അന്ന് വിജയ്നെ താഴ്ത്തികെട്ടി സംസാരിച്ചു, എന്നാൽ കാലം വീണ്ടും ഒരുമിപ്പിച്ചു; വിജയ്ക്കും തൃഷയ്ക്കുമിടയിലുണ്ടായത്
വിജയ്-തൃഷ കൃഷ്ണൻ ബന്ധം സൗഹൃദം മാത്രമാണെന്ന് കരുതുന്നവർ ഇന്ന് വിരളമാണ്. ഇങ്ങനെ കരുതുന്നവരെ കൂടി മാറ്റി ചിന്തിപ്പിക്കുന്ന തരത്തിലാണ് കാര്യങ്ങളുടെ പോക്ക്. ഭാര്യയെന്ന പോലെ മിക്കപ്പോഴും വിജയ്ക്കൊപ്പം ഇന്ന് തൃഷയെ കാണാം. അജിത്ത് കുമാറിന്റെ അമ്മ മരിച്ചപ്പോൾ അനുശോചനം അറിയിക്കാനെത്തിയ വിജയ്ക്കൊപ്പം തൃഷയും ഉണ്ടായിരുന്നു. ഇവരുടെ വിവാഹം സംഗീതയുമായുള്ള ഡിവോഴ്സിന് ശേഷമുണ്ടാകുമെന്നാണ് അഭ്യൂഹങ്ങൾ. റിപ്പോർട്ടുകൾ പ്രകാരം ഈയടുത്ത കാലത്തൊന്നും തുടങ്ങിയതല്ല തൃഷ-വിജയ് പ്രണയം.
2000 ങ്ങളുടെ തുടക്ക വർഷങ്ങളിലെ ഹിറ്റ് ജോഡിയായ ഇവർ അക്കാലത്ത് പരസ്പരം അടുത്തിരുന്നു. 2008 ന് ശേഷം ഇവർ ഒരുമിക്കാതായി. വിജയ് സംഗീതയ്ക്കും മക്കൾക്കും പ്രാധാന്യം നൽകി തൃഷയിൽ നിന്നും അകന്ന കാലഘട്ടമാണതെന്നാണ് വാദം. അക്കാലത്ത് തൃഷ നൽകിയ അഭിമുഖങ്ങളും ഈ വാദത്തിന് ശക്തി പകരുന്നു. വിജയ്നെ താഴ്ത്തിക്കെട്ടുന്ന തരത്തിൽ തൃഷ സംസാരിച്ചു. ഒരു അഭിമുഖത്തിൽ അജിത്തിനെയും വിജയ്നെയും നൂറ് മാർക്കിൽ റേറ്റ് ചെയ്യാനുള്ള ചോദ്യം വന്നപ്പോൾ വിജയ്ക്ക് 20 മാർക്കാണ് തൃഷ നൽകിയത്. അജിത്തിന് 80 ഉം. അജിത്തിനെ അന്ന് പുകഴ്ത്തുകയും ചെയ്തു.

ആരാധകർ പറയുന്നത് പ്രകാരം ബന്ധം പിരിഞ്ഞ് രണ്ട് വഴിക്ക് നീങ്ങിയതായിരുന്നു ഇവർ. എന്നാൽ പിന്നീട് കാലം ഇവരെ വീണ്ടും ഒന്നിപ്പിച്ചു. തൃഷ മറ്റ് പ്രണയ ബന്ധങ്ങളിലേക്ക് കടന്നു. എന്നാൽ ഒന്നും വിവാഹത്തിലേക്ക് എത്തിയില്ല. വിജയ് സംഗീതയിൽ നിന്നും അകന്നു. ഈ സാഹചര്യത്തിലാണ് തൃഷ വീണ്ടും വിജയുടെ ജീവിതത്തിലേക്ക് എത്തിയതെന്നാണ് ആരാധകരുടെ വാദം.
തൃഷയ്ക്ക് വിജയ്നോട് പണ്ടേ ഇഷ്ടമുണ്ടായിരുന്നു എന്ന സൂചനകൾ സിനിമാ ലോകത്തെ പലരും നൽകുന്നുണ്ട്. 2015 ൽ വിവാഹ ജീവിതത്തിലേക്ക് കടക്കാനൊരുങ്ങിയതായിരുന്നു തൃഷ. ബിസിനസുകാരനായ വരുൺ മന്യനുമായി തൃഷ പ്രണയത്തിലായിരുന്നു. വിവാഹജീവിതത്തിലേക്ക് കടക്കാൻ തീരുമാനിച്ച ഇരുവരുടെയും എൻഗേജ്മെന്റും കഴിഞ്ഞു. എന്നാൽ ഈ വിവാഹം നടന്നില്ല. തൃഷ വിവാഹത്തിൽ നിന്നും പിന്മാറിയതിന് കാരണം സിനിമാ കരിയറിന് വരുണിന്റെ കുടുംബം തടസം നിന്നതാണ്. കരിയറിൽ തുടരെ സിനിമകളുമായി തിരക്കിലാണ് തൃഷ. മലയാളത്തിൽ ഐഡന്റിറ്റി എന്ന സിനിമയിലാണ് നടിയെ ഒടുവിൽ പ്രേക്ഷകർ കണ്ടത്. വിജയ് ഭാര്യ സംഗീത ഡിവോഴ്സ് പെറ്റീഷൻ നൽകിയ ശേഷമാണ് തൃഷയുമായി ബന്ധമെന്ന സംസാരം ശക്തമാകുന്നത്.
ഒരു നടിയുമായി വിജയ്ക്ക് ബന്ധമുണ്ടെന്ന് സംഗീത ആരോപിച്ചിരുന്നു. ഈ നടി തൃഷയാണെന്നാണ് ജനങ്ങളുടെ വാദം. അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടുന്ന പ്രവൃത്തികളും വിജയുടെയും തൃഷയുടെയും ഭാഗത്ത് നിന്നുണ്ടായി. വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിഞ്ജ ചെയ്തപ്പോൾ തൃഷയും എത്തി. സംഗീതയും മക്കളുമില്ല. മക്കൾ രണ്ട് പേരും വിജയിൽ നിന്ന് അകലം പാലിക്കുന്നു. മകൻ ജേസൺ സഞ്ജയുടെ വലിയ പിന്തുണ സംഗീതയ്ക്കുണ്ട്. അച്ഛന്റെ പേര് പോലും തന്റെ പേരിൽ നിന്ന് ജേസൺ നീക്കി. സിഗ്മ എന്ന തന്റെ ആദ്യ സിനിമ സംവിധാനം ചെയ്ത് പൂർത്തിയാക്കിയ ജേസൺ ഇത് റിലീസ് ചെയ്യാനുള്ള ഒരുക്കത്തിലാണ്.


Click it and Unblock the Notifications