മുഖം കോടി! വായില്‍ പത! ബോധം പോയി! മരണം മുന്നില്‍ കണ്ട നിമിഷങ്ങളിലും ക്യാമറ! പൊന്നുവിന് വിമര്‍ശനം

പെട്ടെന്ന് ആശുപത്രിയിലേക്ക് പോവേണ്ടി വന്നതും, പിന്നീടുള്ള കാര്യങ്ങളെക്കുറിച്ചും പറഞ്ഞായിരുന്നു പൊന്നുവിന്റെ പുതിയ വീഡിയോ. പ്രഗ്നന്‍സി അനൗണ്‍സ്‌മെന്റ് കഴിഞ്ഞ് ആഴ്ചകള്‍ പിന്നിടുന്നതിനിടയിലായിരുന്നു അബോര്‍ഷനെക്കുറിച്ച് പറഞ്ഞത്. ഇങ്ങനെ വരുമെന്ന് വിചാരിച്ചതല്ല. രണ്ടാമത്തെ സ്‌കാനിംഗില്‍ കുഞ്ഞിന് വളര്‍ച്ച കൂടിയിട്ടില്ലായിരുന്നു. ഹാര്‍ട്ട് ബീറ്റുമില്ലായിരുന്നു. അത് പോവാനുള്ള മരുന്നൊക്കെ തന്നിരുന്നുവെങ്കിലും ബ്ലീഡിംഗ് വന്നിട്ടില്ലായിരുന്നു. വയറുവേദനയെ തുടര്‍ന്നായിരുന്നു ആശുപത്രിയിലേക്ക് പോയത്. മരണം മുന്നില്‍ കണ്ട നിമിഷമായിരുന്നു. ബിപിയൊക്കെ കുറഞ്ഞ് എല്ലാം കൈയ്യില്‍ നിന്നുപോയ അവസ്ഥയിലായിരുന്നു. അതിന്റെ മരുന്നുകളും, ഡ്രിപ്പുമൊക്കെ തന്ന് ഇപ്പോള്‍ ഓക്കെയായി. രാവിലെ മുതല്‍ വൈകുന്നേരം വരെ പ്രശ്‌നങ്ങളൊന്നുമില്ലായിരുന്നു. രാത്രിയായപ്പോഴാണ് ബോധം പോയത്. ഏട്ടന്‍ എന്റെ കൂടെത്തന്നെയുണ്ടായിരുന്നു.

ആശുപത്രിയിലെത്തി ഓക്കെയായതിന് ശേഷമാണ് വീഡിയോകള്‍ എടുത്തത്. വീട്ടില്‍ നിന്നും വരുമ്പോള്‍ പൊന്നുവിന് ബോധമില്ലായിരുന്നു. മുഖം ഒരുവശത്തേക്ക് കോടിപ്പോയി, വായില്‍ നിന്നും പത വന്നിരുന്നു, ബോധവും പോയി. അങ്ങനെയായിരുന്നു ആശുപത്രിയിലേക്ക് വന്നത്. ഡോക്ടറെ വിളിച്ച് പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ ഇവിടെ എല്ലാം സെറ്റായിരുന്നു. പെട്ടെന്ന് തന്നെ സ്‌കാന്‍ ചെയ്തിരുന്നു. പിന്നെ ലേബര്‍ റൂമിലേക്ക് ഷിഫ്റ്റ് ചെയ്യുകയായിരുന്നു. ആകെ ഡൗണായാണ് ഇങ്ങോട്ടേക്ക് വന്നത്. എങ്ങനെയെങ്കിലും പൊന്നു ഓക്കെയായാല്‍ മതി എന്നേയുണ്ടായിരുന്നുള്ളൂ. ഇവിടെ വന്നതിന് ശേഷമായിരുന്നു അബോര്‍ഷനായത്.

Uppum Mulakum lite family  shared a new video
Photo Credit: Uppum Mulakum lite family/ Instagram

റൂമിലേക്ക് മാറ്റി പൊന്നുവിനെ കണ്ടപ്പോഴാണ് സമാധാനമായത്. അപ്പോഴും മുഖവും, ദേഹവുമൊക്കെ വിറയ്ക്കുകയായിരുന്നു.ഡ്രിപ്പൊക്കെ കൊടുത്തപ്പോള്‍ ഓക്കെയായി വന്നു. അത്രയും വയ്യാത്ത അവസ്ഥയില്‍ മാത്രമേ ഡൗണാവാറുള്ളൂ, അല്ലെങ്കില്‍ ആക്ടീവായി ഇരിക്കാറാണ് പതിവ്. അച്ഛനും അമ്മയുമൊക്കെ ഇങ്ങോട്ടേക്ക് വന്നിരുന്നു. രാത്രി തന്നെ വരണോ എന്ന് ചോദിച്ചപ്പോള്‍ വേണ്ടെന്ന് പറഞ്ഞതാണ്. ബോധം വന്നപ്പോഴാണ് വീഡിയോ എടുക്കണമെന്ന് പറഞ്ഞത്. എങ്ങനെയാണ് പൊന്നുവിനെ ആശുപത്രിയിലേക്ക് എത്തിച്ചതെന്ന് ചോദിച്ചാല്‍ എനിക്കറിയില്ല. മേലെ നിന്ന് എങ്ങനെയൊക്കെയോ എടുത്ത് താഴേക്ക് ഇറക്കുകയായിരുന്നു.

അബോര്‍ഷനുള്ള മരുന്ന് വെച്ചാല്‍ വീട്ടില്‍ നിന്നും ഓക്കെയാവുന്നവരുണ്ട്. വലിയ കുഴപ്പമൊന്നുമുണ്ടാവില്ലെന്നായിരുന്നു കരുതിയത്. ഇതൊന്നും കാണാന്‍ വയ്യ, ഇനി ഉണ്ണിയൊന്നും വേണ്ട എന്ന് ഏട്ടന്‍ എന്നോട് പറഞ്ഞിരുന്നു. ഇങ്ങനെയൊക്കെ വരണമെന്നുണ്ടായിരിക്കാം. എനിക്കെന്തായാലും ഉണ്ണി വേണമെന്നായിരുന്നു പറഞ്ഞതെന്നും പൊന്നു വ്യക്തമാക്കിയിരുന്നു. ഞാന്‍ മരിച്ച് പോവുമോയെന്നൊക്കെയായിരുന്നു ചിന്തിച്ചത്. അങ്ങനെ ഞാന്‍ വിട്ട് കൊടുക്കുമോ, എത്തിക്കാവുന്നതിന്റെ അങ്ങേയറ്റം ഞാന്‍ കൊണ്ടുപോവും. ഇവിടെ പെട്ടെന്ന് എത്തണമേ എന്ന പ്രാര്‍ത്ഥനയായിരുന്നു എനിക്ക്.

വ്‌ളോഗ് എടുക്കുന്നതും, പോസ്റ്റ് ചെയ്യുന്നതും ജോലിയാണ്. വരുമാനമാര്‍ഗമാണ്. അതാണ് ചെയ്യുന്നത്. ഇനി അതിലും നെഗറ്റീവ് പറയരുതെന്ന് പൊന്നുവും ഷെബിനും പറയുന്നുണ്ടായിരുന്നു. മരണം മുന്നില്‍ കണ്ടിട്ടും വീഡിയോ എടുക്കാന്‍ തോന്നിയ മനസ്, സമ്മതിച്ച് തന്നിരിക്കുന്നു. കേട്ടിട്ട് തന്നെ പേടിയായി, നല്ലൊരു ഭര്‍ത്താവാണ് ഷെബിന്‍. അമ്മയും പൊന്നുവും തെറ്റിലാണെന്ന് തോന്നുന്നു. അല്ലെങ്കില്‍ ഈ ടൈമില്‍ കൂടെ നില്‍ക്കേണ്ടതല്ലേ, വന്നുപോവുകയാണോ ചെയ്യേണ്ടത്. കൊച്ചുമകളെയെങ്കിലും കൂടെ കൊണ്ടുപോവാമായിരുന്നല്ലോ, ഇവരെന്താണ് ഇങ്ങനെ. നിങ്ങള്‍ വീഡിയോ പോസ്റ്റ് ചെയ്യുന്നത് കൊണ്ടാണ് ഇതൊക്കെ അറിയുന്നത്. അതുകൊണ്ട് കമന്റുകളും കാണേണ്ടി വരും എന്നായിരുന്നു കമന്റുകള്‍.

Read more about: latest televisoin news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X