ബ്ലാ ബ്ലാ ബ്ലാ; അവർ പറഞ്ഞുകൊണ്ടേയിരിക്കും, ചില കാര്യങ്ങൾ പറഞ്ഞ് മനസിലാക്കാനാവില്ല; ചർച്ചയായി തൃഷയുടെ സ്റ്റോറി
തമിഴ്നാട്ടിൽ വിജയ്‌യുടെ ടിവികെ 118 എംഎൽഎമാരുടെ പിന്തുണ നേടി സർക്കാർ രൂപീകരണത്തിലേക്ക് നീങ്ങുന്നതിനിടെ നടി തൃഷ കൃഷ്ണൻ പങ്കുവെച്ച പങ്കുവെച്ച ഏറ്റവും പുതിയ ഇൻസ്റ്റഗ്രാം സ്റ്റോറി സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നു. IYKYK എന്ന ക്യാപ്ഷനോടെയായിരുന്നു തൃഷയുടെ സ്റ്റോറി. മുഖമില്ലാത്ത കുറച്ച് മനുഷ്യരൂപങ്ങൾ പരസ്പരം അർത്ഥമില്ലാതെ എന്തൊക്കയോ സംസാരിക്കുന്ന കാർട്ടൂണായിരുന്നു നടിയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി. ബ്ലാ ബ്ലാ ബ്ലാ എന്നാണ് ആ രൂപങ്ങളുടെ സ്പീച്ച് ബബിൾസിനുള്ളിൽ ഉണ്ടായിരുന്നത്.
കൂടുതൽ വിശദീകരണങ്ങളോ ഹാഷ്‌ടാഗുകളോ ഒന്നുമില്ലാതെ പങ്കുവെച്ച പോസ്റ്റ് നിരവധി വ്യാഖ്യാനങ്ങൾക്ക് വഴിവെച്ചു. വിജയിയുമായി ചേർത്ത് വെച്ച് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രചരിക്കുന്ന റിപ്പോർട്ടുകളും വാർത്തകളും ശ്രദ്ധയിൽപ്പെട്ടതുകൊണ്ടാണോ നടി ഇത്തരം ഒരു സ്റ്റോറി പങ്കുവെച്ചത് എന്നാണ് ചിലരുടെ സംശയം.

കാരണം വിജയ് ജയിച്ച രണ്ട് മണ്ഡലങ്ങളിൽ ഒന്നിലെ സീറ്റ് തൃഷയ്ക്ക് നൽകുമെന്ന് തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നശേഷം പ്രചരിക്കുന്നുണ്ട്. ട്രിച്ചി സീറ്റിലെ സ്ഥാനാര്‍ഥി ആരെന്ന കാര്യത്തില്‍ തീരുമാനം അടുത്ത ദിവസം തന്നെ ഉണ്ടാകുമെന്ന് ടിവികെ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. പെരമ്പൂര്‍, ട്രിച്ചി ഈസ്റ്റ് മണ്ഡലങ്ങളില്‍ നിന്നാണ് വിജയ് വിജയിച്ചത്. പെരമ്പൂരില്‍ 53715 വോട്ടുകളുടെ ഭൂരിപക്ഷം നേടിയപ്പോള്‍ ട്രിച്ചി ഈസ്റ്റില്‍ 27000ത്തില്‍ അധികമായിരുന്നു ഭൂരിപക്ഷം.
പതിനാല് ദിവസത്തിനകം ഏതെങ്കിലും ഒരു സീറ്റിലെ എംഎല്‍എ സ്ഥാനം വിജയ് രാജിവെയ്ക്കേണ്ടി വരും. പെരമ്പൂര്‍ സീറ്റ് നിലനിര്‍ത്തുമെന്നാണ് വിജയ് വ്യക്തമാക്കിയിട്ടുള്ളത്. ഇങ്ങനെ വന്നാല്‍ ഒഴിവുവരുന്ന ട്രിച്ചി ഈസ്റ്റിലെ ഉപതരെഞ്ഞടുപ്പില്‍ തൃഷ മത്സരിച്ചേക്കുമെന്നാണ് പ്രചരിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ പാര്‍ട്ടിക്ക് അത് വലിയ നേട്ടമാകുമെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ വിലയിരുത്തല്‍.
തൃഷയ്ക്ക് നിലവില്‍ രാഷ്ട്രീയ പശ്ചാത്തലമൊന്നുമില്ല. പക്ഷെ പത്ത് വർഷം മുമ്പ് നൽകിയൊരു അഭിമുഖത്തിൽ മുഖ്യമന്ത്രിയാകാൻ ആഗ്രഹിക്കുന്നതായി തൃഷ വെളിപ്പെടുത്തിയിരുന്നു. എല്ലാവിധ പിന്തുണയും നൽകാൻ വിജയിയും ഒപ്പമുള്ള സാഹചര്യത്തിൽ രാഷ്ട്രീയത്തിൽ ഒരു കൈ നോക്കാൻ തൃഷ ചിലപ്പോൾ എത്തിയേക്കും. ജയലളിതയെപ്പോലെ വിജയിക്കൊപ്പം പതിയെ ചുവടുവെച്ച് ഭാവിയിൽ തൃഷയും തമിഴ്ക രാഷ്ട്രീയത്തിൽ സജീവമായേക്കുമെന്നുള്ള പ്രവചനങ്ങളും വരുന്നുണ്ട്. പറയുന്നവർ പറഞ്ഞുകൊണ്ടേയിരിക്കും.
ചില കാര്യങ്ങൾ പറഞ്ഞ് മനസിലാക്കാനാവില്ലെന്ന തരത്തിൽ കൂടിയുള്ളതായിരുന്നു നടിയുടെ പുതിയ ഇൻസ്റ്റഗ്രാം സ്റ്റോറി. സർക്കാർ രൂപീകരിച്ച് മുഖ്യമന്ത്രിയായി സത്യപ്രതിഞ്ജ ചെയ്തശേഷം വിജയ് തൃഷയുമായുള്ള ബന്ധം ഔദ്യോഗികമാക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ദിവസങ്ങളായുള്ള അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് ടിവികെയ്ക്ക് സർക്കാർ രൂപീകരണത്തിന് വഴിയൊരുങ്ങിയത്.

കഴിഞ്ഞ കുറച്ച് മാസങ്ങളായി തൃഷയുടെ സോഷ്യൽമീഡിയ പോസ്റ്റുകൾ ഏറെ ശ്രദ്ധ നേടുന്നുണ്ട്. നേരിട്ട് ഒന്നും പറയാതെ സൂചനകൾ മാത്രം നൽകുന്ന രീതിയാണ് താരം പിന്തുടരുന്നതെന്നാണ് ആരാധകരുടെ വിലയിരുത്തൽ. തമിഴ് സിനിമയിൽ ഇരുപത് വർഷത്തിലേറെയായി സജീവ സാന്നിധ്യമായ തൃഷ അടുത്ത കാലത്തായി നിരവധി അഭ്യൂഹങ്ങളുടെയും ചർച്ചകളുടെയും കേന്ദ്രബിന്ദുവായി മാറിയിരുന്നു. എന്നാൽ ഒരു വിവാദത്തിലും വ്യക്തമായ രീതിയിൽ താരം ഇതുവരെ പ്രതികരിച്ചിട്ടില്ല.
വോട്ടെടുപ്പ് ദിവസത്തിലും തൃഷയുടെ ഒരു പോസ്റ്റ് വലിയ ചർച്ചയായി. ചെന്നൈയിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം താരം മഷി പതിഞ്ഞ വിരലിന്റെ ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. പശ്ചാത്തല ഗാനമായി ഉപയോഗിച്ചത് 2004ൽ പുറത്തിറങ്ങിയ ഗില്ലി എന്ന ചിത്രത്തിലെ അർജുനർ വില്ല് എന്ന ഗാനമായിരുന്നു. ആ സിനിമയിൽ തൃഷയും വിജയിയും ഒന്നിച്ചായിരുന്നു അഭിനയിച്ചത്.
ഇതിനെ വിജയിക്കും ടിവികെയ്ക്കും നടി നൽകിയ രഹസ്യ പിന്തുണയെന്നായിരുന്നു പലരുടെയും വിലയിരുത്തൽ. Ghilli song: Code Word Accepted എന്ന രീതിയിലുള്ള കമന്റുകളും അന്ന് സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. എന്നാൽ അതിനും തൃഷ മറുപടി നൽകിയിരുന്നില്ല. അതിന് മുമ്പ് മാർച്ച് അഞ്ചിന് നടന്ന നിർമ്മാതാവ് കല്പാത്തി സുരേഷിന്റെ മകന്റെ വിവാഹ സ്വീകരണച്ചടങ്ങിലും തൃഷയും വിജയിയും ഒരുമിച്ച് എത്തിയതും വലിയ ചർച്ചയായിരുന്നു.
തൃഷയുടെ 43-ാം പിറന്നാളും തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനവും ഒരേ ദിവസമായിരുന്നു. അന്നേ ദിവസം വിജയ്‌യുടെ ടിവികെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറി. അതിരാവിലെ തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തിയ തൃഷ പിന്നീട് വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ വിജയിയുടെ ചെന്നൈ വസതിയിലെത്തുകയും ആഹ്ലാദത്തിൽ പങ്കുചേരുകയും ചെയ്തിരുന്നു.


Click it and Unblock the Notifications


