ഇങ്കിത‍ത്തിന് വഴങ്ങുന്ന സ്ത്രീകൾക്ക് വിലപിടിപ്പുള്ള സമ്മാനങ്ങൾ, മറ്റ് നടന്മാരുടെ ശമ്പളത്തിൽ കയ്യിട്ട് വാരും!

ഒരു കാലത്ത് തമിഴ് സിനിമ പ്രേമികളുടെ പ്രിയ കോമഡി താരമായിരുന്നു വടിവേലു. അക്കാലത്ത് വടിവേലു സിനിമയിലെ ഒരു അവിഭാജ്യ ഘടകമായിരുന്നു. അദ്ദേഹം ഇല്ലാത്ത തമിഴ് സിനിമകൾ ഇല്ലെന്ന് തന്നെ പറയാം. കേരളത്തിലും വടിവേലുവിന് ധാരാളം ആരാധകരുണ്ടായിരുന്നു. പക്ഷെ ഒരു സമയത്ത് സിനിമയിൽ നിന്നും നടന് മാറി നിൽക്കേണ്ടി വന്നു. അതിനുള്ള കാരണം വടിവേലുവിന്റെ രാഷ്ട്രീയ പ്രവേശനമായിരുന്നു.

രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയതിനുശേഷമുള്ള നടന്റെ വാക്കുകളിൽ ചിലത് പല ഉന്നതന്മാരെയും വേദനിപ്പിക്കുന്നതായിരുന്നു. വടിവേലുവിന് ഏറ്റവും കൂടുതൽ അവമതിപ്പ് ഉണ്ടാക്കിയത് ഒന്നുമല്ലാത‍ിരുന്ന സമയത്ത് കൈപിടിച്ച് ഉയരങ്ങളിൽ എത്തിച്ച വിജയകാന്തിനെ ഹീനമായ വാക്കുകൾകൊണ്ട് പൊതുവേദിയിൽ ആക്ഷേപിച്ചപ്പോഴാണ്.

Vadivelu

തൊട്ടടുത്ത് താമസിച്ചിരുന്നിട്ടും വിജയകാന്ത് മരിച്ചപ്പോൾ വടിവേലു കാണാൻ പോയില്ല. അന്ന് വടിവേലു ‍ഡിഎംകെയെ പിന്തുണച്ചുകൊണ്ട് പല പ്രമുഖരേയും ആക്ഷേപിച്ചിരുന്നു. എന്നാൽ ആ തവണ തെരഞ്ഞെടുപ്പിൽ ഡിഎംകെ കടുത്ത പരാജയം ഏറ്റുവാങ്ങി. പിന്നീട് ജയലളിതയുടെ ഭരണകാലമായിരുന്നു. അപ്പോൾ വടിവേലുവിന്റെ പൊടിപോലും എവിടേയും കാണാൻ കഴിഞ്ഞില്ല. അതിനാലാണ് വടിവേലു കുറേനാൾ സിനിമയിൽ നിന്നും വിട്ടുനിന്നത്.

ജയലളിതയുടെ മരണശേഷം അവരുടെ പാർട്ടി നശിച്ചു. അതിനാൽ ഡിഎംകെ വീണ്ടും അധികാരത്തിൽ വന്നു. അതോടെ വീണ്ടും വടിവേലുവിന്റെ നല്ലകാലം തെളിഞ്ഞ് തുടങ്ങി. സ്റ്റാലിന്റെ സിനിമ കമ്പനി നിർമ്മിച്ച മാമന്നൻ എന്ന സിനിമയിലൂടെ വമ്പൻ തിരിച്ച് വരവും വടിവേലു നടത്തി. ഡിഎംകെയോടുള്ള നന്ദി സൂചകം എന്നോണം ഇപ്പോൾ വടിവേലു ഇലക്ഷൻ പ്രചരണത്തിൽ സജീവമാണ്.

അൽപ്പം ഡോസ് കുറച്ചാണെങ്കിലും നടൻ വിജയിയേയും വടിവേലു കടന്ന് ആക്രമിക്കുന്നുണ്ട്. അൽപസ്വൽപം രാഷ്ട്രീയ പഠിച്ചശേഷം വേണമായിരുന്നു ഇതിലേക്ക് ഇറങ്ങാൻ എന്നായിരുന്നു വടിവേലു വിജയ്ക്ക് നൽ‌കിയ ഉപ​ദേശം. ഇപ്പോഴിതാ വടിവേലുവിനെ കുറിച്ച് തനിക്ക് അറിയാവുന്ന കാര്യങ്ങൾ വെളിപ്പെടുത്തുകയാണ് നടനും സംവിധായകനുമായ ആലപ്പി അഷ്റഫ്.

വടിവേലുവിന് എതിരെ ​ഗുരുതരമായ ഒരു ആരോപണവും ഉന്നയിച്ചുകൊണ്ട് അടുത്തിടെ നടി സോന ഹെയ്ഡൻ രം​ഗത്ത് എത്തിയിരുന്നു. വടിവേലുവിന്റെ പെരുമാറ്റ രീതികൾ സഹിക്കാൻ കഴിയുന്നതിനും അപ്പുറമായതുകൊണ്ടാണ് ഇപ്പോൾ നടനൊപ്പം സിനിമകൾ ചെയ്യാത്തത് എന്നാണ് സോന പറഞ്ഞത്. നിർധന കുടുംബപശ്ചാതലത്തിൽ നിന്നും ഭാ​ഗ്യം കൊണ്ടും പലരുടേയും സഹായം കൊണ്ടും ഉയർന്ന് വന്ന വ്യക്തിയാണ് വടിവേലു.

Vadivelu

പണവും പ്രശസ്തിയും ലഭിച്ചപ്പോൾ സ്വഭാവം മാറി. അഹങ്കാരവും അഹംഭാവവും തലയ്ക്ക് പിടിച്ച വടിവേലു വന്ന വഴി അപ്പാടെ മറന്നുവെന്നാണ് സിനിമയിൽ പരക്കേയുള്ള അഭിപ്രായം. പ്രശസ്ത നടൻ ജയമണി ഒരിക്കൽ പറഞ്ഞത് വടിവേലു അഹങ്കാരിയാണ് എന്നാണ്. അദ്ദേഹം കസേരയിൽ ഇരിക്കുമ്പോൾ ബാക്കിയുള്ളവർ നിലത്ത് മാത്രമെ ഇരിക്കാൻ പാടുള്ളുവെന്ന് വടിവേലുവിന് നി‌ർബന്ധമുണ്ടായിരുന്നുവത്രെ.

ഇത്തരം സംഭവങ്ങൾ തമിഴ് സിനിമാ സെറ്റിൽ ഞാൻ നേരിട്ട് പോയി കണ്ടിട്ടുണ്ട്. കാലി കസേര ഉണ്ടെങ്കിലും താരമൂല്യം ഇല്ലെങ്കിൽ നിലത്തിരുന്നേ മതിയാകൂ. തന്നേയും മറ്റുള്ളവർ അം​ഗീകരിക്കണമെങ്കിൽ ഇതുപോലെയൊക്കെ പെരുമാറണം എന്നാകും വടിവേലു ധരിച്ച് വെച്ചിരിക്കുന്നത്. തന്റെ സിനിമയിലെ ചെറിയ വേഷങ്ങളിൽ ആരൊക്കെ അഭിനയിക്കണമെന്ന് തീരുമാനിക്കുന്നതും വടിവേലുവാണത്രെ. അവർക്കുള്ള പ്രതിഫലവും വടിവേലുവാണ് തീരുമാനിക്കുന്നത്.

പ്രതിഫലമായി തങ്ങൾക്ക് ലഭിക്കേണ്ട തുക നടൻ തട്ടിയെടുക്കാറുണ്ടെന്നാണ് ഒരിക്കൽ തമിഴ് ഹാസ്യതാരം കൊട്ടാച്ചി പറഞ്ഞത്. തന്റെ ഇഷ്ടത്തിനും ഇങ്കിത‍ത്തിനും വഴങ്ങുന്ന സ്ത്രീകൾക്ക് പണവും വീടുകളും വിലപിടിപ്പുള്ള സമ്മാനങ്ങളും വടിവേലു നൽകാറുണ്ട്. വളർന്നശേഷം വടിവേലുവിന്റെ സ്വഭാവത്തിലുണ്ടായ മാറ്റത്തെ കുറിച്ച് അറിയുമ്പോൾ എന്താ ഇയാൾ ഇങ്ങനെയെന്ന് തോന്നിപ്പോകാറുണ്ട്. ഉയരങ്ങൾ കയറാൻ ഏണിപിടിച്ച കൈകളെ ഒരു കലാകാർ ഒരിക്കലും വിസ്മരിക്കാൻ പാടില്ലെന്നും അഷ്റഫ് പറയുന്നു.

Read more about: vadivelu
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X