വിജയ്നെ തൃഷയുടെ അമ്മ ഭാവി മരുമകനായി കാണുന്നു? ബന്ധത്തെക്കുറിച്ച് പോസ്റ്റുകൾ; ലെെക്ക് ചെയ്ത് ഉമ കൃഷ്ണൻ
വിജയ്-തൃഷ ഗോസിപ്പുകൾ തമിഴകത്ത് വ്യാപകമായി പ്രചരിക്കുകയാണ്. വിജയുടെ ഭാര്യ സംഗീത ഭർത്താവിന് ഒരു നടിയുമായി ബന്ധമുണ്ടെന്നും തന്നെ ഇതിനാൽ വിവാഹമോചനം വേണം എന്നുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ നടി തൃഷയാണെന്നാണ് അഭ്യൂഹങ്ങൾ. പിന്നീടുണ്ടായ സംഭവ വികാസങ്ങൾ കാരണം തൃഷയാണെന്ന് മിക്കവരും ഉറപ്പിച്ച് കഴിഞ്ഞു. കുടുംബത്തെ ഉപേക്ഷിച്ചെന്ന് ആരോപിച്ച് വിജയ്ക്കും കുടുംബം തകർത്തെന്ന് ആരോപിച്ച് തൃഷയ്ക്കും വ്യാപക വിമർശനം നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാൽ താരങ്ങൾ ഇതൊന്നും കാര്യമാക്കുന്നില്ല.
അധിക്ഷേപങ്ങൾ ഭയന്ന് സോഷ്യൽ മീഡിയയിൽ നിന്നും മാറി നിൽക്കാൻ തൃഷ തയ്യാറല്ല. തനിക്കെതിരെ സംസാരിച്ച നടൻ പാർത്ഥിപന് തക്കതായ മറുപടി നൽകുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ വിജയ്-സംഗീത-തൃഷ വിഷയത്തെക്കുറിച്ച് നിരവധി റീലുകൾ പ്രചരിക്കുന്നുണ്ട്. ഇതിൽ ഒരു റീലിന് തൃഷയുടെ അമ്മ ഉമ കൃഷ്ണൻ ലെെക്ക് ചെയ്തിട്ടുണ്ട്. ഇതേക്കുറിച്ച് സോഷ്യൽ മീഡിയയിൽ നടക്കുന്ന ചർച്ചയാണിപ്പോൾ ശ്രദ്ധ നേടുന്നത്.

വിജയ് തൃഷയെ വെച്ച് കൊണ്ടിരിക്കുകയാണെന്ന് പറയുന്ന ഒരു കോമഡി റീൽ ആണിത്. ഇതിനാണ് ഉമ കൃഷ്ണൻ ലെെക്ക് ചെയ്തത്. ഈ കുടുംബത്തെ മനസിലാക്കാനേ പറ്റുന്നില്ല എന്നാണ് പലരും പറയുന്നത്. സോഷ്യൽ മീഡിയയിലെ ചർച്ചകളൊന്നും തൃഷയെയും അമ്മയെയും മകളെയും ബാധിക്കുന്നേയില്ലെന്നും ചിലർ അഭിപ്രായപ്പെട്ടു. അതേസമയം അബദ്ധത്തിൽ റീൽ ലെെക്ക് ചെയ്ത് പോയതായിരിക്കാം എന്നും അഭിപ്രായങ്ങളുണ്ട്.
തൃഷ-വിജയ് ബന്ധത്തിൽ അമ്മയ്ക്കും സമ്മതമാണെന്ന വാദം നേരത്തെയും വന്നിരുന്നു. വിജയുടെ ഇക്കഴിഞ്ഞ പിറന്നാളിന് തൃഷ നടനാെപ്പമുള്ള ഫോട്ടോ പങ്കുവെക്കുകയുണ്ടായി. ഈ ഫോട്ടോകൾ വാർത്തയായപ്പോൾ ഇത് ഉമ കൃഷ്ണൻ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവെച്ചിരുന്നു. തൃഷയുടെ ജീവിതത്തിൽ ഏറ്റവും കൂടുതൽ സ്വാധീനമുള്ള വ്യക്തിയാണ് അമ്മ. അമ്മയും മുത്തശ്ശിയും അടങ്ങുന്നതാണ് തൃഷയുടെ കുടുംബം. അച്ഛൻ കൃഷ്ണൻ മരിച്ചു.


Click it and Unblock the Notifications















