നവമി മിടുക്കിയാണെങ്കിൽ വേടനെ വരച്ച വരയിൽ കൊണ്ട് വരാം, അവൻ നന്നാവാൻ ചെയ്യേണ്ടത്; വിവാദ പരാമർശം
വിവാഹജീവിതത്തിലേക്ക് കടന്നിരിക്കുകയാണ് റാപ്പർ വേടൻ. എഴുത്തുകാരി നവമി ലതയാണ് വേടന്റെ ജീവിത പങ്കാളി. കഴിഞ്ഞ ദിവസമാണ് വിവാഹിതനാകുന്ന വാർത്ത പുറത്ത് വന്നത്. നിരവധി പേർ ഇവർക്ക് ആശംസകൾ അറിയിക്കുന്നുണ്ട്. ഇതിനിടെ വേടനെതിരെ വിവാദ പ്രസ്താവന നടത്തിയിരിക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്. വേടനെ ഇനി നവമി വരച്ച വരയിൽ കൊണ്ട് വരണമെന്ന് ശാന്തിവിള ദിനേശ് പറയുന്നു. തന്റെ യൂട്യൂബ് ചാനലിലാണ് പരാമർശം.
എഴുത്തുകാരിയായ നവമിയെയാണ് വേടൻ കല്യാണം കഴിക്കാൻ പോകുന്നത്. ഇതിനിടയാണ് പീഡനക്കേസുകളിൽ നിന്നും ജാമ്യം എടുത്തത്. ഇതിനിടയിലാണ് നവമിയുമായുള്ള പ്രേമവും. കണ്ണൂർ ധർമ്മശാലയിൽ സർക്കാർ നടത്തുന്ന പരിപാടിയിൽ മുഖ്യാതിഥിയായി വേടൻ എത്തി. സിപിഐഎം സംസ്ഥാന സെക്രട്ടറി ഗോവിന്ദൻ മാഷ് വിഡ്ഢി ചിരി ചിരിച്ച് കൊണ്ട് വേടന്റെ വിവാഹക്കാര്യം പറഞ്ഞു. ആളുകൾ ഭയങ്കര കയ്യടിയും വിസിലടിയും.

നവമി മിടുക്കിയാണെങ്കിൽ വേടനെ വരച്ച വരയിൽ കൊണ്ട് വരാം. നവമി ഒരു വായ്നോക്കിയാണെങ്കിൽ അവരുടെ ജീവിതം കഷ്ടമായിരിക്കും. എന്താണ് വരും കാലങ്ങളിൽ സംഭവിക്കുന്നതെന്ന് നോക്കാം. ചെറുപ്പക്കാരനല്ലേ. ചിലപ്പോൾ തിരുത്താം. അത് നവമിയുടെ കയ്യിലാണ്. എങ്ങനെയെങ്കിലും തിരുത്തി മര്യാദയ്ക്ക് പാട്ടെഴുതി കയ്യടി വാങ്ങി കൂടെ നടക്കുന്ന ഗ്യാങ്ങുകളെ നവമി പിരിച്ച് വിടണം.
എങ്കിലേ അവൻ നന്നാവൂ. അവൻമാരാണ് വാരിക്കൂട്ടി കൊടുക്കുന്നത്. അവൻമാരെ ഒഴിവാക്കിയാൽ തന്നെ വേടൻ ചിലപ്പോൾ നന്നാവും. ഗോവിന്ദൻ മാഷുടെ പേര് നാറ്റിക്കാതിരിക്കാനെങ്കിലും നവമി ശ്രദ്ധിക്കണമെന്നാണ് തനിക്ക് പറയാനുള്ളതെന്നും ശാന്തിവിള ദിനേശ് പറഞ്ഞു. ശാന്തിവിള ദിനേശിന്റെ യൂട്യൂബ് വീഡിയോയുടെ കമന്റ് ബോക്സ് ഓഫ് ആണ്. വിവാദ പരാമർശങ്ങളാണ് സംവിധായകന്റെ മിക്ക വീഡിയോകളിലും.


Click it and Unblock the Notifications
















