ഒന്നര വര്‍ഷമെടുക്കും പഴയത് പോലെയാവാന്‍! വേദനയുണ്ട്, എന്നാലും വേദികളില്‍ വരും: ഉല്ലാസ് പന്തളം

കുറേക്കാലമായി ടെലിവിഷനിലൊന്നും കാണാനില്ലല്ലോ, പരിപാടിയൊന്നുമില്ലേയെന്ന ചോദ്യം കുറേയായി കേള്‍ക്കുന്നു. പുതിയ വ്‌ളോഗിലൂടെയായിരുന്നു ലക്ഷ്മി നക്ഷത്ര വിശേഷങ്ങള്‍ പങ്കുവെച്ചത്. സിറ്റൗപ് എന്നാണ് പുതിയ തുടക്കത്തിന് പേര് കൊടുത്തത്. ആദ്യം അതിഥികളായെത്തിയത് ബിനീഷ് ബാസ്റ്റിനും ഉല്ലാസ് പന്തളവുമായിരുന്നു. അപ്രതീക്ഷിതമായി വന്ന ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് വിശ്രമത്തിലായിരുന്നു ഉല്ലാസ്. അദ്ദേഹത്തെ പഴയത് പോലെ വേദികളില്‍ കാണാനാവട്ടെ എന്നായിരുന്നു എല്ലാവരും ഒരുപോലെ പറഞ്ഞത്. ഇടക്കാലത്ത് അടച്ചിട്ടിരുന്ന ഹോട്ടല്‍ വീണ്ടും തുടങ്ങിയതിനെക്കുറിച്ച് ഉല്ലാസ് അറിയിച്ചിരുന്നു. 21ാം വയസില്‍ സ്റ്റേജില്‍ കയറിത്തുടങ്ങിയതാണ്. ഇപ്പോള്‍ 51 വയസായി. എത്ര സ്‌റ്റേജില്‍ കയറിയെന്ന് ചോദിച്ചാല്‍ എണ്ണമില്ല. കോമഡി സൂപ്പര്‍നൈറ്റ് ഞാന്‍ അര്‍മാദിച്ച് ചെയ്ത പരിപാടിയാണ്. ഞങ്ങളുടെ ഇഷ്ടം അനുസരിച്ച് ചെയ്യാമായിരുന്നു.

ഞാന്‍ തളര്‍ന്നപ്പോള്‍ കൈപിടിച്ചുയര്‍ത്തി! നികത്താന്‍ കഴിയാത്ത ശൂന്യത! അച്ഛന്‍ പോയി! വേദന പങ്കിട്ട് സൂരജ്‌
ഞാന്‍ തളര്‍ന്നപ്പോള്‍ കൈപിടിച്ചുയര്‍ത്തി! നികത്താന്‍ കഴിയാത്ത ശൂന്യത! അച്ഛന്‍ പോയി! വേദന പങ്കിട്ട് സൂരജ്‌

കോമഡി സ്റ്റാറില്‍ വെച്ചായിരുന്നു വയര്‍ വെച്ച് ഡാന്‍സ് ചെയ്ത് തുടങ്ങിയത്. ഫ്‌ളോറില്‍ എങ്ങനെയെങ്കിലും ചെയ്‌തോളാമെന്നായിരുന്നു റിഹേഴ്‌സലിന് പറഞ്ഞത്. പ്ലാന്‍ ചെയ്ത് കളിച്ചതല്ലെന്നുമായിരുന്നു ഉല്ലാസ് പറഞ്ഞത്. എനിക്ക് അസുഖം വന്നതിനെക്കുറിച്ച് നാട്ടുകാരോട് പറഞ്ഞത് ലക്ഷ്മിയുടെ വീഡിയോയിലൂടെയാണ്. ചേട്ടനോട് സമ്മതം ചോദിച്ച് മാത്രമാണ് ഞാന്‍ അത് ചെയ്തതെന്നായിരുന്നു ലക്ഷ്മി നക്ഷത്ര പറഞ്ഞത്. ആ സമയത്ത് ഒരുപാട് ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ടായിരുന്നു. പ്രോഗ്രാമുകളൊന്നുമില്ലായിരുന്നു. അങ്ങനെയാണ് ഞാന്‍ അദ്ദേഹത്തോട് വീഡിയോയെക്കുറിച്ച് പറഞ്ഞത്. അതിന് ശേഷം ഒരുപാട് സഹായങ്ങള്‍ കിട്ടിയെന്നായിരുന്നു ഉല്ലാസ് പറഞ്ഞത്.

Ullas Pandalam about physical condition
Photo Credit: Ullas Pandalam / Facebook

തെറാപ്പി ചെയ്തുകൊണ്ടിരിക്കുകയാണ് ഇപ്പോള്‍. ഒന്നര വര്‍ഷമെടുക്കും പഴയത് പോലെയാവാന്‍. കൈക്ക് ഇപ്പോഴും ബുദ്ധിമുട്ടാണ്. കാലിന് അത്ര പ്രശ്‌നമില്ല. കുറച്ച് ഇരുന്ന് കഴിഞ്ഞാല്‍ വേദനയൊക്കെയാണ്. എന്താണെങ്കിലും ഈ സീസണില്‍ ഞാന്‍ സ്റ്റേജില്‍ കയറിയിരിക്കും. ഇപ്പോള്‍ ഉദ്ഘാടനങ്ങള്‍ക്കൊക്കെ പോവുന്നുണ്ട്. മക്കള്‍ എപ്പോഴും ഇടവും വലവുമായി കൂടെയുണ്ട്. ഇന്ദുജിത്തും, സൂര്യജിത്തും. അമ്മയും ഭാര്യയുമൊക്കെ എല്ലാത്തിനും കൂടെയുണ്ടെന്നും ഉല്ലാസ് പറഞ്ഞിരുന്നു. ഞാന്‍ എപ്പോഴും ബിനീഷിനെ ചൊറിയാറുണ്ട്. എന്തെങ്കിലും അത്യാവശ്യം വന്നാല്‍ ആദ്യം വിളിക്കുന്നത് ബിനീഷിനെയാണ്. പൈസയൊക്കെ കടം ചോദിച്ചാല്‍ കൃത്യമായി തരും. തരുന്ന ടൈമില്‍ എപ്പോഴാണ് തിരിച്ച് തരിക എന്നൊക്കെ ചോദിക്കും.

രണ്ടേ രണ്ട് കണ്ടീഷന്‍! കല്യാണമേ വേണ്ടെന്ന് വെച്ച കിഷോര്‍ തീരുമാനം മാറ്റാന്‍ കാരണം അശ്വതി
രണ്ടേ രണ്ട് കണ്ടീഷന്‍! കല്യാണമേ വേണ്ടെന്ന് വെച്ച കിഷോര്‍ തീരുമാനം മാറ്റാന്‍ കാരണം അശ്വതി

പിന്നെയും കടം വാങ്ങിയിരുന്നു. സ്റ്റാര്‍ മാജിക്കില്‍ രണ്ട് ടീമായി നിന്ന് പൊരിഞ്ഞ യുദ്ധം നടക്കുകയായിരുന്നു. കൗണ്ടറൊക്കെ പറഞ്ഞ് ബിനീഷിനെ അടിച്ചിരുത്തിയിരിക്കുകയായിരുന്നു. അപ്പോഴാണ് അടുത്ത് വന്ന് എന്നോട് കടം മേടിച്ച പൈസയില്ലേ, അത് ഇന്ന് തരണമെന്ന് പറഞ്ഞത്. കൊച്ചുപിള്ളേരൊക്കെ പറയത്തില്ലേ, അതുപോലെയാണ്. കളിയാക്കി എനിക്കൊന്നും പറയാനില്ലാതെയാക്കി. ഇവര്‍ തുടങ്ങിയാലുള്ള അവസ്ഥ അറിയാവുന്നതല്ലേ, എനിക്ക് ദേഷ്യം വന്നു. അങ്ങനെയാണ് ഞാന്‍ പോയി പൈസ വേണമെന്ന് പറഞ്ഞത്. ആ സമയത്തെ ദേഷ്യത്തിന് പോയി പറഞ്ഞതാണ്.

ബിനീഷിന്റെ കല്യാണം തീരുമാനിച്ച ടൈമില്‍ താരയുടെ വീട്ടിലെ ഫംഗ്ക്ഷനിലാണ് ഞാന്‍ പോയത്. ആകെ മൂന്ന് പേരെയാണ് അതിലേക്ക് ക്ഷണിച്ചത്. ഞങ്ങളുടെ ഡയറക്ടര്‍ അനൂപ് ജോണും, ലക്ഷ്മിയും ഞാനും. അന്ന് ഇത്രയും ആരോഗ്യമൊന്നുമില്ലായിരുന്നു. എന്നാലും ഞാന്‍ പോയി. ബിനീഷ് എനിക്ക് അത്രയും പ്രിയപ്പെട്ട ആളാണ്. അവന്‍ വിളിച്ചാല്‍ പോവാതെയിരിക്കാന്‍ പറ്റില്ലല്ലോ എന്നായിരുന്നു ഉല്ലാസ് പറഞ്ഞത്.

Read more about: latest televisoin news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X