മുൻഭാര്യക്ക് കൊടുത്ത സ്വത്തുക്കൾക്ക് കണക്കില്ല, വിജയ് കണ്ട് പഠിക്കണം; ഏഴ് തലമുറയ്ക്കുള്ളത് സംഗീതയ്ക്കില്ല?
വിജയിൽ നിന്നും വിവാഹമോചനം ആവശ്യപ്പെട്ട് ഭാര്യ സംഗീത ഡിവോഴ്സ് പെറ്റീഷൻ നൽകിയപ്പോൾ ഏവരുടെയും ശ്രദ്ധ പോയത് സംഗീതയുടെ ആരോപണങ്ങളിലേക്കാണ്. ഒരു നടിയുമായുള്ള ബന്ധം, തന്നെ പൂർണമായും അവഗണിച്ചു എന്നിങ്ങനെ പല ആരോപണങ്ങൾ സംഗീത ഉന്നയിക്കുന്നുണ്ട്. വിജയ്ക്ക് എന്തുകൊണ്ട് ഈ വിഷയം മാന്യമായി പരിഹരിച്ച് കൂടായിരുന്നു എന്ന ചോദ്യമുണ്ട്. അർഹമായ ജീവനാംശം നൽകി സംഗീതയ്ക്ക് ഡിവോഴ്സ് നൽകുന്നതയായിരുന്നു മാന്യത. എന്നാൽ സംഗീത ആവശ്യപ്പെടുന്ന തുക നൽകാൻ വിജയ് തയ്യാറല്ലെന്നാണ് അഭ്യൂഹങ്ങൾ. നീലാങ്കരയിലുള്ള വീട് തനിക്ക് നൽകണമെന്നും അർഹമായ ജീവനാംശം നൽകണമെന്നും സംഗീത ഡിവോഴ്സ് പെറ്റീഷനിൽ ആവശ്യപ്പെടുന്നുണ്ട്.
കോടികൾ ആസ്തിയുള്ള വിജയ് സംഗീത ആവശ്യപ്പെടുന്ന പണം നൽകാൻ എന്തുകൊണ്ട് മടിക്കുന്നു എന്ന ചോദ്യം ആരാധകർക്ക് പോലുമുണ്ട്. മക്കൾ രണ്ട് പേരും സംഗീതയ്ക്കൊപ്പമാണ്. ഇക്കാര്യത്തിൽ വിജയ്ക്ക് കണ്ട് പഠിക്കാൻ പറ്റുന്നയാളാണ് നടൻ പ്രഭുദേവ. നയൻതാരയുമായി ബന്ധത്തിലാകുകയും വിവാഹ ജീവിതം പ്രശ്ന കലുഷിതമാകുകയും ചെയ്ത നാളുകളിൽ വിജയ്നെ പോലെ പ്രഭുദേവയും വാർത്തകളിൽ നിറഞ്ഞു. ഭാര്യയെയും രണ്ട് മക്കളെയും പൂർണമായി ഉപേക്ഷിക്കുകയല്ല പ്രഭുദേവ ചെയ്തത്. ഭാര്യ ലതയ്ക്ക് സാമ്പത്തിക സംരക്ഷണം ഉറപ്പ് വരുത്തി. ഇക്കാര്യത്തിൽ ഒരു മടിയും പ്രഭുദേവ കാണിച്ചില്ല.

ഒറ്റത്തവണയായി 10 ലക്ഷം രൂപ കൊടുത്തു. ഇതിന് പുറമെ മൂന്ന് റെസിഡൻഷ്യൽ പ്രോപ്പർട്ടികൾ ലതയ്ക്ക് പ്രഭുദേവ നൽകി. അണ്ണാനഗറിലുള്ള ബംഗ്ലാവും ഇഞ്ചാമ്പക്കത്തുള്ള വില്ലയും ഹെെദരാബാദിലുള്ള പ്രോപ്പർട്ടികളും. ആകെ 30 കോടിയോളം വില വരുന്ന സ്വത്തുക്കളാണിവ. രണ്ട് ലക്ഷ്വറി കാറുകളും ലതയ്ക്കായി നൽകി. ചില സ്വത്തുക്കൾ നേരിട്ട് മക്കളുടെ പേരിൽ ഒപ്പിട്ട് നൽകി. മക്കളുടെ വിദ്യഭ്യാസ ചികിത്സാ ചെലവുകൾ വഹിക്കാമെന്നും പ്രഭുദേവ സമ്മതിച്ചു. പിരിഞ്ഞപ്പോൾ വലിയ മാനസിക സംഘർഷത്തിലായിരുന്നെങ്കിലും ഇന്ന് ലത തന്റെ രണ്ട് ആൺമക്കൾക്കുമൊപ്പം സന്തോഷകരമായ ജീവിതം നയിക്കുകയാണ്. പ്രഭുദേവയെ തള്ളിപ്പറഞ്ഞ് സംസാരിക്കാൻ ലത തയ്യാറല്ല. ഈയടുത്ത് നൽകിയ അഭിമുഖത്തിലും ഇവർ പ്രഭുദേവയെക്കുറിച്ച് വളരെ ബഹുമാനത്തോടെയാണ് സംസാരിച്ചത്.
ഒരിക്കൽ നടി കുട്ടി പത്മിനി പ്രഭുദേവ-ലത ഡിവോഴ്സിനെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. പ്രഭുദേവ സാറിന്റെ ഡിവോഴ്സ് സെറ്റിൽമെന്റ് പോലെ തമിഴ്നാട്ടിൽ മറ്റൊന്ന് ഉണ്ടായിട്ടില്ലെന്നാണ് അഡ്വക്കറ്റ് എന്നോട് പറഞ്ഞത്. നൂറ് കോടിക്ക് മുകളിൽ കൊടുക്കാമെന്ന് പറഞ്ഞാണ് സെറ്റിൽമെന്റായത്. പ്രഭുദേവ സ്വന്തം ഇഷ്ടപ്രകാരം കൊടുത്തതായിരിക്കാമെന്നും കുട്ടി പത്മിനി അഭിപ്രായപ്പെട്ടു.
നയൻതാര ഇങ്ങനെയൊരു തീരുമാനമെടുത്തപ്പോൾ എനിക്കത് തെറ്റായി തോന്നിയതിന് കാരണമുണ്ട്. പ്രഭുദേവ സർ നേരത്തെ വിവാഹിതനാണ്. വിവാഹിതനായ ഒരാളുടെ ജീവിതത്തിലേക്ക് കടന്ന് ആ കുടുംബ നശിപ്പിക്കണോ ആ ശാപം വാങ്ങണോ എന്നൊക്കെ ചിന്തിച്ചു. ഇന്ന് ഞാൻ വളരെ സന്തോഷവതിയാണ്. വിഘ്നേശ് വളരെ നല്ല വ്യക്തിയാണ്. ഒരു മകളോടെന്നെ പോലെയുള്ള വാത്സല്യം നയൻതാരയോട് തനിക്കുണ്ടെന്നും കുട്ടി പത്മിനി അന്ന് പറഞ്ഞു.


Click it and Unblock the Notifications
