ഡിവോഴ്സ് സംഭവിക്കരുത്, വിവാഹത്തിന് മുമ്പ് 100 പ്രാവശ്യം ചിന്തിക്കും, വേദനിപ്പിക്കാൻ ആഗ്രഹിക്കുന്നില്ല; തൃഷ

നടനും രാഷ്ട്രീയപ്രവർത്തകനുമായ വിജയിയുടെ പേരുമായി ചേർത്ത് നടി തൃഷ കൃഷ്ണന്റെ പേര് മാധ്യമങ്ങളിൽ വലിയ രീതിയിൽ ചർച്ച വിഷയമാകുന്നുണ്ട്. അടുത്തിടെ ചെന്നൈയിൽ നടന്ന ഒരു വിവാഹ ചടങ്ങിൽ ഇരുവരും ഒരുമിച്ച് എത്തിയതോടെ റൂമറുകൾ പലതും സത്യമാണെന്ന രീതിയിലേക്ക് കാര്യങ്ങൾ എത്തി. നടന് ഒരു പ്രമുഖ നടിയുമായി വഴിവിട്ട ബന്ധമുണ്ടെന്ന് ഭാര്യ സം​ഗീത തന്നെയാണ് ആദ്യം വെളിപ്പെടുത്തിയത്. ഇതോടെയാണ് തൃഷയുടെ പേര് വലിയ രീതിയിൽ ചർച്ച വിഷയമായി മാറിയത്.

25 വയസിൽ വിവാഹം, മുപ്പതിനുള്ളിൽ കുഞ്ഞുങ്ങളെന്ന് പ്ലാനിട്ടു, എഫ്ഡി വരെ തുടങ്ങി, അവരെല്ലാം എന്നെ തേച്ചു; ശിവാംഗി
25 വയസിൽ വിവാഹം, മുപ്പതിനുള്ളിൽ കുഞ്ഞുങ്ങളെന്ന് പ്ലാനിട്ടു, എഫ്ഡി വരെ തുടങ്ങി, അവരെല്ലാം എന്നെ തേച്ചു; ശിവാംഗി

തൃഷ-വിജയ് ബന്ധം ചർച്ചയാകുന്ന സാഹചര്യത്തിൽ വിവാഹ ജീവിതത്തെ കുറിച്ച് വർഷങ്ങൾക്ക് മുമ്പ് ഒരു അഭിമുഖത്തിൽ തൃഷ പറഞ്ഞ വാക്കുകളാണ് വീണ്ടും ശ്രദ്ധ നേടുന്നത്. ഒരു വിവാഹത്തിലേക്ക് താൻ കടക്കുകയാണെങ്കിൽ നൂറ് വട്ടം ചിന്തിക്കുമെന്നാണ് തൃഷ പറഞ്ഞത്. ജീവിത കാലം മുഴുവൻ ഒരുമിച്ച് ജീവിക്കാൻ കഴിയുന്ന വ്യക്തിയാണോ എന്ന് ഞാൻ ആദ്യം മനസിലാക്കണം.

Trisha vijay

കാരണം ഞാൻ ഡിവോഴ്സിൽ വിശ്വസിക്കുന്നില്ല. വിവാഹം കഴിച്ച ശേഷം വേർപിരിയേണ്ട സാഹചര്യം വരാൻ ഞാൻ ആഗ്രഹിക്കുന്നില്ല. വിവാഹ തീരുമാനമെടുക്കുമ്പോൾ വളരെ ആലോചിച്ചായിരിക്കും തീരുമാനമെടുക്കുക എന്നാണ് തൃഷ പറഞ്ഞത്. ഡിവോഴ്സിൽ ഞാൻ വിശ്വസിക്കുന്നില്ല. അതിനാൽ വിവാഹത്തിന് മുമ്പ് ഞാൻ 100 പ്രാവശ്യം ചിന്തിക്കും.

മറ്റൊരാളെ വേദനിപ്പിക്കാനോ സന്തോഷമില്ലാത്ത ജീവിതം നയിക്കാനോ ഞാൻ ആഗ്രഹിക്കുന്നില്ല എന്നും നടി കൂട്ടിച്ചേർത്തു. തന്റെ ചുറ്റുപാടുകളിലുമുള്ള പല ദാമ്പത്യ ജീവിതങ്ങളും സന്തോഷകരമല്ലെന്ന അനുഭവം തന്നെയാണ് ഇത്തരമൊരു നിലപാട് താൻ സ്വീകരിക്കാൻ കാരണമായതെന്നും തൃഷ അന്ന് പറഞ്ഞു. എന്റെ ചുറ്റും വിവാഹിതരായ നിരവധി ദമ്പതികൾ ഉണ്ടെങ്കിലും അവരിൽ പലരും ഇഷ്ടമില്ലാതെയാണ് ഒരുമിച്ച് ജീവിക്കുന്നത്.

വീടിന്റെ ​ഗേറ്റിന് മുന്നിൽ അച്ഛനും അമ്മയും; അമ്മയെ മാത്രം കയറ്റി വിടെന്ന് വിജയ്! അന്നുണ്ടായത്?
വീടിന്റെ ​ഗേറ്റിന് മുന്നിൽ അച്ഛനും അമ്മയും; അമ്മയെ മാത്രം കയറ്റി വിടെന്ന് വിജയ്! അന്നുണ്ടായത്?

അവർ അസന്തുഷ്ടരാണ്. അത്തരമൊരു വിവാഹ ജീവിതം എനിക്ക് ഉണ്ടാകാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ആദ്യം പ്രണയം ഉണ്ടായിരിക്കണം. വിവാഹം അതിനുശേഷമുള്ള കാര്യമാണ്. എങ്കിലും എന്റെ ജീവിത പങ്കാളിയെ കണ്ടെത്തണം എന്ന കാര്യത്തിൽ ഞാൻ വളരെ ഉറച്ച നിലപാടിലാണെന്നുമായിരുന്നു തൃഷയുടെ വാക്കുകൾ. 2015ൽ ചെന്നൈ സ്വദേശിയായ വ്യവസായിയായ വരുണുമായി തൃഷയുടെ വിവാഹനിശ്ചയം നടന്നിരുന്നു. എന്നാൽ അഞ്ച് മാസത്തിനകം ഇരുവരും വേർപിരിഞ്ഞു.

പിന്നീട് നൽകിയ അഭിമുഖത്തിൽ അതിന്റെ കാരണം നടി വ്യക്തമാക്കിയിരുന്നു. ഞാൻ വിവാഹം കഴിക്കാനിരുന്ന ആൾ എന്നോട് സിനിമയിൽ അഭിനയിക്കുന്നത് നിർത്തണമെന്ന് ആവശ്യപ്പെട്ടു. അതോടെ അതിൽ നിന്നും പിന്മാറി കരിയറിനെ ഞാൻ കൂട്ടുപിടിച്ചു. അതിനാലാണ് എന്റെ വിവാഹം മുടങ്ങിയത്. ഗർഭിണിയായാൽ മാത്രമെ ഒരു ഇടവേള ഞാൻ സിനിമയിൽ നിന്നും എടുക്കൂ.

Trisha vijay

നായിക വേഷങ്ങൾ കിട്ടിയില്ലെങ്കിൽ എന്റെ ഇമേജിന് അനുയോജ്യമായ കഥാപാത്രങ്ങൾ ചെയ്യും. പക്ഷെ സിനിമാലോകം വിട്ടുപോകില്ല. എന്റെ അവസാനശ്വാസം വരെ അഭിനയിക്കണമെന്നതാണ് ആഗ്രഹം എന്നും തൃഷ പറഞ്ഞിരുന്നു. ഇതിനിടെ നടൻ പാർത്ഥിപൻ വിജയ് വിഷയത്തിൽ നടിയെ വിമർശിക്കുകയും പരിഹ​സിക്കുകയും ചെയ്തത് ചർച്ച വിഷയമായിരുന്നു. ഒരു ഫങ്ഷനിടെ തൃഷയുടെ ഫോട്ടോ സ്ക്രീനിൽ തെളിഞ്ഞപ്പോൾ തൃഷയുടെ പേര് പരാമർശിക്കാതെ ഈ കുന്ദവൈയെ കുറച്ച് ദിവസങ്ങൾ വീട്ടിൽ തന്നെ ഇരുന്നാൽ നന്നാകും.

പുറത്തേക്ക് വിടേണ്ട എന്നാണ് പാർത്ഥിപൻ പരി​ഹസിച്ച് പറഞ്ഞത്. സംഭവത്തെ തുടർന്ന് സോഷ്യൽ മീഡിയയിൽ വിമർശനം ഉയർന്നതോടെ പാർത്ഥിപൻ പിന്നീട് മാപ്പ് പറഞ്ഞു. റാപിഡ് ഫയർ സെഗ്മെന്റിൽ ഏകദേശം 20 ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിനിടെയാണ് ആ പരാമർശം വന്നതെന്നും അത് ഒഴിവാക്കേണ്ടതായിരുന്നു എന്ന് പിന്നീട് മനസിലായെന്നും അദ്ദേഹം പറഞ്ഞു.

ആ നഷ്ടം ഓർത്ത് ഞാൻ വേദനിക്കുന്നു, അരികിൽ ഉണ്ടായിട്ടും ലഭിച്ചില്ല, മരണം വരെ കാത്തിരിക്കും; ലക്ഷ്മിപ്രിയ
ആ നഷ്ടം ഓർത്ത് ഞാൻ വേദനിക്കുന്നു, അരികിൽ ഉണ്ടായിട്ടും ലഭിച്ചില്ല, മരണം വരെ കാത്തിരിക്കും; ലക്ഷ്മിപ്രിയ

സ്റ്റേജിൽ നിന്ന് ഇറങ്ങിയതിന് ശേഷം തന്റെ സുഹൃത്ത് ആ പരാമർശം വേണ്ടിയിരുന്നില്ലെന്ന് പറഞ്ഞതായും പാർത്ഥിപൻ പറഞ്ഞു. തുടർന്ന് പരിപാടിയുടെ ആ ഭാഗം പ്രസിദ്ധീകരിക്കരുതെന്ന് സംഘാടകരോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ഇതിനോടകം തന്നെ ചിലർ ആ വീഡിയോ റെക്കോർഡ് ചെയ്ത് ഓൺലൈനിൽ പങ്കുവെക്കുകയായിരുന്നു എന്നുമായിരുന്നു പാർത്ഥിപന്റെ വിശദീകരണം.

More from Filmibeat

Read more about: trisha vijay
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X