മദ്യം നൽകി സുഹൃത്തുക്കൾ അദ്ദേഹത്തെ നശിപ്പിച്ചു, പല കഥകളും അവർ മെനഞ്ഞു, അവസാന കാലത്ത് കുറ്റബോധമായിരുന്നു!
മലയാള സിനിമയിൽ പകരം വെക്കാനില്ലാത്ത കലാകാരന്മാർ ഏറെയുണ്ട്. അവരിൽ പ്രധാനിയാണ് വിട പറഞ്ഞുപോയ നടൻ ഒടുവിൽ ഉണ്ണികൃഷ്ണൻ എന്ന ഒടുവിലാൻ. സത്യൻ അന്തിക്കാട് സിനിമകളിലെ നിറ സാന്നിധ്യമായിരുന്നു അദ്ദേഹം. നാട്ടിൻപുറങ്ങളിലും ഉത്സവ പറമ്പുകളിലും ചായക്കടകളിലും ആൽത്തറകളിലും പൂരപ്പറമ്പുകളിലുമൊക്കെയുമായി നമുക്ക് കണ്ടുപരിചയമുള്ള ആരൊക്കയോ ആയി അദ്ദേഹം നിരവധി കഥാപാത്രങ്ങൾക്ക് ജീവൻ നൽകി.
ചിരിപ്പിച്ചും ചിന്തിപ്പിച്ചും കരയിപ്പിച്ചും ഒരു കാലത്ത് മലയാള സിനിമയിൽ നിറഞ്ഞ് നിന്ന നടന്റെ ആരോഗ്യം നശിപ്പിച്ചത് മദ്യാപന ശീലമാണെന്ന് പറയുകയാണ് സഹപ്രവർത്തകർ. അദ്ദേഹത്തിന് അസുഖം പിടിപെട്ട് ഡയാലിസിസ് തുടങ്ങിയശേഷം ഞാൻ ഒരിക്കൽ കാണാൻ പോയിരുന്നു. അന്ന് ഒരുപാട് നേരം ഞങ്ങൾ ഇരുന്ന് സംസാരിച്ചു.

അദ്ദേഹത്തിന്റേയും കണ്ണ് നിറഞ്ഞു. എന്റേയും കണ്ണ് നിറഞ്ഞു. ഇങ്ങനൊരു രോഗാവസ്ഥയിലേക്ക് വരുമെന്ന് അദ്ദേഹം ഒരിക്കലും കരുതിയിരുന്നില്ല. എല്ലാവരും കുറ്റപ്പെടുത്തിയിരുന്നു. മദ്യപിക്കുമായിരുന്നു. പക്ഷെ ഒരിക്കൽ പോലും മദ്യപിച്ച് വഴക്കുണ്ടാക്കിയിട്ടില്ല. വളരെ സരസമായി സംസാരിച്ച് കൂട്ട്കൂടുന്ന ആളായിരുന്നു.
രസതന്ത്രത്തിന്റെ സെറ്റിൽ വെച്ച് ഒരുപാട് സംസാരിച്ചു. ഇനി ഇങ്ങനെ ഉണ്ണിയേട്ടനെ കാണണം എന്നില്ല. ഇടയ്ക്ക് വിളിക്കാം എന്നൊക്കെ ഞാൻ പറഞ്ഞു. പിന്നീട് അറിഞ്ഞത് മരണ വാർത്തയാണ്. എന്നെ ജോസേട്ടാ എന്നാണ് വിളിച്ചിരുന്നത്. ഞാൻ ഉണ്ണിയെന്നും അദ്ദേഹത്തെ വിളിക്കും. ഇപ്പോൾ ഓർക്കുമ്പോൾ വല്ലാത്തൊരു വിഷമമാണ്. എന്തെല്ലാം കഥകൾ അദ്ദേഹം പറഞ്ഞിരിക്കുന്നു. പിന്നെ അദ്ദേഹത്തെ കുറിച്ച് ചില കഥകൾ ചില നടന്മാരൊക്കെ ഉണ്ടാക്കി.
മദ്യപിക്കുന്നത് കൊണ്ട് അദ്ദേഹത്തെ കുറിച്ച് കഥകൾ ഉണ്ടാക്കിയാൽ പ്രശ്നമില്ലെന്ന് കരുതി കഥകൾ ഉണ്ടാക്കി പറഞ്ഞവരുണ്ടെന്ന് സഹപ്രവർത്തകൻ ജോസ് പറഞ്ഞു. സുഹൃത്തുക്കളാണ് ഒടുവിലാനെ മദ്യം നൽകി നശിപ്പിച്ചതെന്ന് നടൻ ജഗദീഷും ഒരിക്കൽ തുറന്ന് പറഞ്ഞിരുന്നു. അവസാന കാലത്ത് അദ്ദേഹത്തിന് കുറച്ച് കുറ്റബോധമുണ്ടായിരുന്നു. കുറച്ച് റോളുകൾ കൂടി ചെയ്യണമെന്ന് അദ്ദേഹത്തിന്റെ മനസിൽ ഉണ്ടായിരുന്നു. വളരെ അധികം ആഗ്രഹിച്ചിരുന്നു.
കാലനിലയം നാടക വേദി എന്നിവയിൽ നിന്നായിരുന്നു അദ്ദേഹത്തിന്റെ തുടക്കം. അവിടെ നിന്ന് ഒരു നിശ്ചിത തുക മാത്രമെ പ്രതിഫലമായി കിട്ടുകയുള്ളു. ദാരിദ്ര്യം ഇല്ലെങ്കിലും വീട്ടിലേക്ക് കാര്യമായി പണം അയച്ച് കൊടുക്കാൻ അദ്ദേഹത്തിന് കഴിയുമായിരുന്നില്ല. പിന്നീട് പ്രൊഫഷണൽ നാടക വേദിയിൽ പ്രവർത്തിച്ചപ്പോഴും കാര്യമായി പണമൊന്നും ലഭിച്ചിരുന്നില്ല.

പിന്നീട് സിനിമയിൽ വന്നു. പക്ഷെ കാശ് ചോദിച്ച് വാങ്ങാൻ മടിയുള്ള കൂട്ടത്തിലായിരുന്നു അദ്ദേഹം. മിതമായ പ്രതിഫലം മാത്രമെ ലഭിച്ചിരുന്നുള്ളു. ചിലപ്പോൾ ഒന്നും പ്രതിഫലമായി കിട്ടിയതുമില്ല. അതുകൊണ്ട് തന്നെ പട്ടിണി അനുഭവിച്ചിട്ടില്ലെങ്കിലും ദാരിദ്ര്യം നന്നായി അനുഭവിച്ചിട്ടുണ്ട്. ആദ്യത്തെ മകളുണ്ടായപ്പോൾ കെപിഎസി ലളിത ചേച്ചിയിൽ നിന്നും 250 രൂപ കടം വാങ്ങിയാണ് നാട്ടിൽ പോയത്. അത്രയ്ക്ക് ബുദ്ധിമുട്ട് അനുഭവിച്ചിരുന്ന കാലം അദ്ദേഹത്തിന് ഉണ്ടായിരുന്നു.
ആ കാലം കഴിഞ്ഞ് കുറച്ച് സിനിമകൾ കിട്ടി തുടങ്ങിയപ്പോൾ കുറച്ച് സുഹൃത്തുക്കൾ മദ്യം കൊടുത്ത് സൽക്കരിക്കുമായിരുന്നു. ഉണ്ണിയേട്ടന്റെ പാട്ട് കേൾക്കാം, ഹാർമോണിയം കേൾക്കാം എന്നൊക്കെ പറഞ്ഞാണ് അവർ കുപ്പിയുമായി വന്നിരുന്നത്. അത് അദ്ദേഹത്തിന്റെ ആരോഗ്യത്തെ ബാധിച്ചിരുന്നു. മദ്യപിക്കുന്നതിനെ ഞാൻ വിലക്കാൻ ശ്രമിക്കുമായിരുന്നു.
കുറേയൊക്കെ അദ്ദേഹം അത് അനുസരിച്ചിട്ടുമുണ്ട്. ഷൂട്ടിങ് സെറ്റിലേക്ക് ഒരുമിച്ച് പോകുമ്പോൾ അദ്ദേഹം മദ്യപിക്കാൻ ശ്രമിക്കും. ഞാൻ അത് വിലക്കി. അദ്ദേഹം അനുസരിച്ചു. സ്നേഹപൂർവം പറയുമ്പോൾ അദ്ദേഹം അനുസരിക്കും. സെറ്റിലെത്തിയപ്പോൾ എല്ലാവരോടും അദ്ദേഹം പറഞ്ഞു ജഗദീഷ് കാരണം ഞാൻ ഇന്ന് കഴിച്ചിട്ടില്ലെന്ന് ജഗദീഷ് പറഞ്ഞു.


Click it and Unblock the Notifications

















