ഞാൻ നിങ്ങളുടെ കുഞ്ഞിനെ നോക്കില്ല, കുട്ടിയെ ഉണ്ടാക്കുന്നതിന് മുമ്പ് ആലോചിക്കണം: വരലക്ഷ്മി

അഭിപ്രായങ്ങൾ തുറന്ന് പറയുന്നയാളാണ് നടി വരലക്ഷ്മി ശരത്കുമാർ. വരലക്ഷ്മിയുടെ ഈ സ്വഭാവരീതിയെക്കുറിച്ച് പലരും സംസാരിച്ചിട്ടുണ്ട്. തമിഴിലും തെലുങ്കിലും ശ്രദ്ധേയ സിനിമകളിൽ അഭിനയിച്ച വരലക്ഷ്മി ഇന്ന് സംവിധായകയുമാണ്. വരലക്ഷ്മി ആദ്യമായി സംവിധാനം ചെയ്ത എസ് സരസ്വതി എന്ന സിനിമ കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. വരലക്ഷ്മി തന്നെയാണ് ചിത്രത്തിൽ പ്രധാന വേഷം ചെയ്യുന്നത്. പ്രിയാമണി, പ്രകാശ് രാജ് എന്നിവരും അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ ആലോചിച്ച് മാത്രം മക്കൾക്ക് ജന്മം നൽകണമെന്ന് പറയുകയാണ് വരലക്ഷ്മി. ഒരു തെലുങ്ക് മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് പരാമർശം.

കുട്ടികളുണ്ട് കഷ്ടപ്പാടാണെന്ന് ചിലർ പറയും. എന്തിന് കുട്ടികളെയുണ്ടാക്കി. ആദ്യം പ്ലാൻ ചെയ്യണം. കുട്ടിയുണ്ടായിട്ട് പ്ലാൻ ചെയ്യരുത്. ഇന്നത്തെ കാലത്ത് സാമ്പത്തിക സ്ഥിതി മാറി. ഒരു കുഞ്ഞിനെ വളർത്തുകയെന്നത് ചെലവേറിയ കാര്യമാണ്. ഒരു കുഞ്ഞിനെ വളർത്താൻ പറ്റുമെന്ന് ഉറപ്പില്ലെങ്കിൽ കുഞ്ഞിനെയുണ്ടാക്കുകയും എല്ലാവരോടും യാചിക്കാതിരിക്കുകയും ചെയ്യുക. കുഞ്ഞുണ്ട്, സഹായിക്കണം എന്ന് ചിലർ എന്നോട് പറയും. ഞാനുണ്ടാക്കിയതാണോ, നിങ്ങളുണ്ടാക്കിയ കുഞ്ഞിന് ഞാനെന്തിന് സഹായം ചെയ്യണം എന്ന് ഞാൻ ചോദിക്കും.

Varalakshmi Sarathkumar

ഒരാളെ നോക്കാനുള്ള സാമ്പത്തിക ഭദ്രതയുണ്ടാകുമ്പോൾ വിവാഹം ചെയ്യുക. സാമ്പത്തിക സ്ഥിരത വന്ന ശേഷം കുഞ്ഞിന് ജന്മം നൽകുക. കുഞ്ഞിനെയുണ്ടാക്കി അതിനെ ഞാൻ നോക്കുമെന്ന് പ്രതീക്ഷിക്കരുത്. ഞാൻ നിങ്ങളുടെ കുഞ്ഞിനെ നോക്കുമെന്ന് പ്രതീക്ഷിക്കരുത്. താനതിന് തയ്യാറല്ലെന്നും വരലക്ഷ്മി പറഞ്ഞു.

41 കാരിയാണ് വരലക്ഷ്മി. വിവാഹിതയാണെങ്കിലും അമ്മയ‍ല്ല. നിക്കോളായ് സച്ച്ദേവ് എന്നാണ് ഭർത്താവിന്റെ പേര്. നിക്കോളായുടെ രണ്ടാം വിവാഹമായിരുന്നു ഇത്. ആദ്യ വിവാഹ ബന്ധത്തിൽ ഒരു മകൾ നിക്കോളായ്ക്കുണ്ട്. ഒരിക്കൽ ഭർത്താവിന്റെ മകളെക്കുറിച്ച് വരലക്ഷ്മി സംസാരിച്ചിട്ടുണ്ട്. നിക്കോളായും ആദ്യ ഭാര്യ കവിതയും നല്ല രീതിയിലാണ് മകൾ കാഷയെ വളർത്തിയത്. അതിനാൽ എന്നെ പരിചയപ്പെട്ടപ്പോൾ സ്വീകരിക്കാൻ അവൾ തയ്യാറായി. വളരെ ഓർ​ഗാനിക്കായാണ് അത് സംഭവിച്ചത്. ഫേക്കായി ഒന്നും നടന്നില്ല. ആദ്യം എന്നെ കണ്ടപ്പോൾ തന്നെ അവൾ കെട്ടിപ്പിടിച്ചു. അവരെ കണ്ടിട്ട് എനിക്ക് അസൂയ തോന്നി.

കാരണം ഞാൻ വളർന്ന് വന്ന കാലം വ്യത്യസ്തമായിരുന്നു. ഡിവോഴ്സ് നടന്ന കുടുംബം ഇന്നത്തെ പോലെയായിരിക്കില്ല. ആദ്യ കുടുംബവും രണ്ടാമത്തെ കുടുംബവും തമ്മിൽ ഒരു അകൽച്ചയുണ്ടാകും. ഒരുപാട് ഡ്രാമയുണ്ടാകും. പക്ഷെ ഇദ്ദേഹത്തിന്റെ കുടുംബത്തിൽ അങ്ങനെയല്ല. മനോഹരമായിരുന്നു. ഈ സമയത്തായിരുന്നു ഞാൻ വളരേണ്ടിയിരുന്നത് എന്ന് തോന്നിപ്പോയെന്നും വരലക്ഷ്മി അന്ന് പറഞ്ഞു.

More from Filmibeat

Read more about: varalakshmi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X