ആഘോഷം ഇന്നത്തോടെ തീരും, തൃഷ ഇനി ഭയക്കണം, വിജയ് മൂളില്ല; നടിയുടേത് തീക്കളിയാകുന്നതിങ്ങനെ
വിജയും തൃഷയും പ്രണയത്തിലാണെന്ന് ഏറെക്കുറെ ആരാധകർക്ക് ഉറപ്പായിക്കഴിഞ്ഞു. വിജയ് മൗനം പാലിച്ചപ്പോഴും ഒന്നിലേറെ സൂചനകൾ തൃഷ തന്നെ നൽകി. നിയമപരമായി ഇപ്പോഴും വിജയുടെ ഭാര്യ സംഗീതയാണ്. സംഗീതയ്ക്കുണ്ടായ അപമാനം പലരും ചൂണ്ടിക്കാട്ടുന്നുണ്ട്. ഭർത്താവിന്റെ ഏറ്റവും പ്രധാനപ്പെട്ട ദിവസത്തിൽ ഒപ്പം ഭാര്യയും മക്കളുമില്ല. എത്തിയത് തൃഷയാണ്. ഏതെങ്കിലും ഭാര്യക്ക് ഇത് സഹിക്കാൻ പറ്റുമോ എന്ന ചോദ്യങ്ങൾ വരുന്നുണ്ട്. തൃഷ ഈ ബന്ധത്തിൽ വലിയ ആത്മവിശ്വാസത്തിലാണെന്ന് വ്യക്തമാണ്.
അല്ലെങ്കിൽ ഇങ്ങനെ പരസ്യമായി സൂചനകൾ താരം നൽകില്ലായിരുന്നു. ജീവിതത്തിൽ എപ്പോഴും വ്യക്തമായ തീരുമാനങ്ങളെടുത്തയാളാണ് തൃഷ. സമപ്രായക്കാരായ പല നടിമാരും വിവാഹ ജീവിതത്തിലേക്ക് കടന്നപ്പോഴും തൃഷയ്ക്ക് ഇക്കാര്യത്തിൽ തന്റേതായ തീരുമാനമുണ്ട്. വിവാഹം ചെയ്ത് പിന്നീട് വേർപിരിയാൻ താൻ തയ്യാറല്ലെന്നാണ് തൃഷ പറയുന്നത്. കരിയർ, സ്വന്തം സന്തോഷങ്ങൾ എന്നിവയ്ക്ക് പ്രാധാന്യം നൽകി മുന്നോട്ട് നീങ്ങുന്ന ജീവിതമാണ് തൃഷയുടേത്.

എന്നാൽ വിജയുമായുള്ള ബന്ധം തൃഷയെ സംബന്ധിച്ച് ഇരുതല മൂർച്ചയുള്ള വാൾ പോലെയാണെന്ന് വാദമുണ്ട്. ജീവനോളം സ്നേഹിക്കുന്ന പങ്കാളിയാണെങ്കിലും ഒരു കുടുംബം തകർത്തു എന്ന കുറ്റപ്പെടുത്തൽ തൃഷയ്ക്ക് കേൾക്കേണ്ടി വരുന്നു. വിജയ്നേക്കാളും കുറ്റപ്പെടുത്തൽ വരുന്നത് തൃഷയ്ക്കാണ്. ഈ സാഹചര്യം പരിശോധിച്ചാൽ തന്നെ അപകടങ്ങൾ മനസിലാകും. തൃഷയാണ് വിജയുടെ ബന്ധം തകരാൻ കാരണമെന്ന വാദത്തെ എതിർക്കാൻ വിജയ് രംഗത്ത് വരുന്നില്ല.
സംഗീതയുടെ ആരോപണങ്ങളിലുള്ള മൗനം പോലെ ഇക്കാര്യത്തിലും മൗനം. അച്ഛനുമായി അകൽച്ചയിലായപ്പോഴും ഇത് വാർത്തയായപ്പോഴും വിജയ് ഇതേ മൗനത്തിലായിരുന്നു. നാളെ തൃഷയുമായി പ്രശ്നമായാലും മൗനം തുടർന്നേക്കും. എന്നാൽ അധിക്ഷേപങ്ങൾ കേൾക്കേണ്ടി വരിക തൃഷയ്ക്കാണ്. ഇന്ന് തൃഷയ്ക്ക് ആർപ്പ് വിളിക്കുന്ന വിജയ് ആരാധകർ നാളെ തൃഷയ്ക്കെതിരെ തിരിയില്ലെന്ന് ഒരുറപ്പുമില്ല.
ആർപ്പുവിളികൾ നാളെ ആക്രോശമായാലും വിജയ് മിക്കവാറും മൗനത്തിലായിരിക്കും. നാളിത് വരെയും തന്റെ ആരാധകർ മറ്റുള്ളവരെ സെെബറിടങ്ങളിൽ ആക്രമിക്കുന്നതിൽ എതിർപ്പ് പറയാത്ത താരമാണ് വിജയ്. ഇന്ന് സംഗീതയ്ക്ക് നേരെ പോലും അധിക്ഷേപങ്ങൾ വരുന്നുണ്ട്. വിജയ്-തൃഷ ബന്ധത്തിൽ അസ്വാരസ്യങ്ങൾ വരികയും നാളെ സംഗീതയുടെ സാഹചര്യം തൃഷയ്ക്ക് വരികയും ചെയ്താലും ആരാധകർ പിന്തുണയ്ക്കുക വിജയ്നെയാണ്.
അങ്ങനെയാണ് പല ആരാധകരുടെയും ചിന്താഗതി. പലർക്കും വിജയ് ആരാധകർ അത്ഭുതവും ഒപ്പം കുറച്ചൊന്ന് ഭയം തോന്നിക്കുന്നവരുമാണ്. വിജയ്ക്കെതിരെ തിരിയുന്നവരെ സെെബർ ലോകത്ത് ഇവർ കടിച്ച് കുടയും. ഇനി വിജയുമായുള്ള ബന്ധം നല്ല രീതിയിൽ മുന്നോട്ട് പോയാലും തൃഷയ്ക്ക് ചില വെല്ലുവിളികളുണ്ട്. ജീവിതം ആസ്വദിക്കുന്നയാളാണ് തൃഷ. വിജയുടെ നിഴലിൽ നിൽക്കുന്നയാളല്ല. ഇടയ്ക്കിടെ വിദേശ യാത്രകൾ, പാർട്ടികൾ എന്നിങ്ങനെ ഓരോ നിമിഷവും ആഘോഷിക്കുന്നയാൾ.
സർക്കാർ ചെലവിൽ തൃഷയും വിജയും വിദേശ യാത്ര നടത്തുന്നു എന്ന ആരോപണങ്ങൾ വന്നാൽ അത് വാർത്തയാകും. തൃഷ സ്വന്തം ചെലവിൽ യാത്ര പോയാലും കാർ വാങ്ങിയാലും ഇതിനെ മറ്റൊരു രീതിയിൽ വളച്ചൊടിക്കാൻ രാഷ്‌ട്രീയ എതിരാളികളുണ്ടാകും. അങ്ങേയറ്റം സൂക്ഷിച്ച് മുന്നോട്ട് പോകേണ്ട നാളുകളാണ് ഇനി തൃഷയ്ക്ക് മുന്നിൽ. അതേസമയം താൻ വിജയുമായി പ്രണയത്തിലാണെന്ന് തൃഷ എവിടെയും തുറന്ന് പറഞ്ഞിട്ടില്ല.


Click it and Unblock the Notifications

