സുഖമില്ലെങ്കിൽ മുൻഭാര്യ ഇപ്പോഴും എനിക്ക് സൂപ്പ് അയക്കും, പിരിയുന്ന കാര്യം മകളോട് പറഞ്ഞതിങ്ങനെ: നിക്കോളായ്

നടി വരലക്ഷ്മിയുടെ ഭർത്താവാണ് നിക്കോളായ് സച്ച്ദേവ്. നിക്കോളായുടെ രണ്ടാം വിവാഹമായിരുന്നു ഇത്. ആദ്യ ഭാര്യ കവിതയുമായി പിരിഞ്ഞ് വർഷങ്ങൾക്ക് ശേഷമാണ് നിക്കോളായ് വരലക്ഷ്മിയെ വിവാഹം ചെയ്തത്. ആദ്യ ബന്ധത്തിൽ ഒരു മകളുമുണ്ട്. ആദ്യ വിവാഹബന്ധം പിരിയേണ്ടി വന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് നിക്കോളായ് സച്ച്ദേവിപ്പോൾ. ജേർണലിസ്റ്റ് പ്രേമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നിക്കോളായ് മനസ് തുറന്നത്.

ഇതായിരുന്നു കാരണം, ശ്രദ്ധിച്ചില്ലെങ്കിൽ വലിയ അപകടം, ജയസൂര്യയും നേരിട്ടു; പേളി മാണി ആശുപത്രിയിലായതിങ്ങനെ
ഇതായിരുന്നു കാരണം, ശ്രദ്ധിച്ചില്ലെങ്കിൽ വലിയ അപകടം, ജയസൂര്യയും നേരിട്ടു; പേളി മാണി ആശുപത്രിയിലായതിങ്ങനെ

വളരെ ചെറുപ്പത്തിലാണ് ഞാൻ വിവാഹം ചെയ്തത്. ചെറുപ്പത്തിൽ തന്നെ അച്ഛനാകണമായിരുന്നു. ആ സമയത്ത് കവിതയെ വിവാ​ഹം ചെയ്തത് ഞാനെടുത്ത ഏറ്റവും നല്ല തീരുമാനമാണ്. 21 വയസിലാണ് ഞാൻ വിവാഹം ചെയ്തത്. വളരെ നല്ല സ്ത്രീയാണ്. ഒരുപക്ഷെ എന്റെ സോൾ മേറ്റ് ആയിരിക്കില്ല. ഇവിടേക്ക് വരുന്നതിന് മുമ്പ് ഞാൻ കവിതയോട് സംസാരിച്ചു. എനിക്ക് സുഖമില്ലെങ്കിൽ കവിത സൂപ്പ് അയക്കും. പരസ്പര ബഹുമാനവും കമ്മ്യൂണിക്കേഷനും വേണം. ഞങ്ങൾ പരസ്പരം വെറുത്തിട്ടില്ല.

Varalakshmi s Husband

വേർപിരിയൽ സമയത്ത് ഞാൻ നാല് സെക്കോളജിസ്റ്റുകളെ കണ്ടു. വേർപിരിയലിനെക്കുറിച്ചുള്ള പുസ്തകങ്ങൾ വായിച്ചു. ഞങ്ങൾ ഇനി രണ്ട് വീടുകളിലായിരിക്കും എന്ന് മകൾ കാഷയോട് പറഞ്ഞു. എന്റെ വീട് അടുത്ത് തന്നെയായിരുന്നു. ഞങ്ങൾ രണ്ട് പേരും നിന്നെ സ്നേ​ഹിക്കുന്നു, നിനക്ക് ഇഷ്‌‌ടമുള്ളിടത്ത് വരാമെന്നും പറഞ്ഞു. ഇപ്പോഴും അങ്ങനെയാണ്. മൂന്നോ നാലോ ദിവസം അവൾ കവിതയ്ക്കൊപ്പമായിരിക്കും. പിന്നീട് എന്റെയടുത്ത്. ഇപ്പോൾ എനിക്ക് വരലക്ഷ്മിയുണ്ട്. കവിതയ്ക്ക് കരൺ എന്ന മറ്റൊരു പങ്കാളിയും. നാല് പേരാണ് അവളെ ഇന്ന് സ്നേഹിക്കാനുള്ളത്. കരൺ അവളുടെ പഠനവുമായി ബന്ധപ്പെട്ട പ്രൊജക്ടുകളിൽ സഹായിക്കാറുണ്ടെന്നും നിക്കോളായ് സച്ച്ദേവ് പറയുന്നു.

More from Filmibeat

Read more about: varalakshmi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X