തൃഷയുടെ മനസില്‍ അന്നേ പ്രണയം! വിജയ് ഒപ്പമുള്ള ചിത്രങ്ങളിലെല്ലാം അതുണ്ട്! തെളിവുമായി സോഷ്യല്‍മീഡിയ
വര്‍ഷങ്ങള്‍ നീണ്ട വിവാഹ ജീവിതം അവസാനിപ്പിക്കാനുള്ള തീരുമാനത്തിലാണ് വിജയും സംഗീതയും. വിവാഹമോചനം ആവശ്യപ്പെട്ട് ഹര്‍ജി ഫയല്‍ ചെയ്തത് സംഗീതയാണ്. മൂച്വല്‍ ഡിവോഴ്‌സിനെക്കുറിച്ച് പറഞ്ഞിരുന്നുവെങ്കിലും, അദ്ദേഹം അതിന് തയ്യാറായിരുന്നില്ല. അതാണ് ഇങ്ങനെയൊരു തീരുമാനം എന്നും അവര്‍ വ്യക്തമാക്കിയിരുന്നു. വിവാഹം മുതല്‍ ഇതുവരെയുള്ള ജീവിതത്തില്‍ താന്‍ അനുഭവിച്ച കാര്യങ്ങളെക്കുറിച്ച് അവര്‍ ഹര്‍ജിയില്‍ വിവരിച്ചിരുന്നു.
വിജയില്‍ നിന്നും ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ്. അദ്ദേഹം നല്ലൊരു പിതാവും, ഭര്‍ത്താവും, കുടുംബനാഥനുമാണെന്നായിരുന്നു കരുതിയത്. തികച്ചും ഞെട്ടലുണ്ടാക്കുന്ന കാര്യമാണിതെന്നായിരുന്നു ആരാധകരുടെ പ്രതികരണം. മറ്റൊരു നടിയുമായി പ്രണയത്തിലാണ് അദ്ദേഹം എന്നും, വര്‍ഷങ്ങളായി ഇവരുടെ ബന്ധം തുടങ്ങിയിട്ട് എന്നും സംഗീതയുടെ പരാതിയില്‍ വ്യക്തമാക്കിയിരുന്നു. ആ നടി തൃഷയാണോയെന്നായിരുന്നു ചോദ്യങ്ങള്‍. സ്‌ക്രീനില്‍ ഇരുവരും ഒന്നിച്ചപ്പോഴെല്ലാം ഗംഭീര വിജയമായിരുന്നു. ആ കെമിസ്ട്രി ജീവിതത്തിലും ഇവര്‍ നിലനിര്‍ത്തിയിരുന്നോ എന്നതിലാണ് സംശയം.

ഓഡിയോ ലോഞ്ചിലും താരവിവാഹങ്ങളിലുമെല്ലാം ഇരുവരും ഒന്നിച്ചെത്തിയത് വീണ്ടും ചര്‍ച്ചയായിരുന്നു. വിജയിനെക്കുറിച്ച് വാതോരാതെ സംസാരിക്കുന്ന തൃഷയുടെ വീഡിയോകള്‍ വീണ്ടും ചര്‍ച്ചയായി മാറിയിരിക്കുകയാണ് ഇപ്പോള്‍. വര്‍ഷങ്ങളായുള്ള ബന്ധമാണ് ഞങ്ങളുടേത്. ആദ്യം പരിചയപ്പെടുമ്പോള്‍ എങ്ങനെയാണോ, അതുപോലെ തന്നെയാണ് അദ്ദേഹം ഇപ്പോഴും. നല്ലൊരു വെക്കേഷന് പോയി വന്നത് പോലെയാണ് അദ്ദേഹത്തിനൊപ്പം അഭിനയിക്കുമ്പോള്‍ തോന്നുന്നതെന്നുമായിരുന്നു തൃഷ ഇടയ്ക്ക് പറഞ്ഞത്. സഹപ്രവര്‍ത്തകര്‍ എന്നതിലുപരി അടുപ്പമുള്ളവരാണ് ഇരുവരും എന്നാണ് ആരാധകര്‍ പറയുന്നത്.


Click it and Unblock the Notifications











