി വന്നാലും വേണ്ട, ഒന്നിക്കില്ല

പ്രണയത്തെക്കുറിച്ചുള്ള ഷൈന്‍ ടോം ചാക്കോയുടെ വെളിപ്പെടുത്തല്‍ വന്‍ചര്‍ച്ചയായിരുന്നു. മോഡലിംഗ് രംഗത്ത് സജീവമായ തനൂജയുമായി പ്രണയത്തിലാണെന്നായിരുന്നു അദ്ദേഹം മുന്‍പ് പറഞ്ഞത്. പ്രണയം പരസ്യമാക്കിയതിന് ശേഷമായി ഇരുവരെയും പൊതുവേദികളിലും ഒന്നിച്ച് കണ്ടിരുന്നു. അഭിമുഖങ്ങളിലും ഇവരൊന്നിച്ച് പങ്കെടുത്തിരുന്നു. പ്രണയം ആഘോഷമാക്കുന്നതിനിടയിലാണ് ഞങ്ങള്‍ വേര്‍പിരിഞ്ഞു എന്നറിയിച്ച് ഇരുവരും എത്തിയത്. ലൈഫില്‍ വീണ്ടും സിംഗിളായി, ഒരു റിലേഷനിലേക്ക് പോവുമ്പോള്‍ ഒരുപാട് കാര്യങ്ങള്‍ നഷ്ടപ്പെടുമെന്ന് നേരത്തെ ഷൈന്‍ പറഞ്ഞിരുന്നു. ഷൈനുമായുള്ള പ്രണയത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ആ കേസ് വിട്ടതാണെന്നായിരുന്നു തനൂജ പറഞ്ഞത്.

ഇപ്പോഴിതാ ബ്രേക്കപ്പിനെക്കുറിച്ചുള്ള തനൂജയുടെ കമന്റ് വൈറലായിക്കൊണ്ടിരിക്കുകയാണ്. ആ തീരുമാനം വേണ്ടെന്ന് തോന്നുന്നുണ്ടോ, കുറ്റബോധമുണ്ടോയെന്നായിരുന്നു ചോദ്യം. അങ്ങനെയൊന്നുമില്ല. നമുക്ക് അഡ്ജസ്റ്റ് ചെയ്ത് പോവാന്‍ പറ്റിയില്ല. കാരണങ്ങള്‍ അങ്ങോട്ടും, ഇങ്ങോട്ടുമുണ്ട്. ഇനിയൊരു ചാന്‍സ് കിട്ടിയാല്‍ നോക്കുമോയെന്ന് ചോദിച്ചപ്പോള്‍ ഇല്ലെന്നായിരുന്നു മറുപടി. പഴയത് പോലെയാവാമെന്ന് ഷൈന്‍ പറഞ്ഞാലും വേണ്ട, ഒരിക്കലും പറയത്തില്ല. കല്യാണം ഒട്ടും താല്‍പര്യമില്ല ഇപ്പോള്‍. വീട്ടുകാര്‍ കല്യാണം കഴിപ്പിക്കാനായി നോക്കുന്നുണ്ട്. പക്ഷേ, എനിക്ക് ഓള്‍റെഡി ഒരു അനുഭവമുണ്ടായതുകൊണ്ട് കെട്ടാന്‍ തോന്നുന്നില്ല. അറേഞ്ച്ഡായിരിക്കും എന്നൊന്നും പറയാന്‍ പറ്റില്ല.

Thanooja about her breakup
Photo Credit: Thanooja / Instagram

ബ്രേക്കപ്പിന് ശേഷം ഞാന്‍ കണ്ടിട്ടുണ്ട്. ആക്‌സിഡന്റായ സമയത്ത് കാണാന്‍ പോയിരുന്നു. ഷൈനിനെക്കുറിച്ച് പോസിറ്റീവ് പറയാന്‍ പറഞ്ഞാല്‍ മൊത്തം പോസിറ്റീവല്ലേ, നെഗറ്റീവ് എവിടെയാണുള്ളത്. പച്ചയായ മനുഷ്യനാണ്. അതില്‍ കൂടുതലൊന്നും പറയാനില്ല. ബ്രേക്കപ്പിന്റെ കാരണം ഞങ്ങളുടെ ഇടയില്‍ നില്‍ക്കട്ടെ. ഞങ്ങള്‍ രണ്ടാളും എടുത്ത തീരുമാനമാണ്. പരസ്പരം മനസിലാക്കിയെടുത്ത തീരുമാനമാണ്. സോഷ്യല്‍മീഡിയയില്‍ അത്ര ആക്ടീവല്ല ഇപ്പോള്‍. ഷൈന്‍ വന്നാല്‍ കാണാതെയൊന്നുമിരിക്കില്ല. ജൂലൈ വരുമ്പോള്‍ രണ്ട് വര്‍ഷമാവും ഞങ്ങള്‍ കണ്ടിട്ട് എന്നുമായിരുന്നു തനൂജ പറഞ്ഞത്.

നേരത്തെ ഷൈന്‍ ആശുപത്രിയിലായിരുന്നപ്പോള്‍ തനൂജ കാണാന്‍ പോയിരുന്നു. ഷൈന്‍ ചേട്ടനെ കണ്ടപ്പോള്‍ എന്താണ് പറയേണ്ടതെന്നറിയില്ലായിരുന്നു. സംസാരിക്കാന്‍ വാക്കുകള്‍ കിട്ടുന്നുണ്ടായിരുന്നില്ല. കുറച്ച് സമയം കൂടെയിരുന്ന് സംസാരിച്ച ശേഷമാണ് തിരികെ പോന്നത്. ഇപ്പോള്‍ ചേട്ടന് വന്ന ഈ മാറ്റം ഞാന്‍ അത്രയും ആഗ്രഹിച്ചതാണ്. അദ്ദേഹത്തെ മാറ്റിയെടുക്കാനായി ശ്രമിച്ചിരുന്നു. നല്ലൊരു തീരുമാനമാണ് ഇപ്പോള്‍ ചേട്ടന്‍ എടുത്തിരിക്കുന്നതെന്നുമായിരുന്നു തനൂജ മുന്‍പ് പറഞ്ഞത്.

അധികം വൈകാതെ തന്നെ വിവാഹമുണ്ടാവുമെന്ന് ഇരുവരും വ്യക്തമാക്കിയിരുന്നു. മോതിരം കൈമാറിയതിനെക്കുറിച്ചും, കൈയ്യിലെ മോതിരവുമെല്ലാം ഇരുവരും കാണിച്ചിരുന്നു. ഇടക്കാലത്ത് ഇരുവരെയും, ഒന്നിച്ച് കാണാതായതും, ഷൈനിനെക്കുറിച്ച് പറയുമ്പോള്‍ തനൂജ മൗനം പാലിക്കുന്നതും ചര്‍ച്ചയായിരുന്നു. ഞാന്‍ എന്റെ കാര്യങ്ങളുമായി പോവുകയാണ്. ആള്‍ ആളുടേയും. സന്തോഷത്തോടെയാണ് ഞങ്ങള്‍ ജീവിക്കുന്നതെന്നും തനൂജ നേരത്തെ വ്യക്തമാക്കിയിരുന്നു.

Read more about: shine tom chacko
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X