അന്ന് പ്രിയങ്ക ഇതുപോലെയായിരുന്നു; വിജയിയെ കുറിച്ച് ആരാധകരുടെ ചോദ്യം; നാണത്താൽ പൂത്തുലഞ്ഞ് തൃഷയുടെ മറുപടി!
പ്രതിസന്ധികൾക്കെല്ലാം ഒടുവിൽ ഇന്നാണ് ആർജെ ബാലാജി-സൂര്യ സിനിമ കറുപ്പ് തിയേറ്ററുകളിൽ എത്തിയത്. നായിക തൃഷയും ഫസ്റ്റ് ഷോ കാണാൻ സിനിമയുടെ അണിയറപ്രവർത്തകർക്കൊപ്പം എത്തിയിരുന്നു. സിനിമയുടെ ഓഡിയോ ലോഞ്ചിന് തൃഷ പങ്കെടുത്തിരുന്നില്ല. ചടങ്ങിന് തന്നെ ആരും ക്ഷണിച്ചില്ലെന്നാണ് അന്ന് പ്രതികരിച്ച് നടി പറഞ്ഞത്. പിന്നീട് എല്ലാം രമ്യതയിൽ എത്തിയതുകൊണ്ടാകാം സോഷ്യൽമീഡിയ വഴി സിനിമയ്ക്ക് ആവശ്യമായ പ്രമോഷനും റിലീസ് ദിവസം ആദ്യ ഷോ കാണാനും നടി എത്തിയത്.
സിനിമയ്ക്ക് കേരളത്തിൽ സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. അതേസമയം സിനിമ കണ്ട് മടങ്ങാൻ ഒരുങ്ങിയ തൃഷയുടെ ഒരു വീഡിയോ ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാവുകയും പുതിയ ചർച്ചകൾക്ക് വഴിവെക്കുകയും ചെയ്തിട്ടുണ്ട്.

വെള്ളിയാഴ്ച ചെന്നൈയിലെ രോഹിണി സിൽവർ സ്ക്രീൻ തിയേറ്ററിൽ നടന്ന കറുപ്പിന്റെ ഫസ്റ്റ് ഷോ കാണാനെത്തിയ തൃഷയെ ആരാധകർ ആവേശത്തോടെ വളഞ്ഞു. സിനിമ കഴിഞ്ഞ് കാറിൽ മടങ്ങുന്നതിനിടെ ആരാധകർ നടിയുടെ ചിത്രങ്ങളും വീഡിയോകളും പകർത്തുകയും സംസാരിക്കാൻ ശ്രമിക്കുകയും ചെയ്തു. കറുത്ത ടിഷർട്ടും ജീൻസും ധരിച്ചെത്തിയ തൃഷയുടെ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
കാറിനെ വളഞ്ഞ ആരാധകരിൽ ഒരാൾ ദളപതിയോട് ഞാൻ അന്വേഷിച്ചതായി പറയണം എന്ന് തമാശയായി പറയുന്നുണ്ട്. ആരാധകന്റെ ചോദ്യം കേട്ട് തൃഷ നാണത്തോടെ ചിരിക്കയും കണ്ടിപ്പ (തീർച്ചയായും) എന്ന് മറുപടി പറയുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം. പിന്നീട് തല താഴ്ത്തി മൊബൈലിൽ ടൈപ്പ് ചെയ്യുന്നതിനിടയിലും താരം ചിരി അടക്കാൻ പാടുപെടുന്നതും കാണാം.
ഒടുവിൽ ആരാധകർ പേര് വിളിച്ചപ്പോൾ കൈവീശി കാണിക്കാനും താരം മറന്നില്ല. പുതിയ വീഡിയോ വൈറലായതോടെ ബോളിവുഡിലെ രണ്ടുതാരങ്ങളുമായാണ് തൃഷയേയും വിജയിയേയും സോഷ്യൽമീഡിയ ഉപമിച്ചത്. ഇന്ന് തൃഷയുടെ മുഖത്ത് കണ്ട അതേ ചിരിയും നാണവും വർഷങ്ങൾക്ക് മുമ്പ് ഷാരൂഖിനെ കുറിച്ചുള്ള ചോദ്യം ഉയർന്നപ്പോൾ പ്രിയങ്ക ചോപ്രയുടെ മുഖത്തും കണ്ടിരുന്നു എന്നാണ് ചിലർ കുറിച്ചത്.
ഒരു കാലത്ത് പ്രിയങ്ക-ഷാരൂഖ് സൗഹൃദം പ്രണയത്തിലേക്ക് വഴി മാറിയതായി പ്രചരിച്ചിരുന്നു. ഇരുവരും അത് തുറന്ന് സമ്മതിച്ചിട്ടില്ലെങ്കിലും ആ റൂമറുകൾ സത്യാമണെന്ന് വിശ്വസിക്കാൻ പാകത്തിനുള്ള തെളിവുകൾ ഇരുവരും പ്രേക്ഷകർ നൽകിയിരുന്നു. എസ്‌ആർകെയെ കുറിച്ച് ചോദിക്കുമ്പോൾ പ്രിയങ്ക ചോപ്ര ബ്ലഷ് ചെയ്യുന്ന ആ പഴയ ബിഹെന്റ് ദി സീൻ ക്ലിപ്പ് ഓർമ്മ വരുന്നു.

വിജയിയും ഷാരൂഖും തമ്മിൽ ചില വ്യത്യാസങ്ങളുണ്ട്. എസ്‌ആർകെ തന്റെ കുട്ടികളോട് വളരെ ഒബ്സെസ്ഡ് ആയ ആളാണ്. അദ്ദേഹം വളരെ പ്രസന്റ് ആയ ഒരു അച്ഛനാണെന്ന് വ്യക്തമായി തോന്നും. അതേസമയം ഗൗരി സംഗീതയെക്കാൾ സോഷ്യലായും ഇൻഡസ്ട്രിയിൽ കൂടുതൽ പവർ ഉള്ള ആളുമാണ്.
സംഗീതയ്ക്ക് ഇൻഡസ്ട്രിയിൽ എന്ത് തരത്തിലുള്ള കണക്ഷനുകളാണുള്ളതെന്ന് വ്യക്തമായി അറിയില്ല. പ്രിയങ്ക എസ്‌ആർകെയെ കുറിച്ചുള്ള ചില ഹിന്റുകൾ സോഷ്യൽ മീഡിയയിൽ നൽകിയിട്ടുണ്ട്. പക്ഷെ തൃഷയെപ്പോലെ ട്രിപ്പുകൾ പോയ ഫോട്ടോകൾ ഒന്നും പരസ്യമായി പോസ്റ്റ് ചെയ്തിരുന്നില്ല. അങ്ങനെ നോക്കുമ്പോൾ സംഗീത പറഞ്ഞത് ശരിയാണെന്ന് തോന്നുന്നു. വിജയ് നേരിട്ട് ഒന്നും നിഷേധിക്കാതെയോ തൃഷയെ ഇത്തരം പ്രവൃത്തികളിൽ നിന്നും തടയുകയോ ചെയ്യുന്നില്ല.
പരോക്ഷമായി സമ്മതം നൽകിയതുപോലെയാണെന്ന് നടന്റെ പെരുമാറ്റം. മേയ് 10നാണ് വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ചടങ്ങിൽ തൃഷ പങ്കെടുത്തിരുന്നു. പച്ചയും സ്വർണനിറവും കലർന്ന സാരിയും മുടിയിൽ പൂവും അണിഞ്ഞെത്തിയ താരത്തിന്റെ ലുക്ക് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. സത്യപ്രതിജ്ഞ ചടങ്ങിനുശേഷം തൃഷ പങ്കുവച്ച ഒരു ഇൻസ്റ്റഗ്രാം പോസ്റ്റിൽ സ്നേഹം എന്നും ഉച്ചത്തിൽ മുഴങ്ങും എന്ന തലക്കെട്ട് നൽകിയതും ചർച്ചയായി മാറിയിരുന്നു.


Click it and Unblock the Notifications


