സൺഗ്ലാസും വെച്ച് മരണ വീട്ടിൽ എത്തിയ രഞ്ജിനിയും പൃഥ്വിയും, ഇത് മലയാളികളുടെ മാത്രം പ്രശ്നമാണോ?; കുറിപ്പ്
സോഷ്യൽമീഡിയയുടെ വരവോടെ സെലിബ്രിറ്റികളുടെ ഓരോ മൂവ്മെന്റും ക്ലോസായി വാച്ച് ചെയ്ത് വിമർശിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന രീതി പതിന്മടങ്ങായി വർധിച്ചു. വ്യക്തി ജീവിതത്തെ ബാധിക്കുന്നുവെന്ന് തോന്നിയപ്പോൾ പലരും പ്രതികരിച്ചുവെങ്കിലും മാറ്റമുണ്ടായില്ല. കഴിഞ്ഞ ദിവസം നടി നവ്യ നായർ ഒരു ഫങ്ഷനിൽ അതിഥിയായി എത്തിയപ്പോൾ വെയിലിൽ നിന്നും കണ്ണിനെ സംരക്ഷിക്കാനായി കൂളിങ് ഗ്ലാസ് ധരിച്ചിരുന്നു. നടിയുടെ വീഡിയോ വൈറലായതോടെ പരിഹസിച്ചും വിമർശിച്ചും കമന്റുകളെത്തി.
പാടത്ത് വെക്കുന്ന കോലം എന്നിങ്ങനെയുള്ള പേരുകളും ചിലർ നവ്യയ്ക്ക് ചാർത്തി കൊടുത്തു. ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട് സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെട്ട കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

സൺ ഗ്ലാസ് വെച്ചതിനെ ഇങ്ങനെയൊക്കെ വ്യാഖ്യാനിക്കുന്നത് മലയാളികളുടെ മാത്രം പ്രശ്നമാണോയെന്ന് കുറിപ്പിൽ ചോദിക്കുന്നു. സൺ ഗ്ലാസ് വെക്കുന്നത് ജാഡ കാണിക്കാൻ വേണ്ടിയാണെന്ന് പറയുന്ന മലയാളികൾക്കിടയിലാണ് രഞ്ജിനി ഹരിദാസും പൃഥ്വിരാജുമൊക്കെ സൺ ഗ്ലാസും വെച്ച് മരണ വീടുകളിലേക്ക് കയറി പോയിട്ടുള്ളതും അതിന്റെ പേരിൽ പച്ചക്ക് തെറിവിളികൾ കേട്ടിട്ടുള്ളതും.
സത്യത്തിൽ ഇത് മലയാളികളുടെ മാത്രം പ്രശ്നമാണോ എന്നറിയില്ല. പക്ഷെ പ്രശ്നം ആരുടേതായാലും ശരി സൺ ഗ്ലാസ് വെക്കുന്നയാളുടെ ഇന്റന്റ് അറിയാതെ അയാളെ ചുമ്മ കുറ്റപ്പെടുത്താൻ പാടില്ല എന്നാണ് എന്റെ അഭിപ്രായം. സൺ ഗ്ലാസ് വെക്കുന്നതൊക്കെ ഷോ ഓഫ്ിന് വേണ്ടിയാണെന്ന് പറയുന്നതും ശരിയല്ല എന്നാണ് എന്റെ അഭിപ്രായം. ഇന്ന് നവ്യ നായരുടെ ഒരു വീഡിയോ കണ്ടു.
ഏതോ ഒരു പരിപാടിയിൽ അതിഥിയായി പോയതാണ്. പോയ പോക്കിൽ പുള്ളിക്കാരി സാരിക്കൊപ്പം നല്ല അസ്സലൊരു സൺ ഗ്ലാസും മുഖത്ത് വെച്ചു. ചുമ്മാ ഒന്ന് കമന്റ് ബോക്സ് നോക്കിയപ്പോഴാണ് കോമഡി. ഏതാ ഈ പാടത്ത് വെച്ചിരിക്കുന്ന കോലം, സുകുമാരിയെ ഓർമവന്നു... പഴയ ഏതോ ഒരു പടത്തിൽ ഈ വേഷത്തിലുണ്ട്, കണ്ണ് പൊട്ടിയെ പോലുണ്ട്. ഒരു വടി കൂടെ പിടിച്ചാൽ മതി എന്നൊക്കെയാണ് കമന്റ്സ്.
അതായത് ഒരു സൺ ഗ്ലാസ് വെച്ചതിനെ എങ്ങനെയൊക്കെ വ്യാഖ്യാനിക്കുന്നുവെന്ന് നോക്കൂ. അല്ലെങ്കിലും ആളുകൾക്ക് മറ്റൊരാളെ ലേബൽ ചെയ്യാനാണല്ലോ താല്പര്യം. സത്യത്തിൽ ഈ സൺ ഗ്ലാസ് എന്നത് ഒരു ഒബ്ജക്ട് മാത്രമാണ്. പക്ഷെ അതിന് ഇങ്ങനെയൊക്കെ അർത്ഥം നൽകാനുള്ള കഴിവ്... അത് നമ്മൾ മലയാളികൾക്ക് മാത്രമെ കിട്ടൂ.

സൺ ഗ്ലാസ് വെച്ചാൽ ഷോ ഓഫ്, അല്പത്തരം, കോലം കെട്ടൽ, ജാഡ.... ഹോ എന്തൊക്കെ വ്യാഖ്യാനങ്ങളാണ്. അതിലും രസമെന്താണെന്ന് വെച്ചാൽ ആ വീഡിയോക്ക് തൊട്ട് പുറകെയായി അതിന്റെ ബാക്കിയെന്നോണം അതിന്റെ അടുത്ത ഭാഗവും കണ്ടു. അതിൽ നവ്യ പറയുന്ന ഡയലോഗ് ശ്രദ്ധിക്കണം... പൊതുവെ ജാഡയുടെ ലക്ഷണമായിരുന്ന ഇന്നും ജാഡയുടെ ലക്ഷണമെന്ന് നമ്മൾ സങ്കൽപ്പിക്കുന്ന ഈ സൺ ഗ്ലാസ് കൊണ്ട് കണ്ണിനൊരുപാട് സമാധാനം കിട്ടും.
അതുകൊണ്ട് മാത്രമാണ് ഞാൻ ഈ സംഭവം വെക്കുന്നത് എന്നാണ്. ആ പറഞ്ഞതാണ് പ്രാധാനം. സൺ ഗ്ലാസ് ധരിക്കുന്നവന്റ കംഫേർട്ട് നെസസിറ്റി, സ്റ്റൈൽ അതെല്ലാം തന്നെയാണ് പ്രധാനം. അതിനപ്പുറം മറ്റൊന്നും തന്നെ ബാധകമല്ല. അതായത് അതിനപ്പുറത്തേക്ക് ബാക്കി നമ്മൾ ഉണ്ടാക്കുന്ന കഥകളൊക്കെ നമ്മുടെ മാത്രം വേർഷനാണ്.
അതിന് റിയാലിറ്റിയുമായി യാതൊരുവിധ ബന്ധവുമില്ല എന്നായിരുന്നു കുറിപ്പ്. ഈ കുറിപ്പിന് താഴെയും നവ്യയെ പരിഹസിച്ച് തന്നെയാണ് ഏറെയും കമന്റുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.


Click it and Unblock the Notifications


