തൊടുന്നതെല്ലാം പൊന്നാക്കുന്ന തൃഷ; ഒപ്പം നിർത്തിയാൽ ഗുണമേയുണ്ടാകൂ, വിജയിയുടെ ജീവിതം തന്നെ തെളിവ്; ചർച്ച!
തെന്നിന്ത്യയിൽ എവിടെ തിരിഞ്ഞാലും തൃഷ മയമാണ്. ലേഡി സൂപ്പർസ്റ്റാറും പുതുമുഖ നായികമാരും വരെ സൈഡായി. ഒരു ഇടവേളയ്ക്കുശേഷം തമിഴ് സിനിമയിലേക്ക് പൂർവാധികം ശക്തിയോടെ മടങ്ങിയെത്തിയ നായികയാണ് തൃഷ കൃഷ്ണൻ. 96ന്റെ റിലീസിനുശേഷം കാര്യമായ വിജയമോ നല്ല സിനിമകളുടെ ഭാഗമാകാനോ താരത്തിന് കഴിഞ്ഞിരുന്നില്ല. എന്നാൽ ഇന്ന് തമിഴിൽ ഏറ്റവും തിരക്കുള്ള നായിക നടിയാണ് താരം. തൃഷയുടെ ഏറ്റവും പുതിയ റിലീസ് സൂര്യ നായകനായ കറുപ്പാണ്.
കേരളത്തിൽ അത്ര ശ്രദ്ധിക്കപ്പെട്ടില്ലെങ്കിൽ തെന്നിന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ കറുപ്പ് ഹിറ്റാണ്. സിനിമ സൂപ്പർഹിറ്റായി മുന്നേറുകയാണ്. ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ചിത്രം വലിയ പ്രശംസയും സ്വന്തമാക്കുന്നുണ്ട്. സിനിമയ്ക്ക് എല്ലായിടത്ത് നിന്നും മികച്ച പ്രതികരണം ലഭിക്കുന്നതിനിടെ തൃഷ ഒരു ഇൻസ്റ്റഗ്രാം സ്റ്റോറി പങ്കുവെച്ചു.

ആ പോസ്റ്റാണ് ഇപ്പോൾ പുതിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്. ഇരുപത് വർഷത്തിലേറെയായി സിനിമാരംഗത്ത് നായികയായി തുടരുന്ന അപൂർവ താരങ്ങളിൽ ഒരാളാണ് തൃഷ. ഇന്നും സഹനായികാ വേഷങ്ങളിലേക്ക് മാറാതെ നായികയായുള്ള തന്റെ സ്ഥാനം ശക്തമായി നിലനിർത്തുന്ന താരം വലിയ ആരാധക പിന്തുണയും സ്വന്തമാക്കിയിട്ടുണ്ട്.
കറുപ്പ് വിജയിച്ചതോടെ ഏറെ നാളായി ഒരു വലിയ ഹിറ്റ് തേടിക്കൊണ്ടിരുന്ന തൃഷയ്ക്ക് തൃഷ ലക്കി ചാമാണെന്ന ചർച്ചകളും സോഷ്യൽ മീഡിയയിൽ ശക്തമായി. സൂര്യയ്ക്ക് മാത്രമല്ല തമിഴിലെ സൂപ്പർ താരങ്ങളായ വിജയി, അജിത്ത്, കാർത്തി തുടങ്ങിയവരുടെ കരിയറിൽ തൃഷ മൂലമുണ്ടായ മാറ്റങ്ങളും ചർച്ചയായി. ഹിറ്റ് ഉറപ്പിക്കുന്ന ഒരു ഗോൾഡൻ ടച്ച് നടിക്കുണ്ടെന്നാണ് ഒരു വിഭാഗം അഭിപ്രായപ്പെടുന്നത്.
2023ൽ ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിജയ് ചിത്രം ലിയോ 605.90 കോടി രൂപയാണ് ആഗോളതലത്തിൽ നേടിയത്. ഇത് വിജയ്‍യുടെ കരിയറിലെ ഏറ്റവും വലിയ വിജയമാണ്. സിനിമയിൽ നായിക തൃഷയായിരുന്നു. പിന്നീട് 2025ൽ റിലീസ് ചെയ്ത അധിക രവിചന്ദ്രൻ സംവിധാനം ചെയ്ത അജിത് ചിത്രം ഗുഡ് ബാഡ് അഗ്ലി ലോകമെമ്പാടുനിന്നുമായി 248.25 കോടി രൂപ വാരിക്കൂട്ടി. 2022ൽ പുറത്തിറങ്ങിയ പൊന്നിയൻ സെൽവൻ കാർത്തിയുടെ സൂപ്പർഹിറ്റ് സിനിമകളിൽ ഒന്നാണ്.
കാർത്തിയുടെ നായികയായി ചിത്രത്തിൽ വേഷമിട്ടതും തൃഷയായിരുന്നു. അടുത്തിടെ തിയേറ്ററുകളിൽ എത്തിയ കറുപ്പ് 200 കോടി ക്ലബ്ബിൽ ഇതിനോടകം ഇടംപിടിച്ച് കഴിഞ്ഞു. നാല് മൂന്ന് താരങ്ങളുടെയും കരിയർ ബെസ്റ്റ് ചിത്രങ്ങളിലെ നായിക തൃഷയായിരുന്നു എന്ന ആരാധകരുടെ കുറിപ്പ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ അതിഥി രവീന്ദ്രനാഥും ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരുന്നു.

ഇതിന് ഹാർട്ടി ഇമോജി കമന്റായി ഇട്ട് തൃഷ മറുപടി നൽകിയിരുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി തമിഴ് സിനിമയിലെ ഏറ്റവും വലിയ കലക്ഷൻ റെക്കോർഡുകളിൽ തൃഷയുടെ സാന്നിധ്യമുണ്ടെന്നത് കറുപ്പ് കൂടി വിജയമായതോടെയാണ് ആരാധകർ ശ്രദ്ധിച്ച് തുടങ്ങിയത്. സിനിമകളുടെ കാര്യത്തിൽ മാത്രമല്ല ടിവികെ തമിഴ്നാട്ടിൽ വൻ ഭൂരിപക്ഷത്തിൽ ജയിച്ചപ്പോഴും തൃഷയെന്ന ലക്ക് ഫാറ്റർ സോഷ്യൽമീഡിയയിൽ ചർച്ചയായി മാറിയിരുന്നു.
തൃഷയുടെ ജന്മദിനത്തിലായിരുന്നു തെരഞ്ഞെടുപ്പ് ഫലം വന്നത്. തൃഷ ഒരു ലക്കി ചാമാണെന്നും വിജയിയുടെ ജീവിതത്തിലുണ്ടാകുന്ന നേട്ടങ്ങൾ പോലും അതിന് ഉദാഹരണമാണെന്ന് കുറിക്കുന്നവരുമുണ്ട്. ഇരുപത് വർഷമായി സിനിമയിലുള്ള തൃഷയ്ക്ക് പരാജയങ്ങൾ അധികം രുചിക്കേണ്ടി വന്നിട്ടില്ല. അതേസമയം കറുപ്പ് സിനിമയുടെ കഥ ആദ്യം കേട്ടത് സൂര്യയല്ല. മറിച്ച് വിജയിയാണ്.
ന്യൂസ്18 റിപ്പോർട്ട് പ്രകാരം സംവിധായകൻ ആർ.ജെ ബാലാജി 2023 ഓഗസ്റ്റിലാണ് സിനിമയുടെ കഥ വികസിപ്പിച്ച് തുടങ്ങിയത്. ആദ്യം കഥ പറഞ്ഞത് വിജയിയോടായിരുന്നു. കഥ താരത്തിന് ഇഷ്ടപ്പെടുകയും ചെയ്തിരുന്നുവത്രെ. പക്ഷെ പിന്നീട് പല കാരണങ്ങളാൽ വിജയ്ക്ക് കറുപ്പ് ഏറ്റെടുക്കാൻ കഴിയാതെ പോവുകയായിരുന്നുവത്രെ.


Click it and Unblock the Notifications


