എപ്പോഴും പ്രിയപ്പെട്ടതായിരിക്കും! വിജയ് ഒപ്പമുള്ളതിന്റെ സന്തോഷം? വിവാദങ്ങള്‍ക്കിടെ പുതിയ പോസ്റ്റില്‍ കുറിച്ചത്
തെന്നിന്ത്യന്‍ സിനിമാലോകത്തിന്റെ സ്വന്തം താരങ്ങളാണ് വിജയും തൃഷയും. ഇവരുടെ സിനിമകളും, കോമ്പിനേഷനുകളുമെല്ലാം ഏറ്റെടുത്ത ആരാധകര്‍ തന്നെ ഇവര്‍ക്കെതിരെ തിരിഞ്ഞിരിക്കുകയാണിപ്പോള്‍. ഭാര്യയും, മക്കളുമായി കുടുംബസമേതം കഴിഞ്ഞിരുന്ന വിജയ്, കുടുംബത്തിന്റെ സപ്പോര്‍ട്ടിനെക്കുറിച്ച് എപ്പോഴും വാചാലനാവാറുണ്ടായിരുന്നു. വിജയുടെ ഭാര്യ സംഗീത പൊതുപരിപാടികളിലൊന്നും അങ്ങനെ പ്രത്യക്ഷപ്പെടാറില്ല, ഇടയ്ക്ക് ചില അഭിമുഖങ്ങളില്‍ വിജയിനൊപ്പം കണ്ടിരുന്നു. ഫാമിലിയെക്കുറിച്ച് എപ്പോഴും വാചാലയാവാറുണ്ട് സംഗീത. മാതൃക ദമ്പതികളായിട്ടായിരുന്നു ആരാധകര്‍ ഇവരെ വിശേഷിപ്പിച്ചിരുന്നത്. എന്നാല്‍, വിവാഹമോചനം ആവശ്യപ്പെട്ട് സംഗീത കോടതിയെ സമീപിച്ചപ്പോഴായിരുന്നു ഇവരുടെ ദാമ്പത്യ ജീവിതത്തിലെ പൊരുത്തക്കേടുകളെക്കുറിച്ച് പുറംലോകം അറിഞ്ഞത്.
മറ്റൊരു നടിയുമായുള്ള ബന്ധത്തെക്കുറിച്ചും ഹര്‍ജിയില്‍ സൂചിപ്പിച്ചിരുന്നു. അഞ്ച് വര്‍ഷമായി രണ്ടുപേരും വേര്‍പിരിഞ്ഞാണ് താമസം എന്നും സംഗീത വ്യക്തമാക്കിയിരുന്നു. നടിയുമായുള്ള ബന്ധത്തില്‍ നിന്നും മാറാന്‍ ആവശ്യപ്പെട്ടിരുന്നു. ഇടയ്ക്ക് മാറിയിരുന്നുവെങ്കിലും, പിന്നീട് ആ ബന്ധം ദൃഢമാവുകയായിരുന്നു. തൃഷയുടെ ഇടപടെലുകള്‍ കാരണമായാണ് സംഗീത ഇങ്ങനെയൊരു തീരുമാനം എടുത്തതെന്നായിരുന്നു വിമര്‍ശനം. സ്‌ക്രീനിലെ ബന്ധം ഇവര്‍ ജീവിതത്തില്‍ ആവര്‍ത്തിക്കുകയാണോയെന്നായിരുന്നു ചോദ്യങ്ങള്‍. നീണ്ട ഇടവേളയ്ക്ക് ശേഷമായി ഒന്നിച്ച് അഭിനയിച്ചപ്പോള്‍ നല്ലൊരു വെക്കേഷന് പോയത് പോലെയാണ് തോന്നിയതെന്ന് തൃഷ പറഞ്ഞിരുന്നു. എനിക്ക് ഹോം പോലെയാണ് വിജയ്. ആദ്യം കണ്ടപ്പോള്‍ എങ്ങനെയാണോ, അതുപോലെ തന്നെയാണ് ഇപ്പോഴും എന്നായിരുന്നു മറുപടി.

പൊതുപരിപാടികളിലും, താരവിവാഹങ്ങളിലുമെല്ലാം ഇരുവരും ഒന്നിച്ച് എത്താറുണ്ട്. കീര്‍ത്തി സുരേഷിന്റെ വിവാഹത്തിന് ഗോവയിലേക്ക് ഇവരൊന്നിച്ചെത്തിയിരുന്നു. ഇത് വലിയ ചര്‍ച്ചയായിരുന്നു അന്ന്. സഹപ്രവര്‍ത്തകര്‍ ഒന്നിച്ച് വന്നത് ഇത്ര ചര്‍ച്ച ചെയ്യാനെന്തിരിക്കുന്നു എന്നായിരുന്നു ചോദ്യങ്ങളെല്ലാം. അടുത്ത സുഹൃത്തുക്കളല്ലേ, അവരൊന്നിച്ച് യാത്ര ചെയ്യുന്നതില്‍ കുഴപ്പങ്ങളൊന്നുമില്ലെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. വിജയും, തൃഷയും പ്രണയത്തിലാണോയെന്ന ചോദ്യങ്ങള്‍ അന്നേ ഉയര്‍ന്നിരുന്നു. വിവാഹിതനും, രണ്ട് മക്കളുടെ പിതാവുമായ വിജയിനെയാണോ തൃഷ പ്രണയിക്കുന്നതെന്നായിരുന്നു ആരാധകര്‍ ചോദിച്ചത്. തൃഷ ഇപ്പോഴും അവിവാഹിതയായി തുടരുന്നതിന് കാരണം വിജയ് ആണോയെന്നായുള്ള ചോദ്യങ്ങള്‍ ഇടക്കാലത്ത് ഉയര്‍ന്നിരുന്നു. വിവാഹം എന്നതില്‍ തനിക്ക് വിശ്വാസമില്ലെന്ന തൃഷയുടെ തുറന്നുപറച്ചിലിലും ചോദ്യങ്ങളേറെയായിരുന്നു.
വിജയ്-തൃഷ ബന്ധം വിവാദമായി തുടരുന്നതിനിടയിലായിരുന്നു ഇരുവരും ഒന്നിച്ച് പൊതുപരിപാടിയിലേക്ക് എത്തുന്നത്. ഒരേ നിറത്തിലുള്ള വസത്രങ്ങളണിഞ്ഞ്, കൈകകള്‍ ചേര്‍ത്തുപിടിച്ച് , നവദമ്പതികളെപ്പോലെയായിരുന്നു ഇവരുടെ വരവ്. ഈ സമയത്ത് തന്നെ ഇങ്ങനെ വേണമായിരുന്നോ. ഗോസിപ്പുകള്‍ യാഥാര്‍ത്ഥ്യമാവുമോ, ഇരുവരും വിവാഹിതരായോ, ഇതെന്താണ് ഇങ്ങനെ എന്നായിരുന്നു ചോദ്യങ്ങള്‍. വെറുതെയല്ല തൃഷയെ കുടുംബം കലക്കി എന്ന് വിളിക്കുന്നത്. ഇതൊക്കെ കണ്ടാല്‍ ആരുടെ മനസാണ് വേദനിക്കാത്തത് എന്നൊക്കെയായിരുന്നു ചോദ്യങ്ങള്‍. വെറുതെയല്ല തൃഷയെ കുടുംബം കലക്കി എന്ന് വിളിക്കുന്നത്. ഇതൊക്കെ കണ്ടാല്‍ ആരുടെ മനസാണ് വേദനിക്കാത്തത് എന്നൊക്കെയായിരുന്നു ചോദ്യങ്ങള്‍.
സംഗീത പറഞ്ഞതെല്ലാം ശരിയാണ്, ആ നടി തൃഷ തന്നെ എന്ന് പറഞ്ഞവരുമുണ്ടായിരുന്നു. നേരത്തെ വിജയിനെ ആരാധിച്ചവരില്‍ മിക്കവരും അദ്ദേഹത്തെ രൂക്ഷമായി വിമര്‍ശിക്കുകയായിരുന്നു.
ഇപ്പോഴിതാ അതീവ സന്തോഷത്തോടെയുള്ള ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് തൃഷ. എന്നും എനിക്ക് പ്രിയപ്പെട്ടതായി തുടരുന്നതിന് നന്ദി എന്നായിരുന്നു ക്യാപ്ഷന്‍. ഇത് വിജയിനെ ഉദ്ദേശിച്ചുള്ള പോസ്റ്റാണോയെന്നായിരുന്നു ചോദ്യങ്ങള്‍. സാരിയെക്കുറിച്ചും, ആഭരണത്തെക്കുറിച്ചും, തന്റെ ഹെയര്‍ സെറ്റാക്കിയതിനെക്കുറിച്ചുമൊക്കെയുള്ള വിവരങ്ങളും പോസ്റ്റിലുണ്ടായിരുന്നു.


Click it and Unblock the Notifications











