'മണിമാളികയും മസ്താങ്ങുമെല്ലാമുള്ള സെലിബ്രിറ്റി, അമ്മയെ തിരിഞ്ഞ് പോലും നോക്കാറില്ല, ഞാൻ ചോദ്യം ചെയ്തിരുന്നു'
നടി അൻസിബ ഹസനുമായുള്ള വിഷയം വാർത്തയായശേഷം സോഷ്യൽമീഡിയയിൽ നിന്നും വലിയ രീതിയിൽ വിമർശനം ഏറ്റുവാങ്ങുന്നുണ്ട് നടൻ ടിനി ടോം. കമന്റ് ബോക്സിൽ പരിഹാസവും ട്രോളും നിറഞ്ഞതോടെ ഓഫ് ചെയ്ത് വെക്കേണ്ട അവസ്ഥയായി. ഇപ്പോഴിതാ ടിനി ടോമിന്റെ അയൽവാസിയായ ശബരീഷ് എന്നയാൾ നടനെ കുറിച്ച് നടത്തിയ വെളിപ്പെടുത്തലാണ് ചർച്ചയാകുന്നത്. ടിനി അയൽവാസിയായ ശേഷം പ്രായമായ തന്റെ മാതാപിതാക്കൾ അടക്കം ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നതായി അയൽവാസി പറയുന്നു.
ഇറ്റ്സ് മീ ഗയ്സ് എന്ന യുട്യൂബ് ചാനലിലൂടെയാണ് ടിനി ടോം മൂലം ഉണ്ടായിട്ടുള്ള ബുദ്ധിമുട്ടുകൾ വെളിപ്പെടുത്തുന്ന അയൽവാസിയുടെ വോയ്സ് ക്ലിപ്പ് പുറത്ത് വന്നത്. വിജിലൻസിനെ കൊണ്ടും പോലീസിനെ കൊണ്ടും പിടിപ്പിക്കുമെന്ന് ടിനി ഭീഷണിപ്പെടുത്താറുണ്ടെന്നും അയൽവാസി പറയുന്നു.

അയൽവാസിയുടെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം... എനിക്ക് ടിനി ടോമിനോട് പൂർവ വൈരാഗ്യമൊന്നുമില്ല. ടിനി എന്ന് പെരിയാർ ഹെർമിറ്റേജിൽ താമസിക്കാൻ വന്നുവോ അന്ന് മുതൽ ഭയങ്കരമായ ഭരണ പരിഷ്കാരങ്ങളാണ്. എന്റെ മകൻ എൽകെജി വിദ്യാർത്ഥിയാണ്. മുമ്പ് എന്റെ വില്ലയുടെ മുന്നിൽ മോന്റെ സ്കൂൾ ബസ് വരുമായിരുന്നു. ഇപ്പോൾ കോമ്പൗണ്ടിനുള്ളിൽ ബസ് കേറാൻ അനുവദിക്കുന്നില്ല. അത് നിർത്തലാക്കി.
ഗെറ്റിന് പുറത്ത് നിന്ന് കയറിയാൽ മതിയെന്നാണ് പറയുന്നത്. വലിയ വണ്ടികൾ കയറിയാൽ റോഡ് നശിക്കുമത്രെ. ചോദ്യം ചെയ്തപ്പോൾ വാട്സ് ആപ്പ് ഗ്രൂപ്പിൽ നിന്നും പുറത്താക്കി. പിന്നെ അതിന് പിറകെ പോയില്ല. ടിനി വരുന്നതിന് മുമ്പേ ഞങ്ങൾ അവിടെ താമസിക്കുന്നുണ്ട്. ടിനിയുടെ വണ്ടിയുടെ ശബ്ദം കാരണം വല്ലാത്ത ബുദ്ധിമുട്ട് അനുഭവിക്കുന്നതായി ഒരിക്കൽ അമ്മ വിളിച്ച് പറഞ്ഞു.
അമ്മയ്ക്ക് അറുപത് വയസിന് മുകളിലും ചാച്ചന് എഴുപതിന് മുകളിലും പ്രായമുണ്ട്. വാഹനത്തിന്റെ ശബ്ദം അസഹനീയമായപ്പോൾ അമ്മ ടിനിയെ ചോദ്യം ചെയ്തു. നിന്നെയും നിന്റെ മകനേയും വിജിലൻസിനെ കൊണ്ട് പിടിപ്പിക്കും എന്നായിരുന്നു കിട്ടിയ മറുപടി. ടിനി വലിയ ആനയാണ് ചേനയാണെന്ന് പറയുന്നുണ്ട്. പക്ഷെ അവന്റെ അമ്മ താമസിക്കുന്നത് ദേശായ് ഹോംസിലാണ്. തിരിഞ്ഞ് പോലും അവൻ നോക്കാറില്ല.
ഇതൊക്കെ ഞാൻ കഴിഞ്ഞ തവണ ചോദ്യം ചെയ്തിരുന്നു. മണിമാളികയും മസ്താങ്ങും കാറുമെല്ലാമുണ്ട്. കയ്യിൽ കുറച്ച് പണം വന്ന് കഴിഞ്ഞാൽ മാതാപിതാക്കളേയും അതുപോലെ പരിപോഷിപ്പിക്കണം. ടിനി എന്തിനാണ് അമ്മയെ വേറെ വീട്ടിൽ താമസിപ്പിച്ചിരിക്കുന്നത്?. അത് അവന്റെ സംസ്കാരം. അതുകൊണ്ട് അതിനെ കുറിച്ച് പറയാൻ ഞാൻ ആളല്ലെന്നും അയൽവാസി പറഞ്ഞു.

ടിനി ടോമും മകനും ഭാര്യയുമാണ് പെരിയാർ ഹെർമിറ്റേജിലെ വില്ലയിൽ താമസം. അടുത്തിടെ ടിനിയുടെ മകൻ അയൽവാസിയെ ചീത്തവിളിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. അതേസമയം മതതീവ്രവാദിയാക്കി ചിത്രീകരിക്കാന്‍ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടി ടിനി ടോമിനെതിരെ അന്‍സിബ നല്‍കിയ പരാതിയിൽ അന്വേഷണം തുടങ്ങി എന്നാണ് റിപ്പോർട്ടുകൾ.
കടവന്ത്ര പോലീസ് തിങ്കളാഴ്ച അന്‍സിബയുടെ മൊഴി രേഖപ്പെടുത്തും. താരസംഘടനയായ അമ്മയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മുതിര്‍ന്ന താരങ്ങള്‍ ഇടപെടാന്‍ വൈകരുതെന്ന് സാംസ്‌കാരികവകുപ്പ് മന്ത്രി പിസി വിഷ്ണുനാഥ് പറഞ്ഞു. അന്‍സിബ അമ്മ എക്‌സിക്യൂട്ടീവില്‍ നല്‍കിയ പരാതിയില്‍ നടപടികള്‍ ഉണ്ടായില്ല. ഇതിന് പിന്നാലെയാണ് പോലീസില്‍ പരാതി നല്‍കിയത്.
വിവാദങ്ങള്‍ക്ക് പരാതി പരിശോധിക്കാന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി പ്രത്യേക കമ്മിറ്റി രൂപീകരിച്ചു . പരാതികള്‍ വരുന്ന ജനറല്‍ബോഡിയില്‍ വിശദമായി ചര്‍ച്ച ചെയ്യും. ടിനി ടോം പരസ്യമായി ചീത്ത വിളിച്ചതായി വെളിപ്പെടുത്തി നടി നീന കുറുപ്പം രംഗത്ത് എത്തിയിരുന്നു.


Click it and Unblock the Notifications


