വോട്ടെണ്ണൽ ദിനം തൃഷയുടെ പിറന്നാൾ, വിജയുടെ സമ്മാനം തമിഴ്നാട് തന്നെ? സിനിമയേക്കാൾ നാടകീയത
തമിഴ്നാടിന്റെ ഭാവി നിർണയിക്കുന്ന നിർണായക തെരഞ്ഞെടുപ്പ് ഫലം മെയ് നാലിന് പുറത്ത് വരും. തമിഴ്നാട്ടുകാരെ പോലെ മറ്റ് സംസ്ഥാനക്കാരും ഇത്തവണ തമിഴ്നാട്ടിലെ ജനവിധിയെ ഉറ്റു നോക്കുകയാണ്. വിജയുടെ സാന്നിധ്യമാണ് ഇതിന് പ്രധാന കാരണം. വിജയുടെ കന്നിയങ്കമായിരുന്നു ഇത്. വിജയുടെ ടിവികെ പാർട്ടിക്ക് ലഭിക്കുന്ന സീറ്റുകൾ നിർണായകമായും. എക്സിറ്റ് പോളുകൾ പ്രകാരം വിജയ്ക്ക് ചെറുതല്ലാത്ത സ്വാധീനം തമിഴ് രാഷ്ട്രീയത്തിലുണ്ടാകും. കൂട്ടുകക്ഷിയായി ചേർന്ന് ഭരണം നേടാൻ വരെ സാധ്യതയുണ്ടെന്ന വാദവും നിലനിൽക്കുന്നു.
തമിഴ്നാട് അടുത്ത അഞ്ച് വർഷം വിജയ് ഭരിക്കുമോ എന്ന തോന്നൽ തമിഴ് രാഷ്ട്രീയത്തിലെ പ്രബലർക്ക് വരെ തോന്നിയിരിക്കുന്നു. വിജയ്ക്കുള്ള ജനപിന്തുണ അത്രത്തോളമാണ്. വിവാദങ്ങളൊന്നും ഇതിനെ ബാധിച്ചില്ലെന്നാണ് സൂചനകൾ. വോട്ടെടുപ്പ് ദിവസം എവിടെ നോക്കിയാലും വിജയ്നെക്കുറിച്ചായിരുന്നു ജനങ്ങളുടെ ചർച്ച.

വിജയ് തമിഴ്നാട് മുഖ്യമന്ത്രിയോ ഉപമുഖ്യമന്ത്രിയോ ആകുമെന്ന് ആരാധകർ വിശ്വസിക്കുന്നു. ഇതിനിടെ കൗതുകരമായ ചില കാര്യങ്ങളും നെറ്റിസൺസ് ചർച്ചയാക്കുന്നു. നാളെ തെരഞ്ഞെടുപ്പ് ഫലം വരുന്ന ദിവസം തന്നെയാണ് നടി തൃഷ കൃഷ്ണന്റെ പിറന്നാൾ. പല രസകരമായ വാദങ്ങളും ഇതേക്കുറിച്ച് വരുന്നുണ്ട്.
തൃഷയ്ക്ക് വിജയുടെ പിറന്നാൾ സമ്മാനമാണ് തമിഴ്നാട്, തൃഷയുടെ ഉള്ളം കെെയിലേക്ക് വിജയ് തമിഴ്നാട് വെച്ച് നൽകുമെന്ന് കമന്റുകൾ വരുന്നുണ്ട്. തൃഷയുമായി വിജയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്ന് ആരാധകർ ഉൾപ്പെടെ ഉറപ്പിച്ച് കഴിഞ്ഞു. ഇതിന്റെ സൂചനകൾ വിജയും തൃഷയും നൽകുകയും ചെയ്തു. എന്നാൽ ഗോസിപ്പുകളോട് തൃഷയോ വിജയോ പ്രതികരിച്ചിട്ടില്ല.
തൃഷ രാഷ്‌ട്രീയത്തിലിറങ്ങുമെന്നും വിജയ് മത്സരിക്കുന്ന രണ്ട് മണ്ഡലങ്ങളിലൊന്നിന്റെ അധികാരം തൃഷയെ വിജയ് ഏൽപ്പിക്കുമെന്നും കുറേ നാളായി വാദം വരുന്നുണ്ട്. എന്നാൽ രാഷ്ട്രീയത്തോട് താൽപര്യമില്ലെന്ന് തൃഷ നേരത്തെ വ്യക്തമാക്കിയതാണ്. വിജയും ഭാര്യ സംഗീതയും തമ്മിലുള്ള വിവാഹമോചന ഹർജി കോടതിയിലാണ്. ബന്ധം പിരിഞ്ഞ ശേഷം തൃഷയെ വിജയ് വിവാഹം ചെയ്യുമെന്നാണ് ആരാധകർ പറയുന്നത്.


Click it and Unblock the Notifications

