എല്ലാം കാലം തെളിയിക്കും! അപ്പനുണ്ടെടാ നിന്റെ കൂടെ! മകനെ പിന്തുണച്ച് ടിനി ടോമിന്റെ പോസ്റ്റ്! എന്താണ് സംഭവിച്ചത്

ടിനി ടോമിന്റെ മകന്റെ അറസ്റ്റ് കഴിഞ്ഞ ദിവസം മുതല്‍ വലിയ ചര്‍ച്ചയായിരുന്നു. കഞ്ചാവ് കൈവശം വെച്ച കേസിലായിരുന്നു ആദമിനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമായിരുന്നും ആദമിനെയും രണ്ട് സുഹൃത്തുക്കളെയും തൃപ്പൂണിത്തുറ ഹില്‍ പാലസ് പോലീസ് അറസ്റ്റ് ചെയ്തത്. നാല് ഗ്രാം കഞ്ചാവ് ഇവരില്‍ നിന്നും കണ്ടെടുത്തതായുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു. ക്ഷണനേരം കൊണ്ടായിരുന്നു സോഷ്യല്‍മീഡിയയില്‍ ആദമിന്റെ അറസ്റ്റ് ചര്‍ച്ചയായത്.

ഈ ലോകത്ത് ആരും പൂർണ്ണരല്ല, മറ്റൊരാളെ വിധിക്കാൻ അത്രമേൽ ഉയർന്നവരുമല്ല, ഞങ്ങൾ എന്നും ഞങ്ങളുടെ രാജ്ഞിയോടൊപ്പം!
ഈ ലോകത്ത് ആരും പൂർണ്ണരല്ല, മറ്റൊരാളെ വിധിക്കാൻ അത്രമേൽ ഉയർന്നവരുമല്ല, ഞങ്ങൾ എന്നും ഞങ്ങളുടെ രാജ്ഞിയോടൊപ്പം!

മകന് നേരത്തെ സിനിമയില്‍ അവസരം ലഭിച്ചിരുന്നുവെന്നും, ലഹരി പേടിച്ച് അത് സ്വീകരിച്ചില്ലെന്നും നേരത്തെ ടിനി ടോം തുറന്നുപറഞ്ഞിരുന്നു. കേരള യൂണിവേഴ്‌സിറ്റി യൂത്ത് ഫെസ്റ്റിവല്‍ വേദിയിലെ പ്രസംഗം വീണ്ടും ചര്‍ച്ചയായിരുന്നു. ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായിരുന്നു അദ്ദേഹം. എന്നിട്ടും മകനെ നേര്‍വഴിയിലേക്ക് നയിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ലേയെന്നായിരുന്നു ചോദ്യങ്ങള്‍. മകനെ പിന്തുണച്ച് ടിനി ടോം കഴിഞ്ഞ ദിവസം കുറിപ്പ് പങ്കുവെച്ചിരുന്നു.

Tiny Tom reaction on son s arrest
Photo Credit: Tiny Tom / Facebook

മഹാത്മ ഗാന്ധി യൂണിവേഴ്‌സിറ്റി കലോത്സവത്തില്‍ മകന് ലഭിച്ച സര്‍ട്ടിഫിക്കറ്റും, ഫലകവും ചേര്‍ത്തായിരുന്നു കുറിപ്പ്. നിന്റെ നേട്ടത്തിന് അഭിനന്ദനങ്ങള്‍ മകനേ. നീ എന്നും എന്റെ ഹീറോയാണെന്നുമായിരുന്നു അദ്ദേഹം എഴുതിയത്. സങ്കീർത്തനം 91. അവൻ നിന്നെ വേട്ടക്കാരന്റെ കെണിയിൽ നിന്നും നാശകരമായ മഹാമാരിയിൽ നിന്നും വിടുവിക്കും. തന്റെ തൂവലുകൾ കൊണ്ട് അവൻ നിന്നെ മറയ്ക്കും. മറ്റുള്ളവന്റെ വീഴ്ചയിൽ സന്തോഷിക്കുന്നവർ ആഘോഷിക്കട്ടേ. ഏത് കുരിശിനും 3ആം നാൾ ഉയർത്തെഴുന്നേൽപുണ്ടാകും. കാലം എല്ലാം തെളിയിക്കും. ദൈവം നിന്നെ അനു​ഗ്രഹിക്കട്ടെ. നിന്റെ അപ്പൻ ഉണ്ടെടാ കൂടെ എന്നായിരുന്നു കുറിപ്പ്. നിമിഷനേരം കൊണ്ടായിരുന്നു പോസ്റ്റ് വൈലായി മാറിയത്.

ഇപ്പോഴാണ് ജ്യോതികയുടെ പരിഹാസത്തിന്റെ കാരണം വ്യക്തമായത്; ഉറഞ്ഞ് തുള്ളിയ വിജയ് ആരാധകർ
ഇപ്പോഴാണ് ജ്യോതികയുടെ പരിഹാസത്തിന്റെ കാരണം വ്യക്തമായത്; ഉറഞ്ഞ് തുള്ളിയ വിജയ് ആരാധകർ

മകന്റെ അറസ്റ്റ് ചർച്ചയായി മാറിയപ്പോഴും മൗനം പാലിക്കുകയായിരുന്നു അദ്ദേഹം.ഈ സമയത്ത് അവനെ പിന്തുണയ്ക്കുകയാണ് വേണ്ടത്. ഒരു രക്ഷിതാവിന്റെ വേദന മനസിലാവും. തെറ്റ് ആര്‍ക്കും സംഭവിക്കാം, ആരും പെര്‍ഫെക്റ്റല്ല ഇവിടെ. അത് മനസിലാക്കി തിരുത്തി കൊടുക്കുകയാണ് വേണ്ടത്. ക്ഷമയോടെ കാത്തിരിക്കൂ. സത്യം എന്താണെന്ന് പുറത്തുവരട്ടെ. അവന്റെ കൈയ്യില്‍ കഞ്ചാവുണ്ടായിരുന്നില്ല. നിങ്ങളൊരു നല്ല അച്ഛനാണ്, ആദമിന് അങ്ങനെ തെറ്റ് സംഭവിക്കാന്‍ സാധ്യതയില്ല. ഇത് കുറേനാള്‍ മുന്‍പ് നടന്ന പരിപാടിയുടേതല്ലേ എന്നായിരുന്നു ഒരാള്‍ ചോദിച്ചത്. ഇന്നലെയാണ് അവന് കോളേജില്‍ നിന്നും ഇത് കിട്ടിയത്. അതില്‍ സംശയിക്കരുതെന്നായിരുന്നു ടിനിയുടെ മറുപടി.

നിങ്ങളാണ് അപ്പന്‍. അവനോടൊപ്പം നില്‍ക്കൂ. മറ്റുള്ളവര്‍ പറയുന്നത് വിട്ടേക്ക്. എന്റെ പ്രാര്‍ത്ഥനകള്‍ നിങ്ങളോടൊപ്പമുണ്ടാവും. തെറ്റ് ആർക്കും സംഭവിക്കാം. എന്നാൽ അത് തരണം ചെയ്തു തെറ്റുകൾ തിരുത്തുവാൻ പഠിപ്പിച്ചു കൊടുക്കുക.. തെറ്റ് മനസ്സിലാക്കി മാറാൻ മോനും പ്രാപ്തനാകട്ടെ. പണമോ, പ്രശസ്തിയോ ഇപ്പോൾ കേൾക്കുന്ന വാർത്തകൾക്ക് ഒരു പരിഹാരം ആകില്ല. മകനെ ചേർത്തുനിർത്തി നന്മയിൽ കൂടെ നടക്കുവാൻ പ്രാപ്തനാക്കുക. എ​ ​ഗ്രേഡ് വാങ്ങിച്ചു എന്ന് പറഞ്ഞു ലഹരി ഉപയോഗിക്കില്ല എന്ന് പറയാൻ പറ്റില്ല. ചിലപ്പോൾ യൂസ് ചെയ്യാം. ചെയ്തു കൊണ്ട് ഇരിക്കാം. ബട്ട്, ചിലപ്പോൾ അറിയാതെ ഫ്രണ്ട്‌സ് ഇന്റെ കൂടെ പോയത് ആവാം. ക്യാപ്ഷൻ ഒകെ ആണ് കൂടെ ഉണ്ടാവണം. ഇതിലു സത്യം ഉണ്ടങ്കിൽ അത് തിരുത്തി കൊണ്ട് വരണം അതിനു സപ്പോർട്ട് ചെയ്യണം എന്നൊരാൾ പറഞ്ഞപ്പോൾ അവന്റെ കൈയ്യിലുണ്ടായിരുന്നില്ലെന്നായിരുന്നു ടിനിയുടെ മറുപടി.

More from Filmibeat

Read more about: tini tom
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X