ബിസിനസുകാരനുമായുള്ള വിവാഹം! രണ്ട് കുട്ടികൾ! തൃഷയുടെ നടക്കാതെ പോയ ആഗ്രഹമോ! ആ വാക്കുകളിൽ ഒളിഞ്ഞിരിക്കുന്നത്
തൃഷ കൃഷ്ണന്റെ പോസ്റ്റുകളും, സ്‌റ്റോറിയുമെല്ലാം സോഷ്യല്‍മീഡിയയില്‍ വലിയ ചര്‍ച്ചയാണ്. പ്രണയത്തെക്കുറിച്ചും, സിനിമയെക്കുറിച്ചും, വിവാഹത്തെക്കുറിച്ചുമൊക്കെയുള്ള പ്രസ്താവനകള്‍ സോഷ്യല്‍മീഡിയയില്‍ വലിയ ചര്‍ച്ചയാണ്. വിജയ് യുമായുള്ള വിവാഹബന്ധം അവസാനിപ്പിക്കുകയാണെന്ന് ഭാര്യ വെളിപ്പെടുത്തിയതോടെ തൃഷ വിവാദ താരമായി മാറുകയായിരുന്നു. നടിയുമായുള്ള വഴിവിട്ട ബന്ധവും വിവാഹമോചനത്തിന്റെ കാരണങ്ങളിലൊന്നാണെന്ന് സംഗീത തുറന്നുപറഞ്ഞിരുന്നു. ആ നടി തൃഷ തന്നെയാണെന്നായിരുന്നു വിലയിരുത്തലുകള്‍. ഇരുവരും ഒന്നിച്ചുള്ള അഭിമുഖങ്ങളും, സിനിമകളും, യാത്രകളുമൊക്കെ വീണ്ടും ചര്‍ച്ചയായി മാറുകയായിരുന്നു. അഭിനയമാണ് എല്ലാം എന്ന് ആവര്‍ത്തിക്കാറുള്ള താരം അടുത്തിടെയായി അതില്‍ നിന്നും മാറാനുള്ള തീരുമാനത്തിലാണ് എന്ന വിവരങ്ങളും പുറത്തുവന്നിരുന്നു.
വിവാഹ ജീവിതം പോലും വേണ്ടെന്ന് വെച്ചത് അഭിനയത്തിന് വേണ്ടിയായിരുന്നു. എന്നാല്‍ അടുത്തിടെയായി പല സിനിമകളോടും നടി നോ പറഞ്ഞിരുന്നുവത്രേ. തൃഷ അങ്ങനെയൊരു തീരുമാനത്തിലേക്കാണ് പോവുന്നതെന്ന് അടുപ്പക്കാരും വ്യക്തമാക്കിയിരുന്നു. വിവാഹ ജീവിതം പോലും കരിയറിനായി മാറ്റിവെച്ച താരം ഇങ്ങനെയൊരു തീരുമാനം എടുക്കുമോ എന്ന ആശങ്കയിലാണ് ആരാധകര്‍. അഭിനയം നിര്‍ത്തിയേക്കുമെന്ന അഭ്യൂഹം വന്നത് മുതല്‍ ആരാധകര്‍ നിരാശയിലാണ്. ഇതേക്കുറിച്ച് തൃഷ കൃത്യമായി പ്രതികരിച്ചിട്ടില്ല. പ്രണയത്തെക്കുറിച്ച് പറഞ്ഞുള്ളൊരു കുറിപ്പായിരുന്നു നേരത്തെ ചര്‍ച്ചയായത്. വിജയുമായുള്ള ബന്ധം വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കവെയാണ് പ്രതികരണം. തന്നോട് തര്‍ക്കിക്കാനായി വരുന്നവരോട് പ്രതികരിക്കാനുള്ള മാനികാവസ്ഥയിലല്ല താന്‍ എന്നും അവര്‍ കുറിപ്പിലൂടെ വ്യക്തമാക്കിയിരുന്നു.

ആരോടും ഒന്നിനോടും തര്‍ക്കിക്കാന്‍ താല്‍പര്യമില്ല. ഒരു ആന പറന്ന് പോവുമെന്ന് പറഞ്ഞാല്‍ ഞാന്‍ സമ്മതിക്കും. മറ്റൊന്നുംകൊണ്ടല്ല, എനിക്ക് ആരോടും തര്‍ക്കിക്കാന്‍ താല്‍പര്യമില്ലാത്തത് കൊണ്ടാണ്. ആരേയും ഒന്നും ബോധ്യപ്പെടുത്താനില്ല. എപ്പോഴും ശരി എന്നതിനേക്കാള്‍ മന:സമാധാനത്തിനാണ് പ്രാധാന്യം എന്ന് സ്വയം മനസുലാക്കി. തെറ്റിദ്ധാരണകള്‍ തര്‍ക്കത്തിനല്ല മറിച്ച് തളര്‍ത്തിക്കളായനാണ്. അത്തരം ശ്രമങ്ങളെ ചിരിച്ചുകൊണ്ട് മറികടക്കുകയാണ് ഞാന്‍ എന്നുമായിരുന്നു തൃഷ പറഞ്ഞത്. പ്രണയം പരമമല്ല, എന്നാല്‍ അതില്ലാത്തതെല്ലാം അര്‍ത്ഥശൂന്യമാണെന്നും തൃഷ കുറിച്ചിരുന്നു. ഈ കുറിപ്പും വൈറലായിരുന്നു.
ഞാൻ സിനിമ ഉപേക്ഷിച്ചു, ഒരു ധനികനായ ബിസിനസുകാരനെ വിവാഹം കഴിച്ചു, ഇന്നലെ രണ്ട് വയസ്സ് തികഞ്ഞ നാല് കുട്ടികളെ വളർത്തുന്നു. മറ്റെന്തെങ്കിലും ചേർക്കണോ അതോ ഇന്നത്തെ ഫിക്ഷൻ ക്വാട്ടയിൽ ഉൾപ്പെടുത്താം.എന്നായിരുന്നു ഒടുവിലായി തൃഷ പങ്കുവെച്ച കുറിപ്പ്. തന്നെക്കുറിച്ച് നടക്കുന്ന ചര്‍ച്ചകള്‍ക്കുള്ള മറുപടിയായാണോ പുതിയ സ്റ്റോറിയെന്നാണ് ചോദ്യങ്ങള്‍. അവിവാഹിതയായി തുടരുന്നതും, വിജയുമായുള്ള ബന്ധവും, സിനിമകളും, കഥാപാത്രങ്ങളുമെല്ലാം എന്നും വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.


Click it and Unblock the Notifications











