കാണാൻ പാടില്ലാത്തത് കണ്ടു... അവനെ അടിച്ചു, ഞാൻ ട്രാൻസ് വുമണാണെന്ന് അമ്മയ്ക്ക് ‍അറിയില്ലായിരുന്നു; ദീപ്തി

സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ ട്രാൻഡസ് വുമണും അഭിനേത്രിയും മോഡലുമാണ് ദീപ്തി കല്യാണി. ലേഡി സൂപ്പർ സ്റ്റാർ നയൻതാരയുമായുള്ള രൂപസാദൃശ്യമാണ് ദീപ്തിയെ സോഷ്യൽമീഡിയയിൽ പോപ്പുലറാക്കിയത്. ഇപ്പോഴിതാ പങ്കാളിയിൽ നിന്നുണ്ടായ വിശ്വാസ വഞ്ചനയെ കുറിച്ച് വെളിപ്പെടുത്തുകയാണ് താരം. എനിക്ക് ഇഷ്ടപ്പെടാത്തൊരു കാര്യം ഞാൻ എന്റെ കണ്ണിൽ കണ്ടു.

അത് എനിക്ക് ഉൾക്കൊള്ളാൻ പറ്റാത്ത ഒരു കാര്യമായിരുന്നു അതിനാലാണ് പങ്കാളിയുമായുള്ള റിലേഷൻഷിപ്പ് ഞാൻ വേണ്ടെന്ന് വെച്ചത് ദീപ്തി കല്യാണി പറഞ്ഞ് തുടങ്ങി. എന്നെ പ്രപ്പോസ് ചെയ്യാൻ വരുന്നവരോട് ഞാൻ പറയുന്ന ഒരു കാര്യമുണ്ട്... ഞാൻ റിയൽ വുമൺ അല്ല. ഒരു ട്രാൻസ് വുമൺ ആണ്. എന്റെ മനസാണ് പെണ്ണിന്റേത്.

Deepthi Kalyani

എന്റെ ശരീരം... ബാഡ് കമന്റ്സ് ഇടുന്നവർ പറയുന്നത് പോലെ മുറിച്ച് വെച്ചതല്ലേ.. കുത്തിവെച്ചതല്ലേ എന്നൊക്കെ ചോദിക്കുന്നത് പോലെ. അതേ ശരിയാണ്. എന്റെ മാറിടവും മറ്റ് അവയവങ്ങളും ആർട്ടിഫിഷലാണ്. എന്റെ ആ​ഗ്രഹം കൊണ്ട് ഞാൻ ചെയ്തതാണ്. അതുകൊണ്ട് തന്നെ ഞാൻ റിയൽ വുമണാണ് എന്നത് എവിടേയും പറഞ്ഞിട്ടില്ല. എന്റെ മനസ് മാത്രം സ്ത്രീയു‌ടേതാണ്.

അതുകൊണ്ട് തന്നെ എന്നെ വിവാഹം കഴിക്കാനും പ്രപ്പോസ് ചെയ്യാനും ആ​ഗ്രഹം പ്രകടിപ്പിച്ച് വരുന്നവരെ എനിക്ക് അറിയാം പറ്റും. അവർ എത്ര ശ്രമിച്ചാലും എന്നോട് അടുക്കാൻ ശ്രമിക്കുന്ന പുരുഷന്മാരെ മനസിലാക്കാൻ എനിക്ക് പറ്റും. ഭാര്യമാരെ വീട്ടിൽ ഉറക്കി കിടത്തിയിട്ട് വരുന്നവരെ എനിക്ക് അറിയാം പറ്റും. ആൺപിള്ളാരെ നമുക്ക് മൂടി വെക്കാൻ പറ്റില്ല.

അതുകൊണ്ട് തന്നെ ഞാൻ എന്നെ സമീപിക്കുന്നവരോട് ഓപ്പണായി പറയും ഒരു സ്ത്രീയോടൊപ്പം ശാരീരിക ബന്ധം പുല​ർത്തണമെന്ന് ഉണ്ടെങ്കിൽ തീർച്ചയായും നിനക്ക് പോകാമെന്ന്. പക്ഷെ അത് ഞാൻ കണ്ണിൽ കാണാനോ ചെവിയിൽ കേൾക്കാനോ പാടില്ലെന്നും പറയും. വീട്ടിൽ എത്ര കാലം എനിക്ക് അവരെ പൂട്ടിവെക്കാൻ കഴിയും.

എന്റെ പ്രൊഫഷൻ, എന്റെ ഇഷ്ടങ്ങൾ എന്നിവയിൽ എല്ലാം എന്നെ ഫ്രീയായി വിടുന്നുണ്ടെങ്കിൽ ഞാൻ എന്റെ പങ്കാളിയായി വരുന്നയാളെയും എല്ലാത്തിനും ഫ്രീയായി പോകാൻ അനുവദിക്കും. എന്നാൽ ഇതിനെല്ലാം ഇടയിൽ വിശ്വാസം എന്നൊന്നുണ്ട്. അത് പോയി കഴിഞ്ഞാൽ ആ ബന്ധം മുന്നോട്ട് കൊണ്ടുപോകുന്നത് ശരിയല്ലെന്നാണ് എന്റെ കാഴ്ചപ്പാട്. അങ്ങനൊരു വിശ്വാസം എന്റെ പങ്കാളി കാരണം എനിക്ക് നഷ്ടപ്പെട്ടു.

Deepthi Kalyani

അതുകൊണ്ട് അയാളുമായുള്ള ബന്ധം വേണ്ടെന്ന് വെച്ചു. കാണാൻ പാടില്ലാത്തത് ഞാൻ കണ്ടു. ഞങ്ങളുടെ ഓപ്പോസിറ്റ് ഉണ്ടായിരുന്ന പെൺകുട്ടിയുമായിട്ടായിരുന്നു അയാൾക്ക് റിലേഷൻ. അത് കണ്ടപ്പോൾ എനിക്ക് സഹിച്ചില്ല. അയാളെ ഞാൻ അടിച്ചു. കൊടുങ്ങല്ലൂർ അമ്മയൊക്കെ ദേഹത്ത് കയറിയത് പോലെയായിരുന്നു എനിക്ക്. ബാം​ഗ്ലൂരിൽ ആയിരുന്നു ആ സമയത്ത് ഞാൻ. അവന്റെ അമ്മയ്ക്ക് ഞാൻ ട്രാൻസ് വുമണാണെന്ന് അറിയില്ലായിരുന്നു.

നൈറ്റിയായിരുന്നു ധരിച്ച് നടന്നിരുന്നത്. സിന്ദൂരവും മിഞ്ചിയുമെല്ലാം ഇടുമായിരുന്നു. സൗണ്ട് പോലും മൃദുവാക്കിയായിരുന്നു ഞാൻ സംസാരിച്ചിരുന്നത്. അവന് വേണ്ടി ഒതുങ്ങിയാണ് മൂന്നര വർഷം ഞാൻ ജീവിച്ചത്. അന്ന് ആ സംഭവം നടന്ന ദിവസം ആ ഏരിയ മുഴുവൻ ഞാൻ എല്ലാം അറിയിച്ചു ദീപ്തി പറഞ്ഞു.

സ്ത്രീയായി മാറാൻ ഒരുപാട് അവഹേളനങ്ങൾ സഹിക്കേണ്ടി വന്നയാൾ കൂടിയാണ് ​ദീപ്തി. സർജറിക്കും മറ്റുമായി വലിയ തുകയും ചിലവാക്കി. ഞാൻ ഡൗൺ സർജറി ചെയ്തത് പതിനെട്ടായിരം രൂപയ്ക്കാണ്. ഇന്ന് അത് ചെയ്യണമെങ്കിൽ ലക്ഷങ്ങൾ മുടക്കണം. പതിനാറ് വർഷം മുമ്പാണ് ഞാൻ ചെയ്തത്. ബ്രെസ്റ്റ് വെച്ചത് ഒരു ലക്ഷം രൂപ മുടക്കിയാണെന്നും ദീപ്തി പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X