മഞ്ജുവിനോട് ശത്രുതയാണോ? ഞങ്ങൾ അടിച്ച് പിരിഞ്ഞെന്ന് പലരും ചിന്തിച്ചു; വെറുതെ അല്ല ഭാര്യ താരങ്ങൾ

വെറുതെ അല്ല ഭാര്യ എന്ന ഷോയിൽ മത്സരാർത്ഥികളായെത്തി ശ്രദ്ധ നേടിയ ദമ്പതികളാണ് പ്രവീണും രഞ്ജിനിയും. അന്ന് പ്രവീണിന്റെ ദേഷ്യം ഷോയിൽ വലിയ ചർച്ചയായിരുന്നു. വർഷങ്ങൾക്കിപ്പുറം ഇരുവരും നൽകിയ അഭിമുഖമാണിപ്പോൾ ശ്രദ്ധ നേടുന്നത്. പഴയത് പോലെ ദേഷ്യം ഇപ്പോഴില്ലെന്ന് പ്രവീൺ പറയുന്നു. പോപ്പിൻസിന് നൽകിയ അഭിമുഖത്തിലാണ് പരാമർശം.

അന്നത്തെ എന്റെ ദേഷ്യമൊക്കെ ബൂസ്റ്റ് ചെയ്തിട്ടാണ് ആ ഷോ എഡിറ്റ് ചെയ്തത്. അതിനെ ഞാൻ കുറ്റപ്പെടുത്തുന്നില്ല. കാലഘട്ടത്തിന്റെ മാറ്റമാണ്. കുറച്ച് കൂടെ സ്വതന്ത്രമായി ചിന്തിക്കുന്ന മനുഷ്യർ ഇപ്പോഴുണ്ടെന്ന് തോന്നുന്നു. എന്റെ പ്രൊഫഷനെയും ആ ഷോയെയും പലരും രണ്ടായിട്ട് കണ്ടില്ല. ഷോയിൽ കാണുന്നത് പോലെയാണ് എന്റെ പ്രൊഫഷനിലും എന്റെ സ്വഭാവമെന്ന് അവർ കരുതി. അതിലെനിക്ക് വ്യക്തിപരമായി വളരെ വിഷമമുണ്ടെന്ന് പ്രവീൺ പറയുന്നു.

Praveen And Renjini  Manju Pathrose

ഈയടുത്ത് ഒരു വീഡിയോ ഇട്ടപ്പോൾ പലരും ചിന്തിച്ചത് നിങ്ങൾ അടിച്ച് പിരിഞ്ഞില്ലേ എന്നാണ്. ആ ഷോയിൽ ഞങ്ങളായിരുന്നു ഏറ്റവും പ്രായം കുറഞ്ഞവർ. അതിന്റേതായ പക്വതയില്ലായ്മ ഉണ്ടായിട്ടുണ്ടാകും. അതിന്റേതായ കുറച്ച് പക്വതയില്ലായ്മയുണ്ടായിരിക്കാം. ഓരോ ദിവസവും നമ്മൾ മാറിക്കൊണ്ടിരിക്കുകയാണ്. ഞങ്ങൾ രണ്ട് പേരും മാറുന്നു. ആ സമയത്ത് ചേട്ടന് ദേഷ്യമുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ അങ്ങനെയല്ലെന്ന് രഞ്ജിനിയും പറഞ്ഞു.

നടി മഞ്ജു പത്രോസും വെറുതെ അല്ല ഭാര്യയിൽ മത്സരാർത്ഥിയായിരുന്നു. അന്ന് മഞ്ജുവുമായുണ്ടായ അഭിപ്രായ വ്യത്യാസങ്ങളെക്കുറിച്ചും പ്രവീൺ സംസാരിച്ചു. പലരും വിചാരിക്കുന്നത് മഞ്ജുവും ഞാനുമായി ഭയങ്കര ശത്രുതയാണ് എന്നാണ്. അത് തെറ്റിദ്ധാരണയാണ്. പലരും മനസിലാക്കാത്ത കാര്യമാണത്. അത് ഷോയുടെ ഭാ​ഗമാണ്. മഞ്ജു വളരെ നല്ല ആക്ടിം​ഗ് സ്കിൽ ഉള്ള ആളാണ്. അവർ പ്രൊഫഷണലി ഡാൻസറാണ്. നല്ല പോലെ കഷ്ടപ്പെട്ട വ്യക്തിയാണ്. ആ ഷോയിൽ മത്സരബുദ്ധിയുണ്ടാകുമെന്നും പ്രവീൺ പറഞ്ഞു.

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X