മകനെ ഇപ്പോൾ കാണുന്നത് വിരളമായി, അവൻ സ്പിരിച്വലാണ്; വിവാദങ്ങൾക്കിടെ ടിനി ടോം
സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് നടൻ ടിനി ടോം. ടിനി ടോമിന്റെ ഒന്നല്ലെങ്കിൽ മറ്റൊരു വിഷയം എപ്പോഴും സോഷ്യൽ മീഡിയയിൽ ചർച്ചയാകാറുണ്ട്. ഇപ്പോഴിതാ തന്റെ കുടുംബത്തെക്കുറിച്ച് ടിനി ടോം പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ഏറ്റവും കൂടൂതൽ സന്തോഷം കിട്ടുന്നത് കുടുംബത്തിലാണ്. ഞങ്ങൾ ചെറിയൊരു കുടുംബമാണ്. ഞാനും മകനും ഭാര്യയും പൂച്ചയും. ഞാനൊരു ഫാമിലി മാനാണ്. അവരുള്ള സ്ഥലമാണ് എനിക്ക് സന്തോഷം.
എനിക്കവരെ കാണാതിരിക്കാൻ പറ്റില്ല. ലോകത്ത് എവിടെ പോയാലും വീട്ടിൽ പോയി വന്നാലെ എനർജി കിട്ടൂ. രാത്രിയായാൽ എങ്ങനെയെങ്കിലും അവിടെയെത്തിയാൽ മതിയെന്നായിരിക്കും. മകനെ കാണുന്നത് വളരെ വിരളമായാണ്. കാരണം ഞാൻ ചെല്ലുമ്പോൾ അവൻ എത്തിയിട്ടുണ്ടാകില്ല. വെളുപ്പിന് ഞാൻ പോകുമ്പോൾ അവൻ എത്തിയിട്ടുണ്ടാകില്ല.
ബെെബിൾ ഞാൻ എല്ലാ ദിവസവും വായിക്കാറുണ്ടെന്നും ടിനി ടോം പറഞ്ഞു. മകൻ സ്പിരിച്വലാണെന്നും ടിനി പറഞ്ഞു. റീൽ ആന്റ റിയൽ മീഡിയ വർക്ക്സിലാണ് പരാമർശം.

ടിനി ടോമിന്റെ മകനെയും സുഹൃത്തുക്കളെയും കഞ്ചാവ് കെെവശം വെച്ചതിന്റെ പേരിൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊച്ചി തൃപ്പൂണിത്തറയിൽ കഞ്ചാവ് കെെവശം വെച്ചതിന് കാർത്തിക്, അമിത് ജോർജ്, ടിനി ടോമിന്റെ മകൻ ആദം ഷേം എന്നിവരെയാണ് ഹിൽ പാലസ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ആകെ നാല് ഗ്രാം കഞ്ചാവാണ് കണ്ടെടുത്തത്. പിന്നാലെ ടിനി ടോമിനെതിരെ പരിഹാസങ്ങൾ വന്നു. നേരത്തെ സിനിമാ രംഗത്തെ ലഹരി മാഫിയക്കെതിരെ ടിനി ടോം സംസാരിച്ചിരുന്നു. മയക്ക് മരുന്ന് ഭയന്ന് മകനെ സിനിമാ രംഗത്തേക്ക് വിട്ടില്ലെന്ന് ടിനി ടോം പരിഹസിച്ചിരുന്നു.
അതേസമയം പൊലീസ് കസ്റ്റഡിയിലെടുത്ത ശേഷം ടിനി ടോം മകനെ പിന്തുണച്ചു. മഹാത്മ ഗാന്ധി യൂണിവേഴ്സിറ്റി വിദ്യാർത്ഥിയായ ആദം കലോത്സവത്തിൽ വെസ്റ്റേൺ വോക്കൽസിൽ എ ഗ്രേഡും ഫലകവും സർട്ടിഫിക്കറ്റും നേടി. ഇതിനെ അഭിനന്ദിച്ച് ടിനി ടോം പോസ്റ്റിട്ടു. സങ്കീർത്തനം 91. അവൻ നിന്നെ വേട്ടക്കാരന്റെ കെണിയിൽ നിന്നും നാശകരമായ മഹാമാരിയിൽ നിന്നും വിടുവിക്കും തന്റെ തൂവലുകൾ കൊണ്ട് അവൻ നിന്നെ മറയ്ക്കും. മറ്റുള്ളവന്റെ വീഴ്ചയിൽ സന്തോഷിക്കുന്നവർ ആഘോഷിക്കട്ടേ. .ഏത് കുരിശിനും 3ആം നാൾ ഉയർത്തെഴുന്നേൽപുണ്ടാകും കാലം എല്ലാം തെളിയിക്കും ദെെവം അനുഗ്രഹിക്കും. നിന്റെ അപ്പൻ ഉണ്ടെടാ കൂടെ എന്ന് അഭിനന്ദനകുറിപ്പിൽ ടിനി ടോം പരാമർശിച്ചു.


Click it and Unblock the Notifications















