ആ മര്യാദ അയാൾക്ക് തോന്നിയില്ല, അനാദ​രവ്; സിനിമ വിജയിച്ച ശേഷമുള്ള ഉണ്ണി മുകുന്ദന്റെ പെരുമാറ്റം: പി ശ്രീകുമാർ

വിവാദങ്ങൾ ഒന്നിന് പിറകെ ഒന്നായി നേരിടേണ്ടി വരുന്ന നടനാണ് ഉണ്ണി മുകുന്ദൻ. കരിയറിനെ സാരമായി ഇത് ബാധിച്ചിട്ടുമുണ്ട്. മാർക്കോ എന്ന സിനിമയ്ക്ക് ശേഷം താരപദവിയിലേക്ക് വന്നതായിരുന്നു ഉണ്ണി മുകുന്ദൻ. വലിയ പ്രൊജക്ടുകളിൽ ഉണ്ണി നായകനാകുമെന്ന് റിപ്പോർട്ടുകളും വന്നു. എന്നാൽ മാർക്കോയ്ക്ക് ശേഷം ഉണ്ണിയുടെ മറ്റൊരു സിനിമയും വിജയം നേടിയിട്ടില്ല. എന്താണ് ഉണ്ണിയുടെ കരിയറിൽ സംഭവിക്കുന്നതെന്ന ചോദ്യങ്ങൾ വരുന്നുണ്ട്. ഇപ്പോഴിതാ നടൻ പി ശ്രീകുമാർ ഉണ്ണി മുകുന്ദനെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

തന്റെ തിരക്കഥ കൊടുത്തയക്കണമെന്ന് ഉണ്ണി മുകുന്ദൻ ആവശ്യപ്പെട്ടെന്നും ഇത് അനാദരവാണെന്നും പി ശ്രീകുമാർ പറയുന്നു. മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് പരാമർശം. ഉണ്ണി മുകുന്ദൻ തിരക്കഥ കൊടുത്തയക്കണം എന്ന് ആവശ്യപ്പെട്ടത് ദുഖമുണ്ടാക്കിയില്ല. അനാ​ദരവായി തോന്നി. എന്നേക്കാൾ എത്ര വർഷത്തിന് ശേഷം സിനിമയിലേക്ക് വന്നയാളാണ്. ഞാൻ 1966 ൽ വന്നു. അയാളെപ്പോൾ വന്നു. ഞങ്ങൾ ഒന്നിച്ച് അഭിനയിച്ചവരാണ്.

Unni Mukundan  P Sreekumar

ചേട്ടാ എന്ന് വിളിച്ച് വളരെ കാര്യമായിരുന്നു. വിജയരാഘവൻ വിളിച്ച് പറഞ്ഞതനുസരിച്ചാണ് അയാൾ എന്നെ കോൺടാക്ട് ചെയ്തത്. എപ്പോൾ വന്നാലും തിരക്കഥ വായിച്ച് കേൾപ്പിക്കാം എന്ന് ഞാൻ പറഞ്ഞു. തിരുവനന്തപുരത്ത് വന്നപ്പോൾ വിളിച്ചപ്പോൾ പറഞ്ഞത് ഞാൻ ഭയങ്കര തിരക്കിലാണ് എനിക്കങ്ങോട്ട് വരാൻ സമയമില്ല, ഞാനൊരാളെ അങ്ങോട്ട് വിടാം, സ്ക്രിപ്റ്റ് കൊ‌ടുത്തയക്കണമെന്നാണ്. മാളികപ്പുറം ഹിറ്റായ സമയമാണത്. ആരെങ്കിലും വരുമ്പോൾ എടുത്ത് കൊടുക്കാനുള്ളതാണോ സ്ക്രിപ്റ്റ്. ആ മര്യാദ അയാൾക്ക് തോന്നിയില്ല.

എനിക്കതിൽ ദുഖമില്ല. അയാളോട് ഒരു വിരോധവുമില്ല. പക്ഷെ അങ്ങനെയൊന്നും ആകരുത്. അതാണ് ഇന്നത്തെ തലമുറയിൽ കാണുന്ന പ്രശ്നം. പണ്ടൊക്കെ സീനിയേർസിനോട് ബഹുമാനം ഉണ്ടായിരുന്നെന്നും പി ശ്രീകുമാർ പറഞ്ഞു. നേരത്തെ നടൻ മമ്മൂട്ടിയെയും പി ശ്രീകുമാർ വിമർശിച്ചിരുന്നു. പൊതുവെ തനിക്ക് നേരെ വരുന്ന വിമർശനങ്ങളോട് ഉണ്ണി മുകുന്ദൻ പ്രതികരിക്കാറില്ല. ഉണ്ണി മുകുന്ദൻ മർദ്ദിച്ചെന്ന് ആരോപിച്ച് മാനേജർ വിപിൻ കുമാർ പരാതി നൽകിയത് കഴിഞ്ഞ വർഷം വലിയ വാർത്തയായിരുന്നു. ടൊവിനോ തോമസ് നായകനായ പുതിയ ചിത്രം നരിവേട്ടയെ പ്രശംസിച്ച് പോസ്റ്റിട്ടതാണ് ഉണ്ണി മുകുന്ദനെ പ്രകോപിപ്പിച്ചതെന്ന് പരാതിക്കാരൻ പറയുന്നു. എന്നാൽ ആരോപണം ഉണ്ണി മുകുന്ദൻ നിഷേധിച്ചു.

ഉണ്ണി മുകുന്ദന്റെ പ്രഖ്യാപിച്ച പ്രൊജക്ടുകൾ വെെകുന്നത് നേരത്തെ വാർത്തയായതാണ്. ഗന്ധർവ ജൂനിയർ എന്നൊരു സിനിമ നേരത്തെ ഉണ്ണിയെ വെച്ച് അനൗൺസ് ചെയ്തിരുന്നു. സിനിമയുടെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായെങ്കിലും പിന്നീടൊരു വിവരവുമില്ല. ഉണ്ണി മുകുന്ദനെ നായകനാക്കി വെെശാഖ് ഉദയകൃഷ്ണ ചെയ്യാനിരുന്ന വമ്പൻ പ്രൊജക്ട് ആയിരുന്നു ബ്രൂസ്ലീ. മാർക്കോയ്ക്ക് ശേഷം ബ്രൂസ്ലിയുടെ അപ്ഡേറ്റുകളൊന്നും വന്നില്ല.

Read more about: unni mukundan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X