ഉർവശിയുടെ അഭിനയം മോശമാകുന്നു, ​ഗോഷ്ഠി കാണിക്കൽ! കലാരഞ്ജിനിക്ക് പ്രശംസയും ഉർവശിക്ക് വിമർശനവും

ഉർവശിയുടെ അഭിനയ മികവിനെക്കുറിച്ച് എടുത്ത് പറയേണ്ടതില്ല. സാക്ഷാൽ കമൽ ഹാസനെ പോലും അത്ഭുതപ്പെ‌ടുത്തിയ അഭിനയ മികവ് കാഴ്ച വെച്ച നടി. തമിഴിലും മലയാളത്തിലും അനശ്വരമായ നിരവധി കഥാപാത്രങ്ങൾ. സൂപ്പർഹിറ്റുകളും പുരസ്കാരങ്ങളും ഉർവശിയെ തേടി വന്നു. അഭിനയ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്ന് വരുന്നയാളാണ് ഉർവശി. നാടക കലാകാരൻമാരായ ചവറ വിപി നായരുടെയും വിജയലക്ഷ്മിയുടെയും മകൾ. സ​ഹോദ​രിമാരായ കൽപ്പനയ്ക്കും കലാരഞ്ജിനിക്കും എത്രയോ മുകളിലായിരുന്നു കരിയറിൽ ഉർവശിയുടെ താരമൂല്യം.

കാൻസർ കണ്ടെത്തി ആദ്യത്തെ രണ്ട് ദിവസം മരവിച്ച അവസ്ഥ; മരണഭയം മറികടന്നതിങ്ങനെ: ജുവൽ മേരി
കാൻസർ കണ്ടെത്തി ആദ്യത്തെ രണ്ട് ദിവസം മരവിച്ച അവസ്ഥ; മരണഭയം മറികടന്നതിങ്ങനെ: ജുവൽ മേരി

എന്നാൽ അഭിനയ മികവിൽ ഉർവശിയേക്കാൾ മികവ് സഹോദരിമാർക്കാണെന്ന തോന്നൽ ഇന്ന് പ്രേക്ഷകർക്കുണ്ട്. പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന കഥാപാത്രങ്ങൾ ചെയ്തപ്പോഴും ഒരു സിനിമയിൽ കൽപ്പനയുടെ അഭിനയം ഓവറായി എന്ന് പ്രേക്ഷകർ പറഞ്ഞിട്ടില്ല. ഡ‍യലോ​ഗ് ഡെലിവറിയിൽ വലിയ മികവ് കൽപ്പന കാണിച്ചു. സീരിയസ് റോളുകളിലേക്ക് മാറുമ്പോൾ പ്രേക്ഷകരുടെ മനസിനെ ആഴത്തിൽ‌ തൊടുന്ന നിമിഷങ്ങൾ നൽകി.

Urvashi  Kalaranjini

എന്നാൽ ഉർവശിക്ക് ചില സിനിമകളിലെങ്കിലും കോമഡി പാളിയിട്ടുണ്ട്. മധുചന്ദ്രലേഖ, ബെസ്റ്റ് ഓഫ് ലക്ക് തുടങ്ങിയ സിനിമകൾ ഉദാഹരണം. ഒടുവിൽ പുറത്തിറങ്ങിയ പരിമളം ആന്റ് കോ എന്ന സിനിമയിലെ ഉർവശിയുടെ അഭിനയത്തോടും പ്രേക്ഷകർക്ക് വലിയ മതിപ്പ് തോന്നുന്നില്ല. മുഖം കൊണ്ടുള്ള​ ​ഗോഷ്ഠിയായി തോന്നുന്നു എന്നാണ് റിവ്യൂവർ അശ്വന്ത് കോക്ക് പറയുന്നത്. ഉർവശിയുടെ ചേച്ചി കലാരഞ്ജിനി മോഹിനിയാട്ടം എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ കയ്യ‌ടി നേടുമ്പോഴാണ് ഉർവശിക്ക് വിമർശനം. അവസരങ്ങൾ ലഭിച്ചിരുന്നെങ്കിൽ ഉർവശിക്കും മുകളിൽ പോകേണ്ട ആളാണ് കലാരഞ്ജിനിയെന്ന് പൊതുവെ അഭിപ്രായമുണ്ട്.

കലാരഞ്ജിനിക്ക് വേണ്ടി കാലം തീരുമാനിച്ചു വെച്ച സമയം ഇതായിരുന്നു എന്ന് ചിത്രം കണ്ട് 24 മണിക്കൂർ കഴിഞ്ഞിട്ടും മനസ്സ് വിസ്മയപ്പെടുന്നു.
മികച്ച കലാകാരികളായ ഉർവ്വശിയും കല്പനയും മൂന്നു പതിറ്റാണ്ടു കാലം മലയാള സിനിമ അടക്കി വാണപ്പോഴും ഇവർ താരതമ്യേന നിശ്ശബ്ദയായിരുന്നു. കലാരഞ്ജിനിയുടെ സരസ്വതിയമ്മക്ക് അവരുടെ അടഞ്ഞ ശബ്ദം പോലും വലിയ അനുഗ്രഹമായി മാറുകയാണ്. തേങ്ങാമുറിയും കയ്യിൽ പിടിച്ച് നിൽക്കുന്ന ഒറ്റ സീൻ മതി അഭിനയത്തിൽ ഉർവ്വശിയുടെ ചേച്ചിയാണവർ എന്ന് തലകുലുക്കി സമ്മതിക്കാൻ. കുന്തിരിക്കം പുകച്ച് നടക്കുന്ന സീനൊക്കെ ഓർമ്മയിൽ കൂടി ചിരി ഉണർത്തുന്നു . കലാരഞ്ജിനി തന്നെ ചിത്രത്തിൻ്റെ ഹൈലൈറ്റ്. എന്തൊരു കുസൃതിയാണവരുടെ നോക്കിലും ചലനങ്ങളിലും എന്നാണ് മോഹിനിയാട്ടം കണ്ട ശേഷം എഴുത്തുകാരി ശാര​​ദക്കുട്ടി സോഷ്യൽ മീഡിയയിൽ കുറിച്ചത്.

Read more about: urvashi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X