ശ്രീദേവി ആറ് മാസം ഗർഭിണി, വിവാഹം നടന്നത് എന്റെ വീട്ടിൽ വെച്ച്; അമ്മ കടുത്ത ഡിപ്രഷനിലായിരുന്നു: വനിത
നടി വനിത വിജയകുമാറിന്റെ സ്വകാര്യ ജീവിതത്തിലുണ്ടായ സംഭവങ്ങൾ വലിയ ചർച്ചയായതാണ്. നടൻ വിജയകുമാറിന്റെയും അന്തരിച്ച നടി മഞ്ജുള വിജയകുമാറിന്റെയും മകളാണ് വനിത. വനിത ആദ്യ വിവാഹബന്ധം പിരിഞ്ഞ ശേഷം സ്വന്തം വീട്ടുകാരുമായും വലിയ പ്രശ്നത്തിലായി. വനിതയ്ക്കെതിരെ വിജയകുമാറും മഞ്ജുളയും പരസ്യമായി സംസാരിച്ചു. വനിതയും ആരോപണങ്ങൾ ഉന്നയിച്ചു. ഒരിക്കൽ കുടുംബത്തെക്കുറിച്ച് വനിത പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയാകുന്നത്.
ഞങ്ങളുടെ വീട്ടിൽ പലരുടെയും ബന്ധങ്ങൾ നടന്നിട്ടുണ്ട് എന്നത് സത്യമാണ്. ശ്രീദേവിയുടെയും ബോണി കപൂറിന്റെയും വിവാഹം എന്റെ വീട്ടിലാണ് നടന്നത്. അന്ന് ബോണി കപൂർ മറ്റൊരാളുടെ ഭർത്താവാണ്. നിയമപരമല്ല. ഇവർ കല്യാണം കഴിച്ചു. ശ്രീദേവി ആറ് മാസം ഗർഭിണിയായിരുന്നു. അത് പോലെ പല ആർട്ടിസ്റ്റുകളുടെയും. എല്ലാവരുടെയും പേര് ഞാൻ പറയുന്നില്ല. മറ്റുള്ളവരുടെ പേര് ദുരുപയോഗം ചെയ്യാനല്ല ഞാനിവിടെ ഇരിക്കുന്നത്. അത് വ്യക്തിപരമായ കാര്യമാണ്.

എനിക്കെതിരെ അഭിമുഖം കൊടുക്കുമ്പോൾ അമ്മ ലഹരിയിലായിരുന്നു. നടക്കാൻ കഴിയുന്നില്ല. പാവം, അമ്മ വല്ലാതെ ഡിപ്രഷനിലായി. കുടുംബത്തിനുള്ളിൽ ഒരുപാട് കാര്യങ്ങൾ നടന്നിട്ടുണ്ട്. അമിതമായി അമ്മ മദ്യപിച്ചു. ആരും നിയന്ത്രിച്ചില്ല. അമ്മയ്ക്ക് മദ്യപാനം നിർത്താനുള്ള ഇഞ്ചക്ഷനെടുക്കാം എന്ന് എത്രയോ തവണ അച്ഛനോട് ഞാൻ പറഞ്ഞതാണ്. എന്നാൽ അവർക്ക് അമ്മ അങ്ങനെയിരിക്കുന്നതാണല്ലോ നല്ലത്. സ്വബോധത്തിലാണെങ്കിൽ സ്വത്തുക്കൾ മാറ്റാൻ പറ്റില്ലല്ലോ എന്നും വനിത വിജയകുമാർ പറഞ്ഞു.
അവസാന നാളുകളിൽ അമ്മ തന്നെ മനസിലാക്കിയിരുന്നെന്നാണ് വനിത പറയുന്നത്. ഒരിക്കൽ ഇതേക്കുറിച്ചും നടി സംസാരിച്ചിട്ടുണ്ട്. എന്നാൽ വിജയകുമാർ ഇപ്പോഴും വനിതയുമായി രമ്യതയിലെത്താൻ തയ്യാറല്ല. പല തവണ കുടുംബവുമായി വീണ്ടും ഒത്ത് ചേരാനുള്ള ആഗ്രഹം വനിത അഭിമുഖങ്ങളിൽ പ്രകടിപ്പിച്ചതാണ്. രണ്ട് ഭാര്യമാരാണ് വിജയകുമാറിനുണ്ടായിരുന്നത്. മുത്തുക്കണ്ണ് എന്നാണ് ആദ്യ ഭാര്യയുടെ പേര്. ഈ ബന്ധത്തിൽ പിറന്ന മക്കളാണ് അരുൺ, കവിത, അനിത എന്നിവർ. രണ്ടാം ഭാര്യ മഞ്ജുളയിൽ പിറന്നവരാണ് വനിതയും പ്രീതയും ശ്രീദേവിയും.
സഹോദരങ്ങളെല്ലാം വനിതയിൽ നിന്ന് അകൽച്ച കാണിക്കുന്നു. കഴിഞ്ഞതെല്ലാം മറന്ന് വീണ്ടും കുടുംബവുമായി ഒത്ത് ചേരാൻ താൻ ശ്രമിച്ചെങ്കിലും ഇവരാരും ഇതിന് തയ്യാറാകുന്നില്ലെന്നാണ് വനിത പറയുന്നത്. അനിതയ്ക്കും കവിതയ്ക്കും കുറേക്കാലം മുമ്പ് എല്ലാം മറന്ന് വീണ്ടും ഒന്നിക്കാൻ ഞാൻ നീണ്ട മെസേജുകൾ അയച്ചിരുന്നു. എന്നാൽ അവർ തന്നെ ബ്ലോക്ക് ചെയ്തു. സഹോദരിമാർക്ക് തന്നോട് മനസിൽ അടുപ്പമുണ്ട്. എന്നാൽ ഭർത്താക്കൻമാരെ ഭയന്ന് അത് പുറത്ത് കാണിക്കുന്നില്ല. അത് കുഴപ്പമില്ലെന്നും വനിത വിജയകുമാർ പറഞ്ഞിട്ടുണ്ട്. തന്റെ വീട്ടിലേക്ക് മരുമക്കൾ വന്ന ശേഷമാണ് പ്രശ്നങ്ങൾ തുടങ്ങിയതെന്നാണ് വനിത വിജയകുമാർ പറയുന്നത്. ഇന്ന് രണ്ട് പെൺമക്കൾക്കുമൊപ്പം തന്റെ ജീവിതം വനിത മുന്നോട്ട് പോകുകയാണ് വനിത വിജയകുമാർ.. തന്റെ ജീവിതത്തിൽ നടന്ന കാര്യങ്ങളെക്കുറിച്ച് തുറന്ന് സംസാരിക്കുന്നയാളാണ് വനിത. മകൻ വിജയ് ശ്രീഹരി വനിതയിൽ നിന്ന് അകലം പാലിക്കുന്നു.


Click it and Unblock the Notifications

