സം​ഗീതയെ ശാരീരികമായി ഉപദ്രവിച്ചു?; രണ്ട് ഭാര്യമാരുള്ളവർ നാട് ഭരിച്ചിട്ടില്ലേ?, തൃഷ ഡീസന്റ്; വനിത പറയുന്നു!

ഭാര്യയേയും മക്കളേയും പെരുവഴിയിലാക്കിയ വ്യക്തി എങ്ങനെ തമിഴ്നാടിനെ സംരക്ഷിക്കും എന്ന ചോദ്യം വിജയിയുടെ വിവാഹമോചന വാർത്തകൾ പ്രചരിച്ചപ്പോൾ മുതൽ ഉയരുന്നുണ്ട്. എന്നാൽ ജനങ്ങളിൽ നിന്നും നടന് ലഭിക്കുന്ന സ്നേഹവും വരവേൽപ്പും വർഷങ്ങളായുള്ള കഠിനാധ്വാനത്തിലൂടെ മാത്രം ഉണ്ടായതാണെന്ന് നടി വനിത വിജയകുമാർ പറയുന്നു. വിജയിയുടെ കുടുംബത്തിൽ യഥാർത്ഥത്തിൽ സംഭവിച്ചത് എന്താണെന്ന് അറിയാതെ വിമർശിക്കുന്നതിനോട് യോജിപ്പില്ലെന്നും വനിത പറയുന്നു.

എല്ലാവരും ചേർന്ന് ചതിച്ചു... പറ്റിച്ചു, അഭിലാഷ് പിള്ളയേയൊന്നും വിശ്വസിക്കരുത്, മരിക്കുകയല്ലാതെ വേറെ വഴിയില്ല!
എല്ലാവരും ചേർന്ന് ചതിച്ചു... പറ്റിച്ചു, അഭിലാഷ് പിള്ളയേയൊന്നും വിശ്വസിക്കരുത്, മരിക്കുകയല്ലാതെ വേറെ വഴിയില്ല!

വിജയിയേയും അദ്ദേഹത്തിന്റെ മാതാപിതാക്കളേയും സം​ഗീതയേയും എല്ലാം വ്യക്തിപരമായി എനിക്ക് അറിയാം. വിജയിയെ ഞാൻ ഇപ്പോഴും പിന്തുണയ്ക്കുന്നുണ്ടെങ്കിൽ‌ അദ്ദേ​ഹം മോശം വ്യക്തിയല്ലെന്ന് എനിക്ക് അറിയാവുന്നത് കൊണ്ടാണ്.

Vijay Sangeetha

രാഷ്ട്രീയത്തെ കുറിച്ച് വിജയ്ക്ക് എന്ത് അറിയാമെന്ന് ചോദിക്കുന്നവരോട്... വിജയയിടെ ഹാർ‌ഡ് വർക്ക് എത്രത്തോളമാണെന്ന് കണ്ണുകൊണ്ട് കണ്ടിട്ടുണ്ട്. കഷ്ടപ്പെട്ട് തന്നെയാണ് ഉയർന്ന് വന്നത്. എനിക്കൊപ്പം അഭിനയിച്ചോൾ എന്നെക്കാൾ ഒരു ലക്ഷം രൂപ കുറച്ചാണ് വിജയ്ക്ക് പ്രതിഫലം കൊടുത്തത്. എനിക്ക് ഫ്ലൈറ്റ് ടിക്കറ്റ് അണിയറപ്രവർത്തകർ എടുത്ത് തരുമായിരുന്നു.

പക്ഷെ വിജയിക്ക് ട്രെയിൻ ടിക്കറ്റായിരുന്നു നൽകിയത്. കഷ്ടപ്പാട് അറിഞ്ഞ് വളരട്ടെയെന്ന് പറഞ്ഞ് അദ്ദേഹത്തിന്റെ അച്ഛൻ തന്നെയാണ് ഫ്ലൈറ്റ് ടിക്കറ്റിന് പകരം ട്രെയിൻ ബുക്ക് ചെയ്താൽ മതിയെന്ന് അണിയറപ്രവർത്തകരോട് പറഞ്ഞത്. ഇന്ന് കോടികൾ പ്രതിഫലമായി ലഭിക്കുകയും ലക്ഷക്കണക്കിന് പേർ അദ്ദേ​ഹത്തെ ആരാധിക്കുകയും ചെയ്യുന്നുണ്ടെങ്കിൽ അതിന് കാരണം ഇരുപത് വർഷത്തോളം ചെയ്ത കഠിനാധ്വാനം തന്നെയാണ്.

പണം വാങ്ങുന്നതല്ലേ, നിർമാതാവ് വിളിച്ചാൽ ചെല്ലണം, ബിജു മേനോനെ വിളിച്ചപ്പോൾ അദ്ദേഹം പറഞ്ഞത്...; ജീത്തു ജോസഫ്!
പണം വാങ്ങുന്നതല്ലേ, നിർമാതാവ് വിളിച്ചാൽ ചെല്ലണം, ബിജു മേനോനെ വിളിച്ചപ്പോൾ അദ്ദേഹം പറഞ്ഞത്...; ജീത്തു ജോസഫ്!

ജനങ്ങളുടെ മനസിൽ സ്ഥാനം പണം കൊടുത്ത് വാങ്ങാൻ കഴിയില്ല. ഇന്ന് ക്യാമറയും മൈക്കും വെച്ച് ആളുകൾ അദ്ദേഹത്തെ കുറിച്ച് ഓരോന്ന് പറയുന്നത് കേൾക്കുമ്പോൾ എന്ത് വേണമെങ്കിലും പറയൂ... വിശ്വസിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് നമ്മൾ അല്ലേയെന്ന് തോന്നും. വിജയിക്ക് ഉള്ള സ്വീകാര്യത എത്ര സൂപ്പർ താരങ്ങൾ ലഭിക്കുന്നുണ്ട് പറയൂ?. ആർക്കും ഇല്ല.

വളരെ ചുരുക്കം പേർക്ക് മാത്രമെ അത്തരത്തിൽ ഒരു സ്വീകാര്യത ലഭിക്കുന്നുള്ളു. കുറ്റം പറയാൻ വേണ്ടി ആളുകൾ‌ ഇറങ്ങി തിരിച്ചാൽ പിന്നെ എന്ത് പറയാനാണ്. വിജയിയുടെ വ്യക്തി ജീവിതത്തിലും ദാമ്പത്യത്തിലും എന്താണ് സംഭവിച്ചത്?, സത്യം എന്താണ് എന്നൊന്നും ആർക്കും അറിയില്ല. ഒ​രാളുടെ ക്യാരക്ടറിനെ പറ്റി പറയുന്നത് രാഷ്ട്രീയമാവുകയില്ല. നാടിനെ സംരക്ഷിച്ചിട്ടുള്ള എത്രപേർ അവരുടെ കുടുംബത്തെ സംരക്ഷിച്ചിട്ടുണ്ട്?.

Vijay Sangeetha

രണ്ട് ഭാര്യമാരുള്ളവർ അവരേയും സംരക്ഷിച്ച് നാടിന് വേണ്ടി പ്രവർത്തിക്കുകയും ചെയ്തത് ഞാൻ കണ്ടിട്ടുണ്ട്. അതുപോലെ സം​ഗീതയെ വിജയ് ശാരീരികമായി ഉപദ്രവിച്ചിട്ടുണ്ടോയെന്ന് ചോദിച്ചാൽ ഡിവോഴ്സ് കാര്യങ്ങൾക്ക് ഒരു അഭിഭാഷകനെ സമീപിച്ചാൽ വിവാഹമോചനം ലഭിക്കാൻ ബുദ്ധിമുട്ടുള്ള കേസാണെങ്കിൽ അഭിഭാഷകൻ തന്നെ വിവാ​ഹമോചനത്തിനുള്ള ഐഡിയകൾ കക്ഷിക്ക് പറഞ്ഞ് കൊടുക്കും. ജീവനാംശം എങ്ങനെ വാങ്ങണം,

ഏതൊക്കെ സെക്ഷൻ ചേർക്കണം എന്നൊന്നും ഡിവോഴ്സിന് പോകുന്ന സ്ത്രീക്ക് അറിയണമെന്നില്ല. ഒരാൾ മുന്നോട്ട് വന്ന് നാടിന് നല്ലത് ചെയ്യാൻ തയ്യാറാണെന്ന് പറയുമ്പോൾ അയാളുടെ കുടുംബം എങ്ങനെയാണ് പോകുന്നതെന്ന് അന്വേഷിക്കേണ്ട കാര്യമില്ല. വിമർശിക്കേണ്ടതില്ല. ആർക്കും ആരുടെ പേരിലും ആരോപണങ്ങൾ ഉന്നയിക്കാം. അതുപോലെ തൃഷ എന്റെ നല്ല സുഹൃത്താണ്. ഡീസന്റും ഏറ്റവും ബഹുമാന്യ‌യുമായ വ്യക്തിയാണ്.

നവവധുവായി ചേര്‍ന്ന് നിന്നപ്പോള്‍! എല്ലാത്തിന്റെയും തുടക്കം ഇതിലൂടെ! വീണ്ടും വിവാദ ചിത്രങ്ങളുമായി രേണു സുധി
നവവധുവായി ചേര്‍ന്ന് നിന്നപ്പോള്‍! എല്ലാത്തിന്റെയും തുടക്കം ഇതിലൂടെ! വീണ്ടും വിവാദ ചിത്രങ്ങളുമായി രേണു സുധി

എല്ലാവർക്കും അവരവരുടേതായ ഒരു ജീവിത കഥയുണ്ടാകും. ആ കഥ അറിയാത്തവർ അവരെ കുറിച്ച് മോശം പറയുന്നത് തെറ്റാണ്. പലരുടേയും കഥ എനിക്ക് അറിയാം. അതൊന്നും ഞാൻ‌‍ തുറന്ന് പറയുന്നില്ല. വിജയിയുടെ കല്യാണത്തിൽ ഞാനും പങ്കെടുത്തിട്ടുണ്ട്.

റിലേഷൻഷിപ്പ് ആളുകൾക്കിടയിൽ മാറും. മനുഷ്യർ വളരുകയല്ലേ. സാഹചര്യവും പ്രായവുമെല്ലാം അതിന് കാരണമാണ്. ആരും മക്കളെ ഉപേക്ഷിക്കില്ല. അച്ഛനോ അമ്മയോ ആരെങ്കിലും ഒരാൾ അവരെ സംരക്ഷിക്കുമെന്ന് വിജയിയുമായി ബന്ധപ്പെട്ട വിവാ​ദങ്ങളിൽ പ്രതികരിച്ച് വനിത പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X