സെക്സ് അപ്പീൽ ഇല്ല, വിജയിയുടെ പേര് അന്ന് തൃഷ ഒഴിവാക്കി, ഒന്നും രണ്ടും സ്ഥാനങ്ങളിൽ വിശാലും ആ​ര്യയും!

കഴിഞ്ഞ കുറച്ച് മാസങ്ങളായി തമിഴ്നാട്ടിലേയും തെന്നിന്ത്യൻ സിനിമയിലേയും ഹോട്ട് ടോപ്പിക്കാണ് വിജയിയും തൃഷയും. നാല് വർഷത്തോളമായി ഇരുവരും തമ്മിലും അടുപ്പമുണ്ടെന്നും പ്രണയത്തിലാണെന്നുമാണ് റിപ്പോർട്ടുകൾ. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ വിവാഹ​മോചനം ആവശ്യപ്പെട്ട് നടന്റെ ഭാര്യ സം​ഗീത കുടുംബകോടതിയെ സമീപിക്കുന്നതിന് മുമ്പ് വരെ തൃഷ-വിജയ് ബന്ധം പതിവ് ‌പാപ്പരാസി ​ഗോസിപ്പ് മാത്രമാണെന്നാണ് ആരാധകർ കരുതിയിരുന്നത്.

രജനികാന്ത് ഭയന്ന് നിന്നിടം കമൽഹാസൻ പരാജയപ്പെട്ട സ്ഥലം, വിജയ് നടത്തിയത് ഒറ്റയാൾ പോരാട്ടം, ഒരു അവസരം നൽകണം!
രജനികാന്ത് ഭയന്ന് നിന്നിടം കമൽഹാസൻ പരാജയപ്പെട്ട സ്ഥലം, വിജയ് നടത്തിയത് ഒറ്റയാൾ പോരാട്ടം, ഒരു അവസരം നൽകണം!

ഭാര്യയേയും മക്കളേയും വേണ്ടെന്ന് വെച്ച് നടിക്കൊപ്പം ഒരു ജീവിതം വിജയ് തെരഞ്ഞെടുക്കുമെന്ന് ആരും കരുതിയിരുന്നില്ല. എന്നാൽ സം​ഗീത തന്നെ വിവാഹമോചന ഹർജിയിൽ വിജയിയുടെ വിവാഹേതര ബന്ധത്തെ കുറിച്ച് പരാമർശിച്ചിട്ടുണ്ട്. ഒരു പ്രമുഖ നടിയുമായി വിജയിക്ക് ബന്ധമുണ്ടെന്നും 2021ൽ താൻ അത് കണ്ടെത്തിയതാണെന്നും സം​ഗീത പറയുന്നു.

Trisha Krishnan Vijay

അന്ന് ഭാര്യ ബന്ധം കണ്ടുപിടിച്ചപ്പോൾ എല്ലാം അവസാനിപ്പിക്കുകയാണെന്ന് നടൻ സം​ഗീതയ്ക്ക് വാക്ക് നൽകിയിരുന്നു. പക്ഷെ വാക്ക് തെറ്റിച്ച് വീണ്ടും വിജയ് ബന്ധം തുടർന്നതോടെയാണ് സം​ഗീത വിജയിയെ വിട്ട് പോയത്. മക്കളായ സഞ്ജയിയും ദിവ്യ സാഷയും അമ്മ സം​ഗീതയുടെ പക്ഷത്താണ്. വിജയ് തമിഴ്നാട് തെരഞ്ഞെടുപ്പിൽ വിജയിച്ചപ്പോൾ ടിവികെ പാർട്ടിക്കൊപ്പം തന്നെ ആഘോഷിക്കപ്പെട്ടൊരാൾ തൃഷയാണ്.

പിറന്നാൾ ദിന‌ത്തിൽ പ്രിയപ്പെട്ടവൾക്കായി വിജയ് ഒരു സംസ്ഥാനം തന്നെ സ്വന്തമാക്കി എന്ന തരത്തിലായിരുന്നു സോഷ്യൽമീഡിയയിൽ പ്രചരിച്ചിരുന്നത്. ഇപ്പോഴിതാ വിജയ്-ത‍ൃഷ ബന്ധം ഹോട്ട് ടോപ്പിക്കായി സോഷ്യൽമീഡിയയിൽ നിറയുമ്പോൾ തൃഷ വർഷങ്ങൾക്ക് മുമ്പ് നൽകിയ അഭിമുഖമാണ് ചർച്ചയാകുന്നത്. സെക്സ് അപ്പീൽ ഉള്ള താരങ്ങളെ കുറിച്ച് തൃഷ പറഞ്ഞ മറുപടിയാണ് ചർച്ചയാകുന്നത്.

സ്റ്റാര്‍ വാല്യു ഇല്ല! ടിനി ടോമിന്റെ നായികയാവില്ല! കാരണം ചോദിച്ചപ്പോള്‍ പൊട്ടിത്തെറിച്ച പ്രിയാമണി
സ്റ്റാര്‍ വാല്യു ഇല്ല! ടിനി ടോമിന്റെ നായികയാവില്ല! കാരണം ചോദിച്ചപ്പോള്‍ പൊട്ടിത്തെറിച്ച പ്രിയാമണി

ഇപ്പോൾ വീണ്ടും വൈറലാകുന്ന അഭിമുഖത്തിൽ പ്രമുഖ തമിഴ് താരങ്ങളായ അജിത്, വിജയ്, സൂര്യ, ആര്യ, സിമ്പു, വിശാൽ എന്നിവരെ സെക്സ് അപ്പീൽ ക്രമത്തിൽ പറയാൻ അവതാരകൻ തൃഷയോട് ആവശ്യപ്പെടുകയാണ്. അതിന് തൃഷ ഉടൻ മറുപടി പറഞ്ഞത് വിശാൽ, ആര്യ, സിമ്പു എന്ന ക്രമത്തിലായിരുന്നു. വിജയിയുടെ പേര് പരാമർശിക്കാതിരുന്നതാണ് ഇപ്പോൾ ആരാധകരിൽ പുതിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്.

വിജയിയുടെ പേര് ലിസ്റ്റിൽ നിന്നും നടി ഒഴിവാക്കി. ഉച്ചരിച്ചത് പോലുമില്ല. തൃഷയുടെ കരിയറിൽ ഏറ്റവും കൂടുതൽ ഹിറ്റുകൾ പിറന്നിട്ടുള്ളത് വിജയിക്കൊപ്പമാണ്. സിനിമ പ്രേമികൾക്ക് ഏറ്റവും പ്രിയപ്പെട്ട ഓൺസ്ക്രീൻ ജോഡി കൂടിയായിരുന്നു ഇരുവരും. ലിയോയിൽ നായകനും നായികയുമായി അഭിനയിച്ചശേഷമാണ് വിജയ്-തൃഷ ബന്ധം ശക്തമായത് എന്നാണ് റിപ്പോർട്ടുകൾ.

Trisha Krishnan Vijay

അതേസമയം വിജയിയുടേയും ഭാര്യ സംഗീതയുടെയും വിവാഹമോചന വാർത്തകൾ പുറത്ത് വന്നതോടെയാണ് വിജയ്-തൃഷ ബന്ധത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ശക്തമായത്. മാനസിക പീഡനം, അവഗണന, വിവാഹേതര ബന്ധം തുടങ്ങിയ ആരോപണങ്ങൾ ചൂണ്ടിക്കാട്ടിയാണ് സംഗീത വിവാഹമോചന ഹർജി നൽകിയതെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു.

ഇതിന് പിന്നാലെ ഒരു റിസപ്ഷനിൽ വിജയിക്കൊപ്പം തൃഷ എത്തിയതിന്റെ ചിത്രങ്ങളും വീഡിയോകളും വൈറലായി. ഇപ്പോഴും ഇരുവരും തങ്ങളുടെ ബന്ധമെന്താണെന്നത് പരസ്യമായി പ്രഖ്യാപിച്ചിട്ടില്ല. പക്ഷെ തൃഷയുടെ പ്രവൃത്തികൾ ​ഗോസിപ്പിന് ആക്കം കൂട്ടുന്നുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ദിവസം വിജയിയുടെ വീട്ടിൽ തൃഷ എത്തിയതും ചർച്ചയായിരുന്നു. നാൽപ്പത്തിമൂന്നുകാരിയായ തൃഷ അവിവാഹിതയാണ്.

ന​ഗ്നത കാണിക്കുന്നില്ലല്ലോ, മാതാപിതാക്കൾ കാലത്തിന് അനുസരിച്ച് വളർത്തി, രാജസദസുകളിൽ വേശ്യവൃത്തിയുണ്ടായിരുന്നു!
ന​ഗ്നത കാണിക്കുന്നില്ലല്ലോ, മാതാപിതാക്കൾ കാലത്തിന് അനുസരിച്ച് വളർത്തി, രാജസദസുകളിൽ വേശ്യവൃത്തിയുണ്ടായിരുന്നു!

വർഷങ്ങൾക്ക് മുമ്പ് ഒരു വ്യവസായിയുമായി തൃഷയുടെ വിവാഹനിശ്ചയം നടന്നിരുന്നു. പക്ഷെ പിന്നീട് അത് വേണ്ടെന്ന് വെച്ചു. നടൻ റാണാ ദ​ഗുബാട്ടിയുമായി നടി ഒരു സമയത്ത് പ്രണയത്തിലായിരുന്നു. ഇപ്പോൾ ഇരുവരും നല്ല സുഹൃത്തുക്കൾ മാത്രമാണ്. വിജയി-തൃഷ ബന്ധത്തെ എംജിആർ-ജയലളിത ബന്ധവുമായാണ് പ്രേക്ഷകരിൽ പലരും താരതമ്യപ്പെടുത്തുന്നത്.

Read more about: trisha trisha krishnan vijay
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X