എല്ലാം ദൈവഹിതം! മേയ് സമ്മാനിച്ച ഭാഗ്യങ്ങളില്‍ ഇതും! തൃഷ ഉദ്ദേശിച്ചത് വിജയ്‌യെ തന്നെ! പോസ്റ്റ് വൈറല്‍
തെന്നിന്ത്യന്‍ താരറാണി തൃഷയുടെ വിശേഷങ്ങള്‍ സോഷ്യല്‍മീഡിയയിലും ചര്‍ച്ചയാവാറുണ്ട്. അഭിനയത്തിലെ മാത്രമല്ല ജീവിതത്തിലെ വിശേഷങ്ങളും വൈറലാവാറുണ്ട്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയതാണ് തൃഷ. മുന്‍നിര സംവിധായകരുടേതടക്കം നിരവധി അവസരങ്ങളാണ് ലഭിച്ചത്. സൂര്യയ്‌ക്കൊപ്പമായി അഭിനയിച്ച കറുപ്പ് വിജയകരമായി മുന്നേറുകയാണ്. പ്രഖ്യാപനം മുതലേ തന്നെ വാര്‍ത്തകളില്‍ ഇടം നേടിയ ചിത്രമായിരുന്നു കറുപ്പ്. ആര്‍ജെ ബാലാജി സംവിധാനം ചെയ്ത കറുപ്പ് റിലീസ് ചെയ്യാന്‍ വൈകിയപ്പോള്‍ നിരാശപ്പെട്ട് ആരാധകരെത്തിയിരുന്നു.
അനിശ്ചിതത്വങ്ങള്‍ക്കൊടുവിലായി ചിത്രം എത്തിയപ്പോള്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു ആരാധകര്‍. ഇപ്പോഴിതാ കറുപ്പ് വിജയകരമായി മുന്നേറുന്നതില്‍ സന്തോഷം പങ്കുവെച്ചെത്തിയിരിക്കുകയാണ് തൃഷ. മേയിലെ മാജിക്കില്‍ ഒരു വിജയം കൂടി. എല്ലാം ദൈവഹിതം എന്ന ക്യാപ്ഷനോടെയായിരുന്നു തൃഷ ചിത്രങ്ങള്‍ പങ്കുവെച്ചത്. കറുപ്പ്, ആര്‍ജെ ബാലാജി, ആക്ടര്‍ സൂര്യ, ഡിഒപി ജികെ വിഷ്ണു ഇവരെ മെന്‍ഷന്‍ ചെയ്തായിരുന്നു പോസ്റ്റ്. ടീം കറുപ്പ് എന്ന ഹാഷ് ടാഗും ഉപയോഗിച്ചിരുന്നു.

നിങ്ങളെക്കുറിച്ച് പ്രപഞ്ചത്തിന് തന്നെ പ്രത്യേകമായൊരു പ്ലാനുണ്ട്. നിങ്ങള്‍ ജനിച്ചത് തന്നെ ജയിക്കാന്‍ വേണ്ടിയാണ്. നിങ്ങളൊരു നല്ല ഹൃദയത്തിനുടമയാണ്. പ്രത്യേകിച്ച് രഹസ്യങ്ങളൊന്നുമില്ല. എന്നും ഇതുപോലെ സന്തോഷത്തോടെ കഴിയുക. ആറര ലക്ഷത്തിലധികം പേരാണ് പോസ്റ്റ് ലൈക്ക് ചെയ്തിട്ടുള്ളത്. സിനിമയുടെ ലൊക്കേഷനിലെ ചിത്രങ്ങളും പോസ്റ്റിനൊപ്പം ചേര്‍ത്തിരുന്നു. വിജയ് യുടെ വിവാഹമോചന വാര്‍ത്ത പുറത്തുവന്നത് മുതല്‍ തൃഷയ്‌ക്കെതിരെയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. പ്രമുഖ സിനിമ നടിയുമായുള്ള ബന്ധത്തെ തുടര്‍ന്നാണ് താന്‍ ഇങ്ങനെയൊരു തീരുമാനം എടുത്തതെന്നായിരുന്നു സംഗീത പറഞ്ഞത്.
ഈ നടി തൃഷയാണോ എന്നായിരുന്നു ചോദ്യങ്ങളെല്ലാം. പൊതുവേദികളിലടക്കം ഇരുവരും ഒന്നിച്ച് വരാന്‍ തുടങ്ങിയതും ചര്‍ച്ചയായിരുന്നു. ഇപ്പോഴും അവിവാഹിതയായി തുടരുന്നതിന് കാരണം ഈ ബന്ധമാണോയെന്നായിരുന്നു ആരാധകരുടെ ചോദ്യം. വിജയ് യുടെ തിരഞ്ഞെടുപ്പിലും, റിസല്‍ട്ട് അറിഞ്ഞപ്പോഴെല്ലാം സന്തോഷം പങ്കുവെക്കാനായി തൃഷ എത്തിയിരുന്നു. തമിഴ്‌നാട് മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്യുന്നത് കാണാന്‍ അമ്മയോടൊപ്പമായാണ് തൃഷ എത്തിയത്. അന്നത്തെ ചിത്രങ്ങളും വീഡിയോയും വൈറലായിരുന്നു. ഇനി തൃഷയും രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമോ എന്ന് ചോദിച്ചവരുമുണ്ടായിരുന്നു.
വിവാഹമോചന ഹര്‍ജിയില്‍ തീര്‍പ്പായാല്‍ വിജയുമായി ഒന്നിച്ചേക്കുമെന്ന അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു. ഇത്രയും വിവാദങ്ങളും, വിമര്‍ശനങ്ങളുമൊക്കെ അരങ്ങ് തകര്‍ക്കുമ്പോഴും ഇവരെങ്ങനെയാണ് ഒന്നിച്ച് പൊതുവേദികളിലേക്ക് വരുന്നതെന്നായിരുന്നു ആളുകളുടെ ചോദ്യങ്ങള്‍.


Click it and Unblock the Notifications