വിജയവും ഭാഗ്യവും എപ്പോഴും ഒപ്പമുണ്ടാകും; തൃഷയെ വിട്ടുകളയരുത്; നടിയുടെ കയ്യിലെ ടാറ്റുവിന് കാരണവും വിജയ്?
തമിഴ്നാട് മുഖ്യമന്ത്രി വിജയിയും നടി തൃഷ കൃഷ്ണനും വീണ്ടും സോഷ്യൽമീഡിയയിലെ ഹോട്ട് ടോപ്പിക്കുകളായി മാറിയിരിക്കുകയാണ്. തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ചടങ്ങിൽ തൃഷയുടെ സാന്നിധ്യം ഉണ്ടായിരുന്നു. പ്രസ്തുത ചടങ്ങിൽ നിന്നും ഏറ്റവും കൂടുതൽ വൈറലായതും നടിയുടെ വീഡിയോകളായിരുന്നു. സത്യപ്രതിജ്ഞ ചടങ്ങിന് സ്കൈ ബ്ലൂ കാഞ്ചീപുരം സാരിയിൽ പരമ്പരാഗത ലുക്കിൽ എത്തിയ തൃഷ അതിവേഗത്തിൽ എല്ലാവരുടേയും ശ്രദ്ധ കേന്ദ്രമായി മാറുകയായിരുന്നു.
മുടിയിൽ മല്ലിപ്പൂ ചാർത്തി തമിഴ് പെൺകൊടിയായാണ് നടി എത്തിയത്. സദസിൽ എത്തിയശേഷം താരം ആരാധകരോട് കൈവീശി കാണിച്ച് സ്നേഹം പ്രകടിപ്പിക്കുകയും ചെയ്തു. നടിയെ പലരും മുൻ മുഖ്യമന്ത്രി ജയലളിതയുമായി വരെ താരതമ്യം ചെയ്തു.

വിജയിയുടെ ഭാര്യ സംഗീതയേയും മക്കളേയും പ്രതീക്ഷിച്ചിരുന്ന വിജയ് ആരാധകരിൽ ഒരു വിഭാഗത്തിന് തൃഷയുടെ സാന്നിധ്യം അരോചകമായി തോന്നി. ചിലർ അത് നടിയോടുള്ള വെറുപ്പായി പോസ്റ്റിലൂടെയും കമന്റിലൂടെയും പ്രകടിപ്പിക്കുകയും ചെയ്തു. സത്യപ്രതിജ്ഞാ ചടങ്ങിന് നടി തെരഞ്ഞെടുത്ത ലുക്കിനേക്കാൾ കൂടുതൽ സോഷ്യൽമീഡിയയിൽ വൈറലായത് കൈയിലെ ചെറിയ ടാറ്റൂവാണ്.
തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയ പുറത്തിറങ്ങി വിരലിലെ മഷി അടയാളം നടി മീഡിയയെ കാണിച്ചപ്പോഴും ഈ ടാറ്റു പ്രേക്ഷകരുടെ കണ്ണിൽ ഉടക്കിയിരുന്നു. ആ ടാറ്റുവിന് വിജയുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്നാണ് ഇപ്പോൾ സോഷ്യൽമീഡിയയിലെ ചർച്ച. റിപ്പോർട്ടുകൾ പ്രകാരം തൃഷയുടെ കൈയിലെ ടാറ്റൂ ടോറസ് രാശിയെ സൂചിപ്പിക്കുന്നതാണ്. തൃഷയുടെ ജന്മരാശിയും ടോറസാണ്.
തന്റെ ജീവിത വിജയത്തിനും കരിയറിലെ ഉയർച്ചകൾക്കും ഈ രാശിയാണ് കാരണമെന്ന് തൃഷ വിശ്വസിക്കുന്നതിനാലാണ് ടാറ്റൂ ചെയ്തതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അതേസമയം വിജയിയുടെ രാശി കർക്കടകം ആണെന്നാണ് ജ്യോതിഷ വിശ്വാസങ്ങൾ പറയുന്നത്. ജ്യോതിഷപ്രകാരം ടോറസും കർക്കടകവും തമ്മിലുള്ള കൂട്ടുകെട്ട് വളരെ അനുകൂലമാണെന്നും ഇവർക്കിടയിൽ ശക്തമായ മാനസികബന്ധം ഉണ്ടാകുമെന്നും ചിലർ അഭിപ്രായപ്പെടുന്നു.
ഈ രണ്ട് രാശികളും ഒരുമിക്കുമ്പോൾ ഭാഗ്യവും വലിയ മാറ്റങ്ങളും ജീവിതത്തിൽ സംഭവിക്കാമെന്നാണ് ചില ജ്യോതിഷികൾ പറയുന്നത്. അതുകൊണ്ട് തന്നെ തൃഷയുടെ ടാറ്റൂ വിജയിയുടെ രാഷ്ട്രീയ വിജയത്തിനും ഭാഗ്യത്തിനും കാരണമായിരിക്കാമെന്ന തരത്തിലുള്ള ചർച്ചകളും സോഷ്യൽമീഡിയയിൽ സജീവമാണ്. എന്നാൽ ഇതുസംബന്ധിച്ച് വിജയിയോ തൃഷയോ യാതൊരു പ്രതികരണവും നടത്തിയിട്ടില്ല.

ഗില്ലി മുതൽ ഗോട്ട് വരെ നിരവധി സിനിമകളിൽ ഒരുമിച്ച് പ്രവർത്തിക്കുകയും ഹിറ്റുകൾ സൃഷ്ടിക്കുകയും ചെയ്തിട്ടുള്ള ജോഡിയാണ് വിജയിയും തൃഷയും. അതിനാലാണ് വർഷങ്ങൾക്കുശേഷം ലിയോയിലൂടെ തൃഷ-വിജയ് ജോഡി ഒന്നിക്കുന്നുവെന്ന് അറിഞ്ഞപ്പോൾ ആരാധകർ അത് ആഘോഷമാക്കിയതും. അവിടം മുതലാണ് കഥ മാറി മറിഞ്ഞത്. ലിയോയിൽ ഒരുമിച്ച് അഭിനയിച്ചശേഷമാണ് ഇരുവരും പ്രണയത്തിലായത് എന്നാണ് റിപ്പോർട്ടുകൾ.
ഇരുവരും തമ്മിലുള്ള ബന്ധം ഭാര്യ സംഗീതയും തിരിച്ചറിഞ്ഞ് ചോദ്യം ചെയ്തിരുന്നു. അന്ന് എല്ലാം അവസാനിപ്പിക്കുമെന്ന് ഭാര്യയ്ക്ക് വിജയ് ഉറപ്പ് നൽകിയിരുന്നു. പക്ഷെ വാക്ക് പാലിക്കാതെ നടൻ തൃഷയുമായുള്ള ബന്ധം നടൻ തുടർന്ന് കൊണ്ടുപോയതോടെയാണ് വേർപിരിയാമെന്ന തീരുമാനത്തിലേക്ക് സംഗീത എത്തിയതും മക്കളുമായി വിദേശത്തേക്ക് പോയതും.
വിജയ് സത്യപ്രജ്ഞ ചെയ്ത് അധികാരമേറ്റപ്പോൾ പങ്കാളിയുടെ പ്രിവിലേജോടെയാണ് തൃഷ ചടങ്ങിൽ ഉടനീളം പങ്കെടുത്തത്. വിജയിയുടെ മാതാപിതാക്കളും നിറചിരിയോടെയാണ് നടിയെ വരവേറ്റത്. അമ്മയും തൃഷയ്ക്കൊപ്പമുണ്ടായിരുന്നു. അതേസമയം മക്കൾ വിജയിയിൽ നിന്നും കൂടുതൽ അകന്ന് പോവുകയാണ്. ഒപ്പിൽ നിന്ന് പോലും വി എന്ന അക്ഷരം നടന്റെ മകൻ ജെയ്സൺ സഞ്ജയ് നീക്കം ചെയ്തു. വിവാഹമോചനകേസ് കോടതിയുടെ പരിഗണനയിലാണ്.


Click it and Unblock the Notifications


