മുഖത്തെ ഭാവം പോലും മാറാതെ തൃഷ! വിജയുമായുള്ള ബന്ധത്തെക്കുറിച്ച് ചോദിച്ചപ്പോള്‍? വൈറലായി വീഡിയോ
തെന്നിന്ത്യന്‍ സിനിമാലോകത്തിന്റെ പ്രിയ താരങ്ങളാണ് വിജയും തൃഷയും. ഇവരുടെ ബന്ധത്തെക്കുറിച്ചുള്ള ചര്‍ച്ചകളിലാണ് സോഷ്യല്‍മീഡിയ. സംഗീത വിവാഹമോചനം ആവശ്യപ്പെട്ടത് മുതല്‍ വിജയുടെ സ്വകാര്യ ജീവിതം ചര്‍ച്ചയായി മാറുകയായിരുന്നു. മറ്റൊരു നടിയുമായുള്ള ബന്ധവും കുടുംബത്തെ പരിഗണിക്കാത്തതുമൊക്കെയായിരുന്നു വിവാഹമോചന ഹര്‍ജിയിലെ പ്രധാന കാരണങ്ങള്‍. ചെന്നൈയിലെ വീട്ടിലേക്ക് പ്രവേശിക്കാനുള്ള അനുമതി നിഷേധിച്ചതിനെക്കുറിച്ചും സംഗീത പറഞ്ഞിരുന്നു. പൊതുവെ മാതൃക ദമ്പതികളായി വിശേഷിപ്പിച്ചിരുന്ന ഇവര്‍ക്കിടയില്‍ ഇതെന്താണ് സംഭവിച്ചതെന്നായിരുന്നു ചോദ്യങ്ങളെല്ലാം. അഭിമുഖങ്ങളിലും, പരിപാടികളിലുമെല്ലാം അപൂര്‍വ്വമായി മാത്രമേ സംഗീതയെ കാണാറുള്ളൂ. ആരാധനയായി തുടങ്ങിയ ബന്ധമായിരുന്നു പിന്നീട് വിവാഹത്തിലേക്ക് എത്തിയത്.
സംഗീത ആരോപിച്ച നടി തൃഷയാണോ എന്നായിരുന്നു തുടക്കത്തിലെ ഉയര്‍ന്ന സംശയങ്ങള്‍. ഇവരുടെ സ്‌ക്രീന്‍ കെമിസ്ട്രിക്ക് ഗംഭീര സ്വീകാര്യതയായിരുന്നു ലഭിച്ചത്. ഇവരൊന്നിച്ച ചിത്രങ്ങളെല്ലാം ഗംഭീര വിജയമായിരുന്നു. ആരാധകരുടെ പ്രിയ ജോഡികളായി മറുകയായിരുന്നു ഇവര്‍. തന്നെ സംബന്ധിച്ച് ഹോം ആണ് വിജയ് എന്നായിരുന്നു തൃഷ പറഞ്ഞത്. വെക്കേഷന്‍ ആഘോഷത്തിന് പോവുന്നത് പോലെയാണ് അദ്ദേഹത്തിനൊപ്പം അഭിനയിക്കുമ്പോള്‍ അനുഭവപ്പെടാറുള്ളത്്. ഇടവേളയ്ക്ക് ശേഷമായിരുന്നു ലിയോയിലൂടെ തൃഷയും വിജയും ഒന്നിച്ചത്. ആദ്യം കാണുമ്പോള്‍ എങ്ങനെയാണോ, അതേപോലെ തന്നെയാണ് അദ്ദേഹം ഇപ്പോഴും പെരുമാറുന്നത്. പ്രത്യേകിച്ച് മാറ്റമുള്ളതായി തോന്നിയില്ലെന്നും തൃഷ പറഞ്ഞിരുന്നു.

പൊതുവേദികളില്‍ ഒന്നിച്ചെത്തിയതും, ഇരുവരും നടത്തിയ യാത്രകളും വിശേഷങ്ങളുമെല്ലാം വീണ്ടും ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ എയര്‍പോര്‍ട്ടില്‍ നിന്നുള്ള തൃഷയുടെ വീഡിയോയാണ് വൈറലായിക്കൊണ്ടിരിക്കുന്നത്.അടുത്തിടെ വിജയിനൊപ്പം വിവാഹ വേദിയിലേക്ക് ഒന്നിച്ചെത്തിയത് വന്‍വിവാദമായിരുന്നു. നവദമ്പതികളെപ്പോലെ മാച്ചിംഗ് ഡ്രസില്‍, കൈകോര്‍ത്തായിരുന്നു ഇരുവരും എത്തിയത്്. ഒന്നിച്ച് ചിത്രങ്ങള്‍ക്കും പോസ് ചെയ്തിരുന്നു. ഇവരുടെ ബന്ധത്തെ ഊട്ടിയുറപ്പിക്കുന്ന തരത്തിലുള്ള ചിത്രങ്ങളാണല്ലോ, ഈ സമയത്ത് ഇതൊഴിവാക്കേണ്ടതായിരുന്നു. സംഗീതയെ ഓര്‍ക്കുമ്പോള്‍ സങ്കടം തോന്നുന്നു, തുടങ്ങിയ പ്രതികരണങ്ങളായിരുന്നു അന്ന് വന്നത്.
എയര്‍പോര്‍ട്ടിലെത്തിയപ്പോഴും ഇതേക്കുറിച്ചായിരുന്നു ചോദ്യങ്ങള്‍. വിജയ് സാറിനൊപ്പം ഫംഗ്ക്ഷനില്‍ പങ്കെടുത്തിരുന്നില്ലേ, അത് വന്‍വിവാദമായിരുന്നല്ലോ, അതേക്കുറിച്ച് എന്താണ് പറയാനുള്ളതെന്നായിരുന്നു ചോദ്യങ്ങള്‍. ഇത് കേട്ട ഭാവം നടിക്കാതെ നടന്ന് പോവുകയായിരുന്നു തൃഷ. പതിവില്‍ നിന്നും വ്യത്യസ്തമായി അത്ര പ്രസന്നമായിരുന്നില്ല മുഖഭാവം. നിമിഷനേരം കൊണ്ടായിരുന്നു വീഡിയോ വൈറലായത്. തന്റെ ഭാഗംയ ക്ലിയറാക്കാനുള്ള അവസരമായിരുന്നു. അപ്പോഴും മൗനം പാലിക്കുകയാണ്. തുടക്കം മുതല്‍ തന്നെ തൃഷയുടെ പേര് ഉയര്‍ന്ന് വന്നതാണ്. വിവാദങ്ങളെല്ലാം സജീവമായപ്പോഴും താരം മൗനം പാലിക്കുകയായിരുന്നു.


Click it and Unblock the Notifications











